ആരോഗ്യ സംരക്ഷണത്തിന് പോഷകങ്ങള്‍ അടങ്ങിയ മധുരക്കിഴങ്ങ്, റെയിന്‍ബോ ഡയറ്റ് ക്യാമ്പയിനുമായി ഐസിഎആര്‍
മധുരക്കിഴങ്ങ് എന്ന് കേട്ടാല്‍ തന്നെ മലയാളിക്ക് വായില്‍ വെള്ളമൂറും. കപ്പ പോലെ തന്നെ അത്രയേറെ പ്രിയപ്പെട്ടതാണ് മധുരക്കിഴങ്ങും. ഒരുപാട് പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ഒരുപാടുള്ള ഇക്കാലത്ത് പലരുടെയും ജീവിതം നാല് ചുവരിലുള്ളിലായിരിക്കും. അതുപോലെ ആരോഗ്യ സംരക്ഷണത്തിന് ഈ സമയത്ത് പ്രാധാന്യം നല്‍കുന്നവരും ഒരുപാടുണ്ട്. പോഷകാഹാരങ്ങള്‍ ശരീരത്തില്‍ ഒട്ടും കുറയാന്‍ പാടില്ലാത്ത സമയം കൂടിയാണിത്. തിരുവനന്തപുരത്തെ സെന്‍ട്രര്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും മള്‍ട്ടി ടെക്നോളജി ടെസ്റ്റിംഗ് സെന്റര്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍, കോളേജ് ഓഫ് ഷിഫറീസ് എന്നിവര്‍ ചേര്‍ന്ന് ഈ സമയത്ത് പോഷകാഹാര പദ്ധതി ആരംഭിച്ചിരിക്കുകയാണ്.

റെയിന്‍ബോ ഡയറ്റ് ക്യാമ്പയിന് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ത്രിപുരയിലെ ലെമ്പുചരയില് ഈ ക്യാമ്പയിന് ഇപ്പോള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. സെപാഹിജല, ധലായ് ജില്ലകളിലായി വൈറ്റമിന്‍ എയുടെ അഭാവത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തനാണ് ഈ ക്യാമ്പയിന്. ഇതിനായി മധുരക്കിഴങ്ങിന്റെ പോഷകമൂല്യങ്ങളാണ് ഇവര്‍ ഉയര്‍ത്തി കാണിക്കുന്നത്. കേരളത്തിലെ മധുരക്കിഴങ്ങിന്റെ വിവിധ വിധത്തിലുള്ളവയ്ക്ക് പലവിധ ഗുണങ്ങളാണ് ഉള്ളത്. ഭൂസോന വിഭാഗത്തിലുള്ളവ വൈറ്റമിന്‍ എ ഉല്‍പ്പാദനത്തിന് ലഹായിക്കുന്നതാണ്. ഭൂകൃഷ്ണ വിഭാഗത്തിലുള്ളവ ക്യാന്‍സറിനെ പോലും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.
ഈ രണ്ട് മധുരക്കിഴങ്ങുകളും ജൈവസാങ്കേതിക വിദ്യ ഉപയോഗിച്ച് പോഷകഗുണങ്ങള്‍ വര്‍ധിപ്പിച്ചവയാണ്. ത്രിപുരയിലെ തന്നെ ഗോമതി ജില്ലകളിലേക്കും സ്ത്രീകളിലേക്കും ഈ കാര്‍ഷിക രീതി എത്തിക്കുന്നുണ്ട്. കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കാന്‍ ഇത്തരം മധുരക്കിഴങ്ങുകളും വാഴപ്പഴവും കൃഷി ചെയ്യാനാണ് നിര്‍ദേശിക്കുന്നത്. പലര്‍ക്കും ഇതില്‍ പരിശീലനവും നല്‍കുന്നുണ്ട്. ഐസിഎആറിലെ കര്‍ഷക സംരംഭകര്‍ തന്നെ ഉണ്ടാക്കിയ ചിപ്പ്സുകളും പാസ്തയും കര്‍ഷകര്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആരോഗ്യ പ്രദാനം പോലെ തന്നെ ഇതൊരു വരുമാനം കൂടിയാണെന്ന് സ്ത്രീകളും തിരിച്ചറിയുന്നുണ്ട്. ഐസിഎആറിന്റെ ടീമാണ് ഈ പ്രൊജക്ട് നടത്തുന്നത്. ഡോ പി സേതുരാമനാണ് പ്രൊജക്ടിന്റെ ടീം ലീഡര്‍.
ത്രിപുരയില്‍ ജൈവസാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള കൃഷി നല്ലൊരു സംരംഭമായി മാറ്റാനുള്ള ശ്രമം കൂടിയാണ്. ഐസിഎആര്‍ നടത്തുന്നത്. കളക്ടര്‍ റാവല്‍ എച്ച് കുമാറിനോട് ഈ പദ്ധതി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. മധുരക്കിഴങ്ങിന്റെ വിവിധ വിഭാഗങ്ങളെയും ഇവര്‍ കളക്ടര്‍ക്ക് പരിചയപ്പെടുത്തി. കളക്ടര്‍ ഇവരോട് മധുരക്കിഴങ്ങ് ഉല്‍പ്പാദിപ്പിക്കാനായി ത്രിപുരയിലുള്ള വിദഗ്ധ സംഘത്തെ സഹായിക്കാനും അഭ്യര്‍ത്ഥിച്ചു. ഗോമതി ജില്ലയില്‍ സ്ത്രീകള്‍ക്കുള്ള പുതിയ സംരംഭമായി മധുരക്കിഴങ്ങ് കൃഷിയെ മാറ്റിയെടുക്കാനാണ് ഐസിഎആറിന്റെ ശ്രമം.കൂടുതല്‍ പേരിലേക്ക് ഇതിന്റെ പോഷകങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications