മകള്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല,കൊല്ലാന്‍ പിതാവിന്റെ ക്വട്ടേഷന്‍; പൊട്ടാസ്യം ക്ലോറൈഡ് കുത്തിവെപ്പിച്ചു
ലഖ്നൗ: കാമുകനുമായുള്ള ബന്ധം ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് പിതാവ്. ഉത്തര്‍പ്രദേശിലെ കങ്കര്‍ഖേഡയിലാണ് ഞെട്ടിക്കുന്ന സംഭവം. മകളുടെ ശരീരത്തില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവെച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്.
മകള്‍ക്ക് ഒരു ആണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നു. പിതാവ് നവീന്‍ കുമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഈ ബന്ധം ഒഴിയാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ നവീന്‍ കുമാര്‍ മകളെ നിരന്തരം ഉപദ്രവിച്ചിരുന്നു.

ഒരു ദിവസം സഹികെട്ട് പെണ്‍കുട്ടി വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ചാടി. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച നവീന്‍ കുമാര്‍ അവിടെ വെച്ചാണ് മകളെ കൊല്ലാന്‍ പദ്ധതിയിട്ടത്. കുരങ്ങന്മാരെ പേടിച്ച് ഓടുമ്പോള്‍ വീടിന്റെ മുകളില്‍ നിന്ന് വീണു എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ട്രോളന്മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍
ഇവിടെ നിന്ന് ആശുപത്രി ജീവനക്കാരിയുടേയും വാര്‍ഡ് ബോയിയുടേയും സഹായത്താലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവച്ചത്. കങ്കര്ഖേഡയിലെ ആശുപത്രിയില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മോദിപുരത്തെ ഫ്യൂച്ചര്‍ പ്ലസ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രിയില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം ക്ലോറൈഡ് കുത്തിവച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കുത്തിവയ്പ്പ് നല്കിയ വ്യക്തി നരേഷ് കുമാറാണെന്ന് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ യുവതിയെ കൊല്ലാന്‍ പിതാവ് തനിക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്ന് നരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു. ഡോക്ടറായി വേഷമിട്ട ഇയാള്‍ ജീവനക്കാരിയുടെ സഹായത്തോടെ ഐ സി യുവില്‍ പ്രവേശിച്ച് കുത്തിവയ്പ്പ് നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ വനിത ജീവനക്കാരിയേയും പെണ്‍കുട്ടിയുടെ പിതാവിനെയും കസ്റ്റഡിയിലെടുക്കുകയും മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ മകള്‍ക്ക് ഒരു പുരുഷനുമായി ബന്ധമുണ്ടെന്നും ആവശ്യപ്പെട്ടിട്ടും ബന്ധം വേര്‍പെടുത്താന്‍ സമ്മതിക്കുന്നില്ലെന്നും നവീന്‍ കുമാര്‍ പിന്നീട് പോലീസിനോട് പറഞ്ഞു. നരേഷ് കുമാറില്‍ നിന്ന് പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ സിറിഞ്ചും ബോട്ടിലും 90,000 രൂപയും പൊലീസ് കണ്ടെടുത്തു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications