എസ്ബിഐ ആ ചാർജ് ഏർപ്പെടുത്തി; ഇനി ഫാസ്‌ടാഗ് കൂടുതൽ എളുപ്പമാവും, അറിയണം ഈ സുപ്രധാന മാറ്റങ്ങൾ
പുതുവർഷത്തിലെ ആദ്യ മാസം അവസാനിച്ചിരിക്കുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ, ഉപഭോക്താക്കളെയും നികുതിദായകരെയും ബാധിക്കുന്ന പ്രധാന സാമ്പത്തിക, നിയന്ത്രണ മാറ്റങ്ങൾ നിലവിൽ വരുന്ന കാര്യം നിങ്ങളിൽ പലർക്കും അറിയണം എന്നില്ല. ബാങ്കിംഗ്, ഫാസ്‌ടാഗ് എന്നിവയാണ് പ്രധാനമായും ഈ മാറ്റങ്ങൾ ബാധിക്കുന്ന മേഖലകളിൽ ചിലത്. കൂടാതെ ഇന്ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് അടക്കമുള്ള കാര്യങ്ങൾ വേറെയുമുണ്ട്.
ബാങ്കിംഗ് മേഖലയിലെ മാറ്റങ്ങൾ
എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നീ ബാങ്കുകൾ സേവന നിരക്കുകളിലും കാർഡ് ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് ഇപ്പോൾ. ഐഎംപിഎസ് ഇടപാടുകൾ, റിവാർഡ് പോയിന്റുകൾ, കെവൈസി അപ്‌ഡേറ്റുകൾ എന്നിവയും ഇതിൽപ്പെടുന്നു.

എസ്ബിഐയുടെ ഓൺലൈൻ ഐഎംപിഎസ് ഇടപാടുകൾക്ക് ഫെബ്രുവരി 15 മുതൽ പുതിയ സർവീസ് ചാർജുകൾ നിലവിൽ വരും. 25,000-നും 1 ലക്ഷത്തിനും ഇടയിലുള്ള ഇടപാടുകൾക്ക് 2 രൂപയും ജിഎസ്‌ടിയും. 1 ലക്ഷം മുതൽ 2 ലക്ഷം വരെയുള്ളവയ്ക്ക് 6 രൂപയും ജിഎസ്‌ടിയും. 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള ഓൺലൈൻ ഐഎംപിഎസ് ഇടപാടുകൾക്ക് 10 രൂപയും ജിഎസ്‌ടിയും ബാധകമാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫിനിയ ക്രെഡിറ്റ് കാർഡിന്റെ റിവാർഡ് പോയിന്റ് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. ബാങ്കിന്റെ വെബ്‌സൈറ്റിൽ ഇതേക്കുറിച്ച് ഇപ്രകാരം പറയുന്നു: '2026 ഫെബ്രുവരി 1 മുതൽ, ഇൻഫിനിയ ക്രെഡിറ്റ് കാർഡിലെ റിവാർഡ് പോയിന്റുകൾ പ്രതിമാസം പരമാവധി അഞ്ച് തവണ വരെ മാത്രമേ റിഡീം ചെയ്യാൻ സാധിക്കൂ' എന്നതാണ് മഠം.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ഉപഭോക്താക്കളോട് തങ്ങളുടെ കെവൈസി വിവരങ്ങൾ ആർബിഐ മാർഗനിർദ്ദേശമനുസരിച്ച് ഫെബ്രുവരി 2-നകം അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ അത് എത്രയും പെട്ടെന്ന് ചെയ്യേണ്ടതുണ്ട്. കാരണം ഫെബ്രുവരി ആദ്യ ദിനമാണ് ഇന്ന് ഞായറാഴ്‌ച ആയതിനാൽ നിങ്ങൾക്ക് മുൻപിൽ നാളെ ഒരു ദിവസമേ ശേഷിക്കുന്നുള്ളൂ.
വില കൂടാൻ ഇടയുള്ളവ
ധനമന്ത്രി നിർമ്മല സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കുന്ന സാഹചര്യത്തിൽ, നികുതി, ഇന്ധന വില, സാമ്പത്തിക മേഖലകൾ എന്നിവയിൽ മാറ്റങ്ങൾ വരാം. പുകയില ഉൽപ്പന്നങ്ങളായ സിഗരറ്റുകൾക്കും പാൻ മസാലയ്ക്കും നികുതി വർധിക്കുന്നതിനാൽ വില കൂടാൻ സാധ്യതയുണ്ട്. അന്തിമ പ്രഖ്യാപനത്തിൽ കൂടുതൽ വ്യക്തത ലഭിക്കും.
ഫാസ്‌ടാഗ്
കൂടാതെ ഫാസ്‌ടാഗ് കെവൈസിയും ഒഴിവാക്കി. ഇനി പുതിയ ഫാസ്‌ടാഗ് വിതരണങ്ങൾക്കായി വാഹന വിവരങ്ങൾ ബാങ്കുകൾ നേരിട്ട് പരിശോധിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഫെബ്രുവരി 1 മുതൽ 'നോ യുവർ വെഹിക്കിൾ' നടപടിക്രമം നിർത്തലാക്കിയതിനാൽ, നാല് ചക്ര വാഹനങ്ങൾക്ക് ഫാസ്‌ടാഗ് ലഭിക്കുന്നത് കൂടുതൽ എളുപ്പമാകും. വാഹന വിവരങ്ങൾ പരിശോധിക്കുന്ന ഉത്തരവാദിത്തം ഇപ്പോൾ ബാങ്കുകൾക്ക് മാത്രമാണ്.
അവിടം കൊണ്ട് തീർന്നില്ല, ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്ന ബജറ്റിൽ സുപ്രധാനമായ പല മാറ്റങ്ങളും ഉൾപ്പെടാൻ ഇടയുണ്ട്. എങ്കിലും അവ പൂർണമായും ഇന്ന് മുതൽ ആയിരിക്കില്ല നടപ്പാവുക. അടുത്ത സാമ്പത്തിക വർഷം മുതൽ ആയിരിക്കും. ഇതിനൊപ്പം ഇന്നത്തെ ദിവസം പെട്രോൾ, ഡീസൽ, പാചകവാതക വിലയിൽ മാറ്റമുണ്ടായേക്കാം.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications