താങ്ങുവിലയില്‍ കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളി കര്‍ഷകര്‍; ബുധനാഴ്ച്ച മാര്‍ച്ച് വീണ്ടും ആരംഭിക്കും
ന്യൂഡല്‍ഹി: താങ്ങുവിലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം തള്ളി കര്‍ഷകര്‍. വീണ്ടും മാര്‍ച്ച് ആരംഭിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. ഫെബ്രുവരി 21 മുതലാണ് ഡല്‍ഹി ചലോ മാര്‍ച്ച് ആരംഭിക്കുക. കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതല്ല കേന്ദ്രം കാര്‍ഷികോല്‍പ്പന്നങ്ങള്‍ നല്‍കാമെന്ന് അറിയിച്ച താങ്ങുവിലയെന്ന് കര്‍ഷകര്‍ പറഞ്ഞു.
ഇതേ തുടര്‍ന്നാണ് കേന്ദ്ര നിര്‍ദേശം തള്ളിയത്. കേന്ദ്രം മുന്നോട്ട് വെച്ച കാര്യങ്ങള്‍ക്കൊന്നും തീരെ വ്യക്തതയില്ല. 23 കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ആവശ്യമാണ്. ധാന്യങ്ങള്‍ക്കും, പരുത്തിക്കും മാത്രമല്ല താങ്ങുവില ആവശ്യമെന്നും കര്‍ഷകര്‍ പറഞ്ഞു.

ഞായറാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മില്‍ നാലാം ഘട്ട ചര്‍ച്ചകള്‍ നടത്തിയത്. ധാന്യങ്ങള്‍, പരുത്തി, ചോളം എന്നിവയ്ക്ക് താങ്ങുവില നല്‍കാമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം. അഞ്ച് വര്‍ഷത്തേക്കുള്ള പ്ലാനായിട്ടായിരുന്നു കേന്ദ്രം ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.
അതേസമയം കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലേക്കുള്ള മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ് കര്‍ഷക നേതാക്കള്‍ അറിയിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ സമയം വേണമെന്നും കര്‍ഷകര്‍ മറുപടി നല്‍കിയിരുന്നു.
സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗ്ജിത്ത് സിംഗ് ദേലിവാല്‍ പാമോയില്‍ 1.75 ലക്ഷം കോടി നല്‍കി ഇറക്കുമതി ചെയ്യുകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എണ്ണക്കുരുകള്‍ക്ക് ഈ പണം നല്‍കിയാല്‍ അത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശം നെല്‍കൃഷിയും ധാന്യങ്ങളും കൃഷി ചെയ്യുന്നവര്‍ക്ക് മാത്രമേ നേട്ടമുണ്ടാവുകയുള്ളൂ എന്നും ജഗ്ജിത്ത് സിംഗ് പറഞ്ഞു.
യഥാര്‍ഥ പ്രശ്‌നങ്ങള്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും കര്‍ഷകര്‍ ആരോപിച്ചു. ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗമാണ് പ്രധാനമായും പങ്കെടുക്കുന്നതെങ്കിലും, എസ്‌കെഎമ്മിന്റെ നിരീക്ഷണങ്ങള്‍ ദില്ലി ചലോ മാര്‍ച്ചിനെ സംഘര്‍ഷഭരിതമാക്കിയേക്കും.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലേക്ക് കൂടുതല്‍ കര്‍ഷകര്‍ ബുധനാഴ്ച്ച രാവിലെയോടെ എത്തിയേക്കുമെന്നാണ് സൂചന. നിലവിലുള്ള രീതിക്ക് പകരം സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള ഫോര്‍മുല പ്രകാരമുള്ള താങ്ങുവില ലഭ്യമാക്കണം. നാലുവട്ടം ചര്‍ച്ച നടന്നിട്ടും നടപടിക്രമങ്ങള്‍സുതാര്യമാക്കാനുള്ള നീക്കം മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് എസ്‌കെഎം ആരോപിക്കുന്നത്.
അതേസമയം സര്‍ക്കാരുമായി ഇനിയൊരു ചര്‍ച്ച പ്ലാന്‍ ചെയ്തിട്ടില്ല. എന്നാല്‍ ചര്‍ച്ചകള്‍ക്ക് കര്‍ഷകര്‍ തയ്യാറാണെന്നും എസ്‌കെഎം രാഷ്ട്രീയേതര നേതാവ് കൂടിയായ ജഗജിത്ത് സിംഗ് പറഞ്ഞു. ഒന്നുകില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക, അല്ലെങ്കില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്നും ജഗജിത്ത് പറഞ്ഞു. കര്‍ഷകരോട് അക്രമത്തിന്റെ പാതയിലേക്ക് പോകരുതെന്നും അദ്ദേഹം നിർദേശിച്ചു.












Click it and Unblock the Notifications