ഹരിയാന സര്‍ക്കാറിനെ വിറപ്പിച്ച് കര്‍ഷകര്‍: കര്‍ണാലില്‍ ഒത്തുകൂടിയത് പതിനായിരങ്ങള്‍
ഛണ്ഡീഗണ്ഡ്: പഞ്ചാബിനും ഉത്തര്‍പ്രദേശിനും പിന്നാലെ ഹരിയാനയിലെ കര്‍ണാലിലും വലിയ തോതില്‍ കര്‍ഷകര്‍ സംഘടിക്കുന്നു. കര്‍ഷകര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ 10 ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്തതിന്റെ പശ്ചാത്തലത്തിലണ് കര്‍ണാലില്‍ കര്‍ഷകര്‍ സംഘടിച്ചിരിക്കുന്നത്.
പഞ്ചാബില്‍ നിന്നുള്‍പ്പടെ വന്‍ തോതില്‍ കര്‍ഷകരാണ് സമര കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ണാലില്‍ നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നാണ് ഭാരതീയ കിസാന്‍ യുണിയന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് മൻജിത് സിംഗ് അറിയിച്ചത്. താന്‍ ഉടന്‍ തന്നെ കര്‍ണാലില്‍ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

ബിജെപി സർക്കാരിന്റെ നിർദ്ദേശപ്രകാരം ഐഎഎസ് ഉദ്യോഗസ്ഥർ കർഷകരുടെ തല തകർക്കാൻ ആജ്ഞാപിക്കുന്ന ആ വീഡിയോ ആർക്കും മറക്കാൻ കഴിയില്ല. അന്ന് നടന്ന ലാത്തിച്ചാര്‍ജില്‍ ഞങ്ങളുടെ കർഷകരിൽ പലരും പരിക്കേൽക്കുകയും ഒരാൾ പരിക്കേറ്റ് മരണപ്പെടുകയും ചെയ്തുവെന്നും മൻജിത് സിംഗ് ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

സര്‍ക്കാര്‍ കർണാലിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. അവരുടെ പരിഭ്രാന്തിയുടെ അവസ്ഥ നോക്കുക. അവർ സ്വന്തം ആളുകളെ ഭയപ്പെടുന്നു. കര്‍ഷകരോഷത്തില്‍ അവര്‍ വിറച്ചിരിക്കുകയാണെന്നുമായിരുന്നു മറ്റൊരു നേതാവിന്റെ വാക്കുകള്‍. നീതി കിട്ടുന്നത് വരെ സമരം തുടരാണ് കര്‍ഷകരുടെ തീരുമാനം എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

ബാരിക്കേഡുകള്‍ ഉപയോഗിച്ച് സമരത്തിന് എത്തുന്ന കര്‍ഷകരെ തടയുമെന്നായിരുന്നു ആദ്യം ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കര്‍ഷക രോഷം ഭയന്ന സര്‍ക്കാരും പൊലീസും അതിന് തയ്യാറായില്ല. ഞങ്ങളുടെ സഹോദരീ സഹോദരന്മാര് മറ്റ് വഴികളിലൂടെ കര്‍ണാലിലേക്ക് എത്തേണ്ടതില്ല. റോഡ് മാര്‍ഗ്ഗം തന്നെ സഞ്ചരിക്കാന്‍ കഴിയും.

ഫത്തേഹാബാദ്, കൈതൽ, സിർസ ജില്ലകളില്‍ നിന്നുള്ള കര്‍ഷകരും സമര കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബില്‍ നിന്നും ധാരാളം ആളുകള്‍ വരുന്നു. ഇത്രയും വലിയ ജനപങ്കാളിത്തം ഉണ്ടായതോടെ കര്‍ഷകര്‍ക്ക് ഒരു വലിയ സന്ദേശം സര്‍ക്കാരിലും പൊതുജനങ്ങളിലും എത്തിക്കാന്‍ കഴിഞ്ഞെന്നും കര്‍ഷക നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ മാസം അവസാനമായിരുന്നു കര്‍ണാലില്‍ കര്‍ഷകയ്ക്ക് എതിരെ ഹരിയാന പൊലീസിന്റെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടായത്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ തല അടിച്ചുപൊട്ടിക്കണമെന്ന് പോലീസുകാരോട് ആക്രോശിക്കുന്ന കര്‍ണാലിലെ എസ് ഡി എം ആയ ആയുഷ് സിന്‍ഹയുടെ ദൃശ്യങ്ങള്‍ ഇതിന് പിന്നാലെ പുറത്ത് വരികയും ചെയ്തു. '-ലാത്തിച്ചാര്‍ജില്‍ അവരെ അടിച്ചാല്‍ മാത്രം പോര. ലാത്തിച്ചാര്‍ജ് കഴിയുമ്പോള്‍ തലയ്ക്ക് പരിക്കില്ലാത്ത ഒരു പ്രതിഷേധക്കാരനേയും ഞാന്‍ കാണരുത്. അവരുടെ തല അടിച്ച് പൊട്ടിക്കൂ'- എന്നായിരുന്നു അദ്ദേഹം പോലീസുകാരോട് നിര്‍ദേശിച്ചത്.

ഇതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. കർഷകരുടെ "തല തകർക്കാൻ" ഉത്തരവിടുന്ന രാജ്യം സർക്കാരി താലിബാന്റെ' കൈകളിലാണെന്നായിരുന്നു ഭാരതീയ കിസാൻ യൂണിയൻ (B K U) നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചത്. "നമ്മുടെ രാജ്യത്തെ സർക്കാരി താലിബാൻ വശപ്പെടുത്തിയിരിക്കുകയാണ്. സർക്കാർ താലിബാന്റെ കമാൻഡർമാർ നമുക്ക് ചുറ്റുമുണ്ട്. അവരെ നമ്മള് തിരിച്ചറിയേണ്ടതുണ്ട്. അവരിലൊരാളാണ് കഴിഞ്ഞ ദിവസം കർഷകരുടെ ശിരസ് തകർക്കാൻ ഉത്തരവിട്ടത്. പോലീസ് സേനയിലൂടെ അവർ രാജ്യം മുഴുവൻ കീഴടക്കാൻ ആഗ്രഹിക്കുകയാണ്'-എന്നായിരുന്നു രാകേഷ് ടിക്കായത്ത് പറഞ്ഞത്.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ എത്തുന്നതിന് മുന്നോടിയായിട്ട് കര്‍ണാലില്‍ കര്‍ഷകര്‍ വലിയ പ്രക്ഷേഭം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കര്‍ഷകര്‍ കര്‍ണാലിലേക്കുള്ള ദേശീയ പാത ഉപരോധിച്ചിരുന്നു. ഇവര്ക്കെതിരെയായിട്ടായിരുന്നു പൊലീസിന്റെ ലാത്തിച്ചാര്‍ജ്
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications