Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നു, കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദിയെന്ന് നടി യാഷിക

ചെന്നൈ: വലിയൊരു അപകടത്തില്‍ നിന്നാണ് നടി യാഷിക ആനന്ദ് ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നത്. വലിയ ദുരന്തങ്ങളായിരുന്നു നടിയുടെ ജീവിതത്തില്‍ നടന്നിരുന്നത്. ഒടുവില്‍ താന്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നുവെന്ന് യാഷിക് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായിരിക്കുന്നത്. അപകടത്തില്‍ യാഷികയുടെ പ്രിയ സുഹൃത്ത് ഭവാനി കൊല്ലപ്പെട്ടിരുന്നു. താനാണ് ആ മരണത്തിന് ഉത്തരവാദിയെന്ന് പറയുകയാണ് യാഷിക. അപകടത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളം ഐസിയുവിലായിരുന്നു നടി. മരണത്തെ മുഖാമുഖം കണ്ട നിമിഷം കൂടിയായിരുന്നു അത്.

പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്‌

1

അതേസമയം കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി താനാണെന്നും, അതുകൊണ്ട് ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധമുണ്ടെന്നും യാഷിക കുറിച്ചു. ഇപ്പോള്‍ ഞാന്‍ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് എങ്ങനെ വിവരിക്കാനാവമെന്ന് അറിയില്ല. ജീവിച്ചിരിക്കുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. എന്റെ ജീവന്‍ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയണമെന്നോ, എന്റെ അടുത്ത സുഹൃത്തിനെ എന്നില്‍ നിന്ന് തട്ടിയെടുത്തതിന് ദൈവത്തെ പഴിക്കണമെന്നോ അറിയില്ല. ജീവിതത്തിലെ ഓരോ സെക്കന്‍ഡിലും ഞാന്‍ നിന്നെ മിസ് ചെയ്യും പവനി. എനിക്കൊരിക്കലും നീ മാപ്പുതരില്ലെന്ന് ഉറപ്പുണ്ടെന്നും യാഷിക പറയുന്നു.

നിന്നോട് എനിക്ക് പറയാനുള്ളത് ക്ഷമിക്കണം എന്ന് മാത്രമാണ്. നിന്റെ കുടുംബ ഇത്രയും ദുരന്ത നിമിഷങ്ങളില്‍ കൊണ്ടെത്തിച്ചത് ഞാനാണ്. നിന്നെ മിസ് ചെയ്യുന്ന ഓരോ നിമിഷത്തിലും ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുകയും ചെയ്യുന്നു. നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നീ എന്റെ ജീവിതത്തിലേക്ക് തിരിച്ചുവരാനായി ഞാന്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയാണ്. നിന്റെ കുടുംബം എന്നെങ്കിലും എനിക്ക് മാപ്പുതരുമെന്നാണ് പ്രതീക്ഷയെന്നും നടി കുറിച്ചു. അതേസമയം സുഹൃത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് താന്‍ ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നില്ലെന്ന പ്രഖ്യാപനവും നടി നടത്തി.

എന്റെ പിറന്നാള്‍ ഇത്തവണ ആഘോഷിക്കുന്നില്ല. എന്റെ എല്ലാ ആരാധകരോടും എന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്നാണ് പറയാനുള്ളത്. എന്റെ സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. ദൈവം അവര്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കട്ടെ. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് തനിക്ക് സംഭവിച്ചിരിക്കുന്നതെന്നും യാഷിക പറഞ്ഞു. ജൂലായ് 24നാണ് അപകടമുണ്ടായത്. മഹാബലിപുരത്ത് ഇസിആര്‍ റോഡില്‍ അതിവേഗത്തില്‍ വന്ന കാര്‍ കുഴിയില്‍ വീണ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. യാഷികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദ് സ്വദേശിനായി നടിയുടെ സുഹൃത്താണ് മരണപ്പെട്ടത്. തമിഴ് സിനിമയില്‍ അറിയപ്പെടുന്ന താരം കൂടിയാണ് യാഷിക.

Recommended Video

cmsvideo
    Karnataka and Tamilnadu restricts people from Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+