കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നട്ടംതിരിയുന്നു; ബിജെപിയെ തോല്‍പ്പിക്കാനാകില്ല!! 2019ലും രാജ്യം കാവി പുതയ്ക്കും

Google Oneindia Malayalam News

ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കോണ്‍ഗ്രസിന് അതിന് സാധിക്കുമോ. ബിജെപിക്കെതിരെ മറ്റു കക്ഷികളെല്ലാം ഒരുമിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ സഹായമില്ലാതെ വിജയം സംശയകരമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണ്. ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പര്യാപ്തമായ അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പാര്‍ട്ടി നേരിടുന്നുണ്ടെന്നാണ് വാര്‍ത്ത. ചെലവുകള്‍ വെട്ടിക്കുറച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലത്രെ. എന്നാല്‍ ബിജെപിയാകട്ടെ ആസ്തി ഓരോ ദിവസവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മികച്ച പ്രകടനം കോണ്‍ഗ്രസിന് സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ....

കഷ്ടിച്ച് ഒരു വര്‍ഷം

കഷ്ടിച്ച് ഒരു വര്‍ഷം

പൊതുതിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ ദൈനംദിന ചെലവിന് തന്നെ കോണ്‍ഗ്രസ് ഏറെ പ്രയാസപ്പെടുന്നുവെന്നാണ് വിവരം. കഴിഞ്ഞ അഞ്ചുമാസമായി പണില്ലാത്തതിനാല്‍ കോണ്‍ഗ്രസ് ചെലവ് ചുരുക്കിയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഓഫീസ് പ്രവര്‍ത്തനം പോലും അവതാളത്തിലായിട്ടുണ്ടത്രെ.

പ്രവര്‍ത്തകരോട് പണം തേടി

പ്രവര്‍ത്തകരോട് പണം തേടി

കോണ്‍ഗ്രസിന്റെ സാമ്പത്തിക കാര്യങ്ങള്‍ അറിയുന്ന മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ പ്രവര്‍ത്തകരോട് പണം ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല, ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. സമര പരിപാടികളെ പോലും ബാധിച്ചിരിക്കുകയാണ് പ്രശ്‌നം.

രാഹുല്‍ വന്ന ശേഷം

രാഹുല്‍ വന്ന ശേഷം

രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷനായ ശേഷം വ്യവസായികളില്‍ നിന്ന് ലഭിക്കുന്ന ഫണ്ടിന്റെ തോത് വളരെ കുറഞ്ഞിട്ടുണ്ടത്രെ. ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും പ്രചാരണത്തിനും കോടികള്‍ ചെലവാക്കുന്ന മറ്റു പാര്‍ട്ടികളോട് കിടപിടിക്കാന്‍ കോണ്‍ഗ്രസിനെ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.

ദിവ്യ പറയുന്നു

ദിവ്യ പറയുന്നു

ബിജെപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രല്‍ ബോണ്ട് വഴി കോണ്‍ഗ്രസിന് കിട്ടുന്ന ഫണ്ട് വളരെ കുറവാണെന്ന് പാര്‍ട്ടി സോഷ്യല്‍ മീഡിയ വിഭാഗം മേധാവി ദിവ്യ സ്പന്ദന പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ സംഭാവന ലഭിക്കുന്ന രീതിയാണ് ഇലക്ട്രല്‍ ബോണ്ട്.

കോര്‍പറേറ്റുകള്‍ ബിജെപിക്കൊപ്പം

കോര്‍പറേറ്റുകള്‍ ബിജെപിക്കൊപ്പം

ബിജെപിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ വ്യവസായികളെയും കോര്‍പറേറ്റുകളെയും ബിജെപിയോട് അടുപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ അവര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന് ഫണ്ട് കുറവ് വന്നത്. എന്നാല്‍ ബിജെപിക്കാകട്ടെ ഓരോ ദിവസവും ആസ്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

ബിജെപിയുടെ ഗുണം

ബിജെപിയുടെ ഗുണം

21 സംസ്ഥാനങ്ങളിലെ ഭരണം ബിജെപിയുടെ കൈകളിലാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ അവര്‍ നിര്‍ണായക ശക്തിയായി നിലനില്‍ക്കുന്നു. മോദി അടുത്ത തിരഞ്ഞെടുപ്പിലും ജനകീയ നേതാവായി തന്നെ വിലയിരുത്തപ്പെടും. നിലവില്‍ അദ്ദേഹത്തിന്റെ പ്രതിഛായക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇതാണ് കോര്‍പറേറ്റുകളെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.

കോണ്‍ഗ്രസിന്റെ അവസ്ഥ

കോണ്‍ഗ്രസിന്റെ അവസ്ഥ

എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ മാത്രമാണ് അവര്‍ക്ക് ഭരണമുള്ളത്. 2013ല്‍ ഇത് 15 സംസ്ഥാനങ്ങളായിരുന്നു. ഇപ്പോള്‍ പഞ്ചാബും കര്‍ണാടകവുമാണ് കോണ്‍ഗ്രസിന് അധികാരമുള്ള പ്രധാന സംസ്ഥാനങ്ങള്‍. മിസോറോം, പുതുച്ചേരി എന്നിവിടങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ്. പക്ഷേ കോര്‍പറേറ്റുകള്‍ അത്രതന്നെ ശ്രദ്ധിക്കാത്ത മേഖലകളാണിത്.

നിരീക്ഷകരുടെ അഭിപ്രായം

നിരീക്ഷകരുടെ അഭിപ്രായം

ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല തയ്യാറായില്ല. കോര്‍പറേറ്റുകള്‍ കോണ്‍ഗ്രസുമായി അകലുകയാണെന്ന് വാഷിങ്ടണിലെ കാര്‍ണജി എന്‍ഡൗമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മിലന്‍ വൈഷ്ണവ് പറയുന്നു.

ബിജെപിയുടെ വരുമാനം

ബിജെപിയുടെ വരുമാനം

കഴിഞ്ഞ മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം ബിജെപിക്ക് ലഭിക്കുന്നതിന്റെ നാലിലൊന്ന് ഫണ്ട് മാത്രമാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. ബിജെപിയുടെ വരുമാനം 1034 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 81 ശതമാനം വര്‍ധിച്ചുവെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ വരുമാനം 225 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറയുകയാണ് ചെയ്തത്.

തിരഞ്ഞെടുപ്പുകളെ ബാധിച്ചു

തിരഞ്ഞെടുപ്പുകളെ ബാധിച്ചു

ഈ വര്‍ഷം ആദ്യത്തില്‍ നടന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫണ്ടിന്റെ അഭാവം കോണ്‍ഗ്രസിനെ ശരിക്കും ബാധിച്ചു. ഫണ്ടില്ലാത്തതിനാല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവിന് വിമാനടിക്കറ്റ് കിട്ടിയില്ല. ത്രിപുര, മേഘാലയ, നാഗാലാന്റ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ മോശമാകാനും ഫണ്ടിന്റെ ദൗര്‍ലഭ്യം കാരണമായി. ഈ സാഹചര്യത്തില്‍ രാജ്യം മൊത്തമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന അടുത്ത വര്‍ഷം കോണ്‍ഗ്രസ് തിരിച്ചടി നേരിടുമെന്നാണ് കരുതുന്നത്.

തൂത്തുകുടിയില്‍ വീണ്ടും വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എസ്പിക്ക് പരിക്ക്, തമിഴ്‌നാട് കത്തുന്നു!!തൂത്തുകുടിയില്‍ വീണ്ടും വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, എസ്പിക്ക് പരിക്ക്, തമിഴ്‌നാട് കത്തുന്നു!!

English summary
Financial Crisis Threatens Congress Plans To Topple PM Modi: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X