ശ്രീനഗറില്‍ സ്ത്രീകളുടെ പ്രക്ഷോഭം.... ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും കസ്റ്റഡിയില്‍!!
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് നിശബ്ദമായിരുന്ന കശ്മീരില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രക്ഷോഭം. സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍ പ്രകടനം ശ്രീനഗറിനെ ഇളക്കി മറിച്ചിരിക്കുകയാണ്. അതേസമയം ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയെയും മകളെയും പോലീസ് പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. നേരത്തെ ഫാറൂഖ് അബ്ദുള്ള തന്നെ വീട്ടുതടങ്കലിലാണ്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ സ്ത്രീകള്‍ തെരുവിലിറങ്ങിയതോടെ സര്‍ക്കാര്‍ വാദം ദുര്‍ബലമായിരിക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കശ്മീരില്‍ സര്‍ക്കാര്‍ വലിയ അടിച്ചമര്‍ത്തലുകളാണ് നടത്തുന്നതെന്ന് ആരോപിച്ചിരുന്നു. ഇതിന് ശക്തി പകരുന്നതാണ് പുതിയ പ്രക്ഷോഭങ്ങള്‍.
ശ്രീനഗറിലെ ലാല്‍ ചൗക്കിലെ പ്രതാപ് പാര്‍ക്കില്‍ പ്ലക്കാര്‍ഡുകളുമായി എത്തിയ വനിതാ സംഘം വലിയ വെല്ലുവിളിയാണ് പോലീസിന് മുന്നില്‍ എത്തിയത്. എന്നാല്‍ വൈകാതെ തന്നെ ഇങ്ങോട്ടെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും അക്കാദമിഷ്യന്സും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേരത്തെ നൂറിലധികം രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാര്‍ വീട്ടുതടങ്കിലാക്കിയിരുന്നു. ഫാറൂഖ് അബ്ദുള്ളയെ കൂടാതെ മകന് ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും വീട്ടുതടങ്കലിലാണ്.
സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പോസ്റ്റ്പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ പുന:സ്ഥാപിച്ചിരുന്നു. എന്നാല്‍ പുതിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇതൊക്കെ റദ്ദാക്കാനും സാധ്യതയുണ്ട്. എസ്എംഎസ് സര്‍വീസുകള്‍ മുന്‍കരുതലെന്ന നിലയില്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. 72 ദിവസത്തിന് ശേഷമായിരുന്നു പോസ്റ്റ്പെയ്ഡ് സര്‍വീസുകള്‍ സര്‍ക്കാര്‍ പുനസ്ഥാപിച്ചത്. എന്നാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം അഞ്ച് മണിയോടെയാണ് എസ്എംഎസ് സര്‍വീസുകള്‍ റദ്ദാക്കിയത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications