Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷകരുടെ ദില്ലി ചലോ മാർച്ച്; പ്രക്ഷോഭകർ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ എന്തൊക്കെ?

ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ രാജ്യതലസ്ഥാനത്തേക്ക് നയിക്കുന്ന പ്രക്ഷോഭ പരിപാടിയായ ഡൽഹി ചലോ മാർച്ച് ഇന്ന് നടക്കും. എന്നാൽ കാലങ്ങളായി കർഷകർ ഉന്നയിക്കുന്ന ചില സുപ്രധാന ആവശ്യങ്ങളിൽ കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന ഈ സമരം പെട്ടെന്ന് ഉണ്ടായ ഒന്നല്ല. കേവലം മിനിമം താങ്ങുവില ഉറപ്പാക്കുക എന്ന ആവശ്യം നേടിയെടുക്കാനും ഉള്ളതല്ല ഈ സമരം. അതിന് വേറെയും കാരണങ്ങൾ ഒരുപാടുണ്ട്.

ഈ ആവശ്യങ്ങളിൽ പ്രധാനം വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പുനൽകുന്ന ഒരു നിയമം നടപ്പിലാക്കുക എന്നത് തന്നെയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വിപണിയിലെ അനിശ്ചിതത്വങ്ങൾ നേരിടുന്ന ഒരു നിർണായക പിടിവള്ളിയായേക്കാവുന്ന ഈ നടപടി കാലങ്ങളായി കേന്ദ്രത്തോട് കർഷകർ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളിൽ ഒന്നാണ്.

 delhichalomarchtoday

വൈദ്യുതി നിയമം 2020 റദ്ദാക്കൽ, ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്കുള്ള നഷ്‌ടപരിഹാരം, കർഷക പ്രസ്ഥാനത്തിൽ ഉൾപ്പെട്ടവർക്കെതിരായ കേസുകൾ പിൻവലിക്കൽ എന്നിവയും സമരത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഉൾപ്പെടുന്നു. അർദ്ധരാത്രിക്ക് ശേഷം ഈ വിഷയങ്ങളിൽ ധാരണയിലെത്തിയെങ്കിലും, രണ്ട് വർഷം മുമ്പ് സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നത്.

കർഷകരുടെ ഒരു ആശങ്ക പരിഹരിക്കുന്ന നിലയിൽ 2020-21 പ്രക്ഷോഭത്തിനിടെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കാനുള്ള സന്നദ്ധത കേന്ദ്ര സർക്കാർ യോഗത്തിൽ വെളിപ്പെടുത്തി. എന്നാൽ കർഷകർ തങ്ങളുടെ ആവശ്യങ്ങളിലെ ഏറ്റവും മുൻഗണന നൽകുന്ന മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന വിഷയത്തിൽ ഉറച്ചുനിൽക്കുകയാണ്.

സംയുക്ത കിസാൻ മോർച്ചയുടെ (രാഷ്ട്രീയേതര) ജഗ്‌ജിത് സിംഗ് ദല്ലേവാൾ, കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റിയുടെ സർവാൻ സിംഗ് പന്ദേർ തുടങ്ങിയ കർഷക നേതാക്കളും വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു.

എംഎസ്‌പി, കടം എഴുതിത്തള്ളൽ, സ്വാമിനാഥൻ കമ്മീഷൻ ശുപാർശകൾ നടപ്പാക്കൽ എന്നിവയ്ക്കുള്ള നിയമപരമായ ഉറപ്പിനെ കുറിച്ച് ചർച്ച ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നു. എന്നാൽ കർഷക പ്രതിനിധികൾ ഇത് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല.

നേരത്തെ സൂചിപ്പിച്ച ആവശ്യങ്ങൾക്ക് പുറമെ, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുക തുടങ്ങി നിരവധി വിഷയങ്ങൾ പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങളിൽ ഉൾക്കൊള്ളുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+