കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി കുരുക്കില്‍, ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു!! എംഎല്‍എയും കുടുങ്ങി

യുവതി പിതാവ് മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് കുരുക്കില്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. സംഭവം വന്‍ വിവാദമായിട്ടുണ്ട്. എങ്ങനെയാണ് ഇയാള്‍ മരിച്ചതെന്ന് അറിയാത്തതിനാല്‍ യോഗി ശരിക്കും കുടുങ്ങിയിരിക്കുകയാണ്. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാര്‍ തന്നെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇതുവരെ പോലീസോ മുഖ്യമന്ത്രിയോ കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറായിട്ടില്ലെന്ന് ആരോപിച്ചായിരുന്നു യുവതിയും കുടുംബവും യോഗിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ ഇത് പോലീസെത്ത തടയുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ബലാത്സംഗക്കേസില്‍ എംഎല്‍എക്ക് അറസ്റ്റില്ല!! യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം!!ബലാത്സംഗക്കേസില്‍ എംഎല്‍എക്ക് അറസ്റ്റില്ല!! യോഗിയുടെ വസതിക്ക് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം!!

1

ഈ സംഭവത്തിലാണ് ഇപ്പോള്‍ യുവതിയുടെ പിതാവ് മരിച്ചിരിക്കുന്നത്. ഇതോടെ പോലീസ് പുലിവാല് പിടിച്ചിരിക്കുകയാണ്. ഇയാള്‍ എങ്ങനെയാണ് മരിച്ചതെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിട്ടില്ല. സാധാരണ മരണമാണെന്ന് പറയുന്നുണ്ടെങ്കിലും പോലീസ് കസ്റ്റഡിയില്‍ വച്ച് മരിച്ചത് ഗുരുതര സംഭവമാണ്. നേരത്തെ എംഎല്‍എ കുല്‍ദീപ് സിംഗ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പിതാവിനെ മര്‍ദിച്ചതായും യുവതി പറഞ്ഞിരുന്നു. എംഎല്‍എയ്ക്ക് പിതാവിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം സാധാരണ മരണമല്ല കൊലപാതകമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. ഇതോടെ കുല്‍ദീപ് സിംഗും കുടുങ്ങിയിരിക്കുകയാണ്.

2

പെണ്‍കുട്ടിയെ എംഎല്‍എയും സുഹൃത്തുക്കളും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. എന്നാല്‍ പെണ്‍കുട്ടി നല്‍കിയ പരാതി ഓരോ കാരണങ്ങള്‍ പറഞ്ഞാണ് പോലീസ് തള്ളിയത്. എംഎല്‍എയുടെ കുടുംബവും യുവതിയുടെ കുടുംബവും തമ്മില്‍ വര്‍ഷങ്ങള്‍ക്കായി തര്‍ക്കം നിലനിലനില്‍ക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ഉയര്‍ന്ന ആരോപണമാണ് ഇതെന്നും പോലീസ് പറയുന്നു. അതേസമയം വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ പിതാവിന്റെ മരണത്തില്‍ ഇതുവരെ യോഗി നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!

രാവിലെ പാര്‍ട്ടി വിട്ടു: വൈകിട്ട് തിരിച്ചെത്തി, കോണ്‍ഗ്രസിൽ നിന്ന് പോയത് ബിജെപിയിലേയ്ക്രാവിലെ പാര്‍ട്ടി വിട്ടു: വൈകിട്ട് തിരിച്ചെത്തി, കോണ്‍ഗ്രസിൽ നിന്ന് പോയത് ബിജെപിയിലേയ്ക്

English summary
Father of woman molested by BJP MLA from Unnao dies in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X