ഡൊണാള്‍ഡ് ട്രംപ് വെറുതെ പ്രസിഡന്റായതല്ല..... അമേരിക്കക്കാരുടെ ഈ അസുഖമാണ് ട്രംപിനെ ജയിപ്പിച്ചത്!!
യുഎസ് തിരഞ്ഞെടുപ്പിനെ കുറിച്ച് പഠനം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ടായിരുന്നു ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. എല്ലാവരും ഹിലരി ക്ലിന്റന് സാധ്യത കല്‍പ്പിച്ചപ്പോഴായിരുന്നു ട്രംപ് വിജയക്കൊടി പാറിച്ചത്. നിരവധി ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തിനെതിരെ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപ് ജയിച്ചതിന്റെ യഥാര്‍ത്ഥ കാരണം ആരും ഇതുവരെ അന്വേഷിച്ചിരുന്നില്ല. ഇപ്പോള്‍ അക്കാര്യത്തില്‍ പഠനം നടത്തിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.
അതിസമ്പന്നരും സമൂഹത്തിന്റെ ഉന്നതിയിലുള്ളവരും ചേര്‍ന്നാണ് ട്രംപിനെ അധികാരത്തിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനോടൊപ്പം നിരവധി ആശങ്കകളും ഇവരുടെ തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്തു. അതായത് ട്രംപ് ചുമ്മാ അങ്ങ് പ്രസിഡന്റായതല്ല എന്ന് സാരം.

അനാവശ്യ ആശങ്ക
ലോകം മുഴുവന്‍ ഇപ്പോള്‍ വംശീയ രാഷ്ട്രീയം വലിയ രീതിയില്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവിടെയും അത് തന്നെയാണ് പ്രവര്‍ത്തിച്ചത്. വലതുപക്ഷ ചിന്താഗതി അമേരിക്കയെ വരിഞ്ഞു മുറുക്കിയിരിക്കുന്നു എന്ന് സാരം. അതിസമ്പന്നരും സാമൂഹ്യപരമായും സാമ്പത്തികപരമായും മുന്നില്‍ നില്ക്കുന്നവര് പൊതുവേ അസംതൃപ്തരായിരുന്നു. അമേരിക്കയിലും ലോകത്തും തങ്ങളുടെ നിലനില്‍പ്പ് വംശീയ സന്തുലനാവസ്ഥ കാരണം ഇല്ലാതാവുമെന്ന് ഇവര്‍ കണക്കുകൂട്ടി. ഇതില്‍ വെളുത്ത വര്‍ഗക്കാരായിരുന്നു ഇത്തരത്തില്‍ ചിന്തിച്ചത്. ഇത് അനാവശ്യ ആശങ്കയായിരുന്നു. യഥാര്‍ത്ഥത്തില്‍ വെളുത്ത വര്‍ഗക്കാര്‍ കുറച്ച് കൂടി മുമ്പുള്ള ഭരണത്തില്‍ സുരക്ഷിതരാവുകയാണ് ചെയ്തത്. പക്ഷേ തിരഞ്ഞെടുപ്പില്‍ തീവ്ര വംശീയത ജയിക്കുന്നതാണ് കണ്ടത്.

ഒബാമ ഭരണത്തില്‍ അസംതൃപ്തി
ട്രംപിന് മുമ്പ് അമേരിക്ക ഭരിച്ച ബരാക് ഒബാമയുടെ ഭരണത്തില്‍ വെളുത്ത വര്‍ഗക്കാര്‍ സുരക്ഷിതരല്ലെന്ന ബോധം ഇത്തരം വോട്ടര്‍മാര്‍ക്കിടയിലുണ്ടായിരുന്നു. അതോടൊപ്പം ഒബാമ കറുത്ത വര്‍ഗക്കാരായതിനാല്‍ അവര്‍ക്കാണ് ഗുണങ്ങള്‍ മുഴുവന്‍ ലഭിക്കുന്നതെന്ന പ്രചാരണവും യുഎസില്‍ നടക്കുന്നുണ്ടായിരുന്നു. അതോടൊപ്പം വെളുത്ത വര്‍ഗക്കാര്‍ ജോലി നഷ്ടമായി തുടങ്ങിയതും തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്ന കാരണവും വോട്ടെടുപ്പിനെ സ്വാധീനിച്ചു. അതേസമയം ഒബാ സര്‍ക്കാര്‍ ഇവരെ സാമ്പത്തികമായി സഹായിക്കുന്നതിന് പോലും തയ്യാറായില്ലെന്നും ആരോപണമുണ്ട്. എന്നാല്‍ ചിലര്‍ ഇതൊന്നുമല്ലാതെ തന്നെ ഒബാമ ഭരണത്തെ വെറുത്തിരുന്നെന്നാണ് സൂചന. ഹേറ്റ് ക്യാംപയിന് പോലുള്ള കാര്യങ്ങളും തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നിരുന്നു.

ട്രംപിന്റെ കുതിപ്പ്
തിരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും പ്രതിരോധ ഘട്ടത്തിലായിരുന്നു ട്രംപ്. അദ്ദേഹം വംശീയപരമായ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കിയത് അദ്ദേഹത്തിന് ഗുണം ചെയ്തു. ഇത് വെളുത്ത വര്‍ഗക്കാരുടെ വിശ്വാസം പിടിച്ചുപറ്റുന്നതിന് കാരണമാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം വോട്ടുകള്‍ ഒന്നിച്ച ചേരുന്നത് സര്‍വ സാധാരണമാണെന്ന് സര്‍വേ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെളുത്ത വര്‍ഗക്കാര്‍ രാജ്യത്തെ ഏറ്റവും സമ്പന്ന വര്‍ഗവും ഏറ്റവും നന്നായി ജീവിക്കുന്ന വിഭാഗവുമായിരുന്നു. എന്നിട്ടും ഇവര്‍ തുല്യതയ്ക്കായി ആവശ്യപ്പെട്ടത് മനസിലാവാത്ത സംഗതിയാണെന്നും സര്‍വേ പറയുന്നു. രാജ്യത്തിന്റെ നിര്‍ണായക മേഖലയിലെ സ്വാധീനം നഷ്ടപ്പെടുന്നു എന്ന് ഇവര്‍ ആശങ്കപ്പെട്ടതാണ് ട്രംപിനെ വിജയത്തിലേക്ക് നയിച്ചത്.

വിദേശ ശക്തികള്‍
അമേരിക്കയുടെ സ്വാധീനം ആഗോള തലത്തില്‍ കുറയുന്നു എന്നും പല വോട്ടര്‍മാര്‍ക്കും അഭിപ്രായമുണ്ട്. അതിന് നല്ലൊരു പ്രസിഡന്റ് വേണം. ജനങ്ങളുടെ താല്പര്യം മുന്‍നിര്‍ത്തിയുള്ള വിദേശ നയം ട്രംപിന് ഉണ്ടാക്കാന്‍ സാധിക്കുമെന്ന് വോട്ടര്‍മാര്‍ കരുതിയിരുന്നു. അതോടൊപ്പം അമേരിക്ക കടുത്ത മത്സരമാണ് പ്രമുഖ രാജ്യങ്ങളില്‍ നിന്ന് നേരിടുന്നതെന്ന് വോട്ടര്‍മാര്‍ കരുതി. പ്രധാനമായും ചൈനയും റഷ്യയും വലിയ ഭീഷണിയാണെന്നും ഇവര്‍ കണക്ക്കൂട്ടിയിരുന്നു. പ്രാദേശിക തലത്തില്‍ സാമ്പത്തിക സ്ഥിരത തീരെ കുറഞ്ഞ അവസ്ഥയിലായിരുന്നു എന്ന് സാധാരണക്കാരും അഭിപ്രായപ്പെട്ടു എന്ന സര്‍വേ പറയുന്നു. ഇതോടെ 2012ല്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ടു ചെയ്ത പല വോട്ടര്‍മാരും 2016ല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാണ് വോട്ടുചെയ്തത്.

വംശീയത
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വര്‍ധിച്ച് വരുന്ന വംശീയ പ്രചാരണം തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് ഏകീകരിച്ചത് ട്രംപിന് കാര്യങ്ങള്‍ എളുപ്പമാക്കി. അതേസമയം സാമൂഹിക പദവിയില്‍ ആശങ്കപ്പെട്ട പല പ്രമുഖരും യഥാര്‍ത്ഥത്തില്‍ കുടിയേറ്റക്കാരാണ്. എന്നിട്ടും ഇവര്‍ കറുത്ത വംശജര്‍ക്കെതിരെ പ്രചാരണം നടത്തുകയായിരുന്നു. ഇവര്‍ അമേരിക്കന്‍ സമൂഹത്തില്‍ തങ്ങള്‍ക്ക് സ്ഥാനം തീരെയില്ല എന്നും വിശ്വസിച്ചിരുന്നു. തീവ്ര ചിന്താഗതിയുള്ള വെളുത്ത വര്ഗക്കാരന് പ്രസിഡന്റായാല്‍ മാത്രമേ തങ്ങള്‍ക്ക് യുഎസില്‍ ഗുണമുണ്ടാവൂ എന്ന് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേസമയം ഇത്തരം വോട്ടുകളുടെ ഏകീകരണം ഉണ്ടായതാണ് ട്രംപിന്റെ നയങ്ങളെ വരെ സ്വാധീനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications