ദില്ലി കലാപം ആസൂത്രിതം: കൃത്യമായ തെളിവുകള്‍, പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ദില്ലി ഹൈക്കോടതി
ദില്ലി: കഴിഞ്ഞ വര്‍ഷം ആദ്യം ദില്ലിയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലൂണ്ടായ വര്‍ഗീയ കലാപം ആസൂത്രിതമായിരുന്നുവെന്ന് ദില്ലി ഹൈക്കോടതി. പെട്ടെന്ന് ഉണ്ടായ എന്തെങ്കിലും പ്രകോപനത്തിന്റെയും ആവേശത്തിന്റെയോ പുറത്ത് ഉണ്ടായ സംഭവങ്ങളല്ല കലാപത്തിലേക്ക് നയിച്ചതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കലാപ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങള്‍. സാധാരണക്കാരന്റെ ജീവിതത്തേയും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് കലാപത്തില്‍ നടന്നത്. പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
"2020 ഫെബ്രുവരിയിലെ കലാപം ഒരു ഗൂഢാലോചനയാണ്, ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്. ഒരു നിമിഷത്തിന്റെ ആവേശത്തില്‍ മാത്രം നടന്ന സംഭവ വികാസമല്ല അത്."-ഹൈക്കോടതി അഭിപ്രായപ്പെട്ടു. സിസിടിവി ക്യാമറകളുടെ അസൂത്രിതമായ വിച്ഛേദനവും നശീകരണവും നഗരത്തിലെ ക്രമസമാധാനം തകർക്കാൻ ചിലര്‍ മുൻകൂട്ടി തീരുമാനിച്ചിരുന്നുവെന്ന സ്ഥിരീകരിക്കാന്‍ കഴിഞ്ഞ കാര്യമാണെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് പറഞ്ഞു.
കലാപത്തിനിടയില്‍ ദില്ലി പോലീസിന്റെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി മുഹമ്മദ് ഇബ്രാഹീമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എണ്ണത്തില്‍ കുറവായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കലാപകാരികളില്‍ പലരും വടി, ബാറ്റ് എന്നിവ കൊണ്ട് അക്രമിച്ചുവെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. വാളുമായി പ്രതിഷേധത്തില്‍ പങ്കെടുത്തു എന്നതിന് തെളിവ് ഉണ്ടെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

അതേസമയം, സ്വയം രക്ഷക്ക് വേണ്ടിയാണ് വാള്‍ കയ്യില്‍ വെച്ചതെന്നായിരുന്നു മുഹമ്മദ് ഇബ്രാഹീമിന്റെ വാദം. തന്റെയും കുടുംബത്തിന് കലാപകാരികള്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കോടതിയില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. കലാപവുമായി ബന്ധപ്പെട്ട കേസിലെ അഞ്ച് പ്രതികള്‍ക്ക് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് സെപ്റ്റംബര്‍ എട്ടിന് ജാമ്യം അനുവദിച്ചിരുന്നു. പ്രതിഷേധിച്ചു എന്ന കാരണത്താല്‍ ആരെയെങ്കിലും തടവിലാക്കുന്നതിന് ന്യായീകരണം ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി അന്ന് ജാമ്യം അനുവദിച്ചത്.
ദില്ലി കലാപ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവധിച്ച ദില്ലി ഹൈക്കോടതി നടപടി നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ജൂണ്‍ മാസത്തിലായിരുന്നു ഈ വിധി. വിദ്യാര്‍ത്ഥി നേതാക്കളായ നടാഷ നര്‍വാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവര്‍ക്ക് ജാമ്യം നല്‍കിയ ദില്ലി ഹൈക്കോടതി വിധിയായിരുന്നു കോടതി ശരിവെച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നായിരുന്നു ദില്ലി പൊലിസീന് വേണ്ടി കോടതിയില്‍ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമേത്ത അന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് രാജ്യതലസ്ഥാനത്ത് ഉള്ളപ്പോഴായിരുന്നു കലാപം. അതിനാല്‍ തന്നെ അതീവ പ്രധാനമുള്ള കേസാണ് ഇതെന്ന് പൊലീസും സുപ്രീംകോടതിയില്‍ വാദിച്ചെങ്കിലും പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ലെന്ന ശക്തമായ പരാമര്‍ശവും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വിദ്യാര്‍ത്ഥികളെ പുറത്ത് വിടാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
2020 ഫെബ്രുവരി 24 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച കലാപം അരങ്ങേറിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എന്നിവിടങ്ങളിൽ ആരംഭിച്ച സമരങ്ങൾക്ക് നേരെ ഹിന്ദുത്വ വാദികൾ ആരംഭിച്ച കലാപം വിവിധ ഇടങ്ങളിലേക്ക് വ്യപിക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം 53 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കലാപം മൂന്ന് ദിവസം നീണ്ടു നിന്നു. ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തിന് പിന്നാലെയായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്.












Click it and Unblock the Notifications