Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാരനെ വലച്ച നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചാണ്ട്; പ്രഖ്യാപനങ്ങളിൽ പലതും ലക്ഷ്യം കണ്ടില്ല

ദില്ലി: രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് ഇന്ന് അഞ്ച് വർഷം പൂർത്തിയാകുന്നു. കറൻസി ഉപയോഗം കുറച്ചുകൊണ്ട് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറുകയെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ഉണ്ടായിരുന്നത്. എന്നാൽ അഞ്ച് വർഷം കഴിയുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48 % വർധനയുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

2016 നവംബർ എട്ടിന് രാത്രി എട്ട് മണിയോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് രാജ്യത്ത് നോട്ടു നിരോധനം നടപ്പിലാക്കിയത്. പഴയ അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ടുകളാണ് അസാധുവാക്കിയത്. പകരമായി പുതിയ അഞ്ഞൂറിൻ്റെയും രണ്ടായിരത്തിൻ്റെയും നോട്ടുകൾ പ്രധാനമന്ത്രി പുറത്തിറക്കുകയും ചെയ്തു.

1

രാജ്യത്തിൻ്റെ സമ്പദ്ഘടനയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു നോട്ട് നിരോധനം. ഇന്ത്യയിലെ മുഴുവൻ വിഭാഗം ജനങ്ങൾക്കും ഇതിൻ്റെ പരിണിതഫലം അനുഭവിക്കേണ്ടി വന്നു. ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും നോട്ടുനിരോധനം വഴിയൊരുക്കി. മുന്നറിയിപ്പില്ലാതെ നടത്തിയ നോട്ടു നിരോധനത്തിൽ സാധാരണ മനുഷ്യരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. എന്തുചെയ്യണമെന്നറിയാതെ തകർന്നു പോയ നിരവധി പാവപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ പ്രതിസന്ധിയെ അതിജീവിച്ച് അവർ വളരെ കഷ്ടപ്പെട്ടാണ് തങ്ങളുടെ പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

2

കള്ളപ്പണവും വ്യാജനോട്ടുകളും തടയുക, പൂഴ്ത്തിവച്ച പണം തിരികെ ബാങ്കിൽ എത്തിക്കുക, വ്യാജനോട്ടുകൾ വഴിയുള്ള തീവ്രവാദം തടയുക, കറൻസി ഉപഭോഗം കുറച്ച് ഡിജിറ്റൽ പെയ്മെൻറ് വർധിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് കേന്ദ്രസർക്കാർ നോട്ടു നിരോധനം നടപ്പിലാക്കിയത്. എന്നാൽ, ഇതിൽ പലതും ലക്ഷ്യം കണ്ടില്ല. മാത്രമല്ല, ചെറുകിട സംരംഭകർക്കും, റിയൽ എസ്റ്റേറ്റുകാർക്കും, വ്യാപാരമേഖലയ്ക്കും വലിയ പ്രതിസന്ധിയാണ് ഇതിലൂടെ അനുഭവിക്കേണ്ടിവന്നത്.

3

പ്രധാനമായും കറൻസി ഉപയോഗം കുറച്ചുകൊണ്ട് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്കു മാറുകയെന്ന ലക്ഷ്യം കൂടി പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തിന് ഉണ്ടായിരുന്നു. എന്നാൽ, ഇത് എത്രത്തോളം ഫലം കണ്ടു എന്നുള്ളതാണ് ഇപ്പോഴും ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. അഞ്ച് വർഷം കഴിയുമ്പോൾ പൊതുജനങ്ങളുടെ പക്കലുള്ള കറൻസിയുടെ ആകെ മൂല്യത്തിൽ 57.48 % വർധനയുണ്ടായെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 8 വരെയുള്ള കണക്കു പ്രകാരം പൊതുജനങ്ങൾ തമ്മിൽ വിനിമയം ചെയ്യുന്ന കറൻസിയുടെ മൂല്യം 28.30 ലക്ഷം കോടി രൂപയാണ്.

4

നോട്ട് നിരോധനം നടന്ന 2016 നവംബർ ആദ്യ വാരം ഇത് 17.97 ലക്ഷം കോടി രൂപയായിരുന്നു. 2016 നവംബറിലാണ് 1000, 500 രൂപ നോട്ടുകൾ സർക്കാർ നിരോധിച്ചത്. തുടർന്നു ജനങ്ങളുടെ പക്കലുള്ള കറൻസികളുടെ മൂല്യം 2017 ജനുവരിയിൽ 7.8 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇതു കുതിച്ചുകയറി. യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെന്റുകൾ ശക്തി പ്രാപിച്ചെങ്കിലും കൊവിഡ്, ലോക്ഡൗൺ എന്നിവ മൂലം ആളുകൾ കറൻസി കൈവശം സൂക്ഷിക്കുന്ന രീതിയിലേക്കു മടങ്ങിയെന്നാണു വിലയിരുത്തൽ.

5

അതേസമയം, രാജ്യത്ത് 15 കോടിയോളം വരുന്ന ആളുകള്‍ക്ക് ഇപ്പോഴും സ്വന്തമായി ബാങ്ക് അക്കൗണ്ടില്ല. ഇടത്തരം നഗരങ്ങളില്‍ 90 ശതമാനം ഇടപാടുകളും പണം ഉപയോഗിച്ചാണ് നടക്കുന്നത്. 2020 ഒക്ടോബര്‍ 23ന് ജനങ്ങളുടെ കൈവശമുണ്ടായിരുന്ന പണത്തില്‍ 15,582 കോടിയുടെ വര്‍ധനയുണ്ടായി. നോട്ട് നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചെങ്കിലും പണം നേരിട്ട് ഉപയോഗിച്ചുള്ള ഇടപാട് നടത്തുന്ന ശീലം വിടാന്‍ ജനങ്ങൾ ഇനിയും തയ്യാറായിട്ടില്ല.

6

എന്നാൽ, ഇന്ത്യയിൽ നോട്ട് നിരോധനം നടപ്പിലാക്കിയതിനോട് സാമ്പത്തിക വിദഗ്ധർ അടക്കമുള്ളവർ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടപ്പിലാക്കപ്പെട്ട ഏറ്റവും ബുദ്ധിശൂന്യമായ പദ്ധതിയായിരുന്നു നോട്ട് നിരോധനമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇതിലൂടെ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്നും വിമർശനമുയർന്നിരുന്നു.

ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
    വിദഗ്ദമായി ചതിക്കപ്പെട്ട ഒരു സാധു പ്രവാസി..സെയ്തലവിയോട് ചെയ്തതിന് മാപ്പില്ല

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+