Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ അച്ഛന്‍ ബലാല്‍സംഗം ചെയ്തുകൊന്നു; കുഞ്ഞിന്റെ മൃതദേഹത്തിനരികെ... സഹോദരന്‍ കാവല്‍

ഭോപ്പാല്‍: മനുഷ്യന് എത്രത്തോളം ക്രൂരനാകാന്‍ സാധിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് മധ്യപ്രദേശിലെ ഭോപ്പാലിലുണ്ടായ സംഭവം. മകള്‍ ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്തതിലെ പക കാരണം അച്ഛന്‍ യുവതിയെ ബലാല്‍സംഗം ചെയ്തു കൊന്നു. സ്വന്തം മകളെ ബലാല്‍സംഗം ചെയ്തു കൊന്നു എന്നതില്‍ ഒതുങ്ങുന്നില്ല ഈ ക്രൂരത.

മകളുടെ അഞ്ച് മാസം പ്രായമായ കുഞ്ഞ് അസുഖം ബാധിച്ച് മരിച്ചിരുന്നു. ഈ കുഞ്ഞിന്റെ മൃതദേഹത്തിന് അരികില്‍വച്ചാണ് യുവതിയെ അച്ഛന്‍ ബലാല്‍സംഗം ചെയ്ത് കൊന്നത്. അതു മാത്രമല്ല, യുവതിയുടെ സഹോദരന്‍ അല്‍പ്പമകലെ എല്ലാം അറിഞ്ഞ് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

അച്ഛനും 25കാരനായ മകനും ചേര്‍ന്ന് ആസൂത്രിതമായി നടത്തിയ ബലാല്‍സംഗവും കൊലപാതകവും. അതും സ്വന്തം മകളെ. മകള്‍ ചെയ്ത തെറ്റ് ഒന്നു മാത്രം. ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്തു. അച്ഛന്‍ നിര്‍ദേശിച്ച വ്യക്തിയെ വിവാഹം ചെയ്യാന്‍ തയ്യാറായില്ല എന്നതാണ് യുവതിക്ക് മേല്‍ പകയുണ്ടാകാന്‍ കാരണം. ലോകം പുരോഗമിച്ചെന്നു പറയുന്ന ഇക്കാലത്തു പോലും മകളെ കാമകണ്ണുകളോടെ നോക്കുന്ന അച്ഛന്‍ എത്രത്തോളം ക്രൂരനാകണം.

2

അച്ഛനെ ഇത്രയും ക്രൂരനാക്കിയത് ദുരഭിമാനമാണെന്ന് പോലീസ് പറയുന്നു. നടുക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ റാത്തിബാദില്‍ നിന്നാണ്. 55കാരനായ അച്ഛനും 25കാരനായ മകനുമാണ് 24കാരിയായ മകളെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയത്. യുവതി ഒരു വര്‍ഷം മുമ്പ് ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്തു പോയതോടെ കുടുംബവുമായി അകന്നാണ് കഴിഞ്ഞിരുന്നത്.

3

അന്ന് മുതല്‍ തുടങ്ങിയ പ്രതികാരമാണ് അവസരം കിട്ടിയപ്പോള്‍ അച്ഛന്‍ തീര്‍ത്തത്. യുവതിക്ക് അഞ്ച് മാസം പ്രായമായ കുഞ്ഞുണ്ട്. സഹോദരിയുടെ വീട്ടില്‍ താമസിക്കാന്‍ വന്ന വേളയില്‍ കുഞ്ഞിന് അസുഖം വന്നു. വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തു. ഇക്കാര്യം സഹോദരി വീട്ടുകാരെ അറിയിച്ചു. ഈ വേളയിലാണ് അച്ഛനും സഹോദരനും യുവതിയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടത്.

4

യുവതിയുടെ മൃതദേഹം കതോദിയ വനമേഖലയില്‍ നിന്ന് കണ്ടെത്തി. തൊട്ടടുത്ത് തന്നെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി. രണ്ടു മൃതദേഹങ്ങള്‍ക്കും 10 ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. വനപാലകരാണ് മൃതദേഹം ആദ്യം കണ്ടത്. അവര്‍ പോലീസിനെ വിവരമറിയിച്ചു. വിശദമായ പരിശോധനയില്‍ ബലാല്‍സംഗം നടന്നിട്ടുണ്ടെന്ന് ബോധ്യമായി. ബലാല്‍സംഗത്തിനും കൊലപാതകത്തിനുമാണ് റാത്തിബാദ് പോലീസ് കേസെടുത്തിരിക്കുന്നത്.

5

ബന്ധുക്കളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണം അച്ഛനിലേക്കും സഹോദരനിലേക്കും വേഗമെത്തി. ഇരുവരെയും അറസ്റ്റ് ചെയ്തു. വനപാലകര്‍ അറിയിച്ചതു പ്രകാരമെത്തിയ പോലീസിന് പ്രാഥമിക പരിശോധനയില്‍ തന്നെ ബലാല്‍സംഗം നടന്നതായി വ്യക്തമായിരുന്നു. യുവതിയുടെ അടിവസ്ത്രങ്ങള്‍ സമീപത്ത് വലിച്ച് കീറിയ നിലയില്‍ കണ്ടെത്തി. രഹസ്യഭാഗങ്ങളില്‍ മുറിവുകളുമുണ്ടായിരുന്നു. തുടര്‍ന്ന് ഹാമിദിയ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് വേണ്ടി മാറ്റി. പരിശോധനയില്‍ ബലാല്‍സംഗം നടന്നുവെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും തെളിഞ്ഞുവെന്ന് റാത്തിബാദ് സ്റ്റേഷന്‍ ഓഫീസര്‍ സുധേഷ് തിവാരി പറഞ്ഞു.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

6

മൃതദേഹം കണ്ടെത്തിയ ഉടനെ ജില്ലയിലും സമീപ ജില്ലകളിലും മിസ്സിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു. ചിത്രം പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറി. സേഹോറില്‍ നിന്ന് വിവരം വന്നു. അടുത്തിടെ പ്രണയവിവാഹം നടന്ന ഒരു യുവതിയെ കാണാതായിട്ടുണ്ടെന്നായിരുന്നു വിവരം. യുവതിയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഒക്ടോബര്‍ 21ന് റാത്തിബാദിലെ സഹോദരിയുടെ വീട്ടിലേക്ക് പോയിരുന്നു എന്ന് അറിഞ്ഞത്. യുവതിയുടെ ഭര്‍ത്താവ് ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഏറെ നാളായി ജോലിക്ക് പോയിരിക്കുകയാണ്. ഭര്‍ത്താവും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

7

യുവതിയുടെ സഹോദരിയെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരം ലഭിച്ചത്. കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാനാണ് പിതാവിനെയും സഹോദരനെയും വിളിച്ചതെന്ന് യുവതി മൊഴി നല്‍കി. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ സഹോദരിയെയും പിതാവ് കൊണ്ടുപോയിരുന്നുവെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് പിതാവിനെ ചോദ്യം ചെയ്തത്. മകള്‍ തന്റെ ഇഷ്ടം പരിഗണിക്കാതെ വിവാഹം ചെയ്തതാണ് കൊല നടത്താന്‍ കാരണമെന്ന് പിതാവ് സമ്മതിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+