നികുതി വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ: ചെലവ് വര്‍ധിക്കുന്നത് ഈ മേഖലകളിൽ
കൊച്ചി: ഇന്ന് മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കും. എന്നാൽ, സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിനെ പ്രതിസന്ധിയിലാക്കിയാണ് സാമ്പത്തിക വർഷം കടന്നു വരുന്നത്. എല്ലാ മേഖലയിലും ചെലവ് ഉയരും എന്നതാണ് പ്രത്യേകത.
കേന്ദ്ര - സംസ്ഥാന ബജറ്റുകള്‍ അടിസ്ഥാനമാക്കിയുളള നികുതി വര്‍ധവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ ആവുകയാണ്. വാഹന രജിസ്‌ട്രേഷന്‍ നിരക്ക് ഉയരും. ഡീസല്‍ കാറുകള്‍ക്ക് 10 ശതമാനം ഹരിത നികുതി ഇനി മുതൽ നല്‍കേണ്ടി വരും. എന്നാൽ, ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം ആകും നികുതി.
ദിവസേന ഉപയോഗിക്കേണ്ടി വരുന്ന മരുന്നുകൾക്കും വില ഉയരും. എണ്ണൂറിപരം മരുന്നുകൾക്കാണ് വില ഉയരുന്നത്. പാരസെറ്റമോളും ഈ പട്ടികയിൽ ഉണ്ട്. ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ മിനറല്‍ ടാബ്ലറ്റുകള്‍, പ്രമേഹം എന്നീ മരുന്നുകൾക്കും വില ഉയരും.

അതേസമയം, ഇടത് മുന്നണി അംഗീകരിച്ച നിരക്ക് വര്‍ധന പ്രബല്യത്തിൽ വരാൻ ഒരാഴ്ച എടുത്തേക്കും എന്നാണ് വിലയിരുത്തൽ. അതിനാൽ തന്നെ ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന ഉണ്ടാകില്ല. അതേസമയം, ടോള്‍ നിരക്ക് ഇന്ന് മുതല്‍ ഉയരും. പത്ത് ശതമാനം വരെ നിരക്കാണ് വർധിപ്പിച്ചിരിക്കുന്നത്. 10 രൂപ കാറുകള്‍ക്കും വലിയ വാഹനങ്ങള്‍ക്ക് 65 രൂപ വരെ വര്‍ധനയാണ് ഉണ്ടാകുന്നത്. അതേസമയം, പാലക്കാട് ദേശീയ പാതയില്‍ പന്നിയങ്കരയില്‍ കാറിന് ഉണ്ടായിരുന്ന ടോള്‍ നിരക്ക് എന്നത് 135 ആയിരുന്നു. എന്നാൽ, ഇത് 150 ആയി വർധിച്ചു. തൃശ്ശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്കില്‍ മാറ്റം ഉണ്ടാകില്ല.
Recommended Video


അതേസമയം, ഇക്കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ പുതിയ നിരക്ക് വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വരാൻ ഒരാഴ്ച എടുക്കും എന്നാണ് റിപ്പോര്‍ട്ട്. ഫെയര്‍ സ്റ്റേജ് ഉള്‍പ്പടെ നിശ്ചയിക്കണം. അതിനാലാണ് ഉത്തരവ് വൈകാന്‍ കാരണം ആകുന്നത്. മിനിമം ബസ് യാത്രാ ചാർജ് നിലവിൽ എട്ട് രൂപയാണ് ഇത് പത്ത് രൂപ ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ടോള്‍, ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഉയരുന്നതോടെ ജന ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുമെന്ന സാഹചര്യമാണുള്ളത്.

അതേസമയം, എൽപിജി ഗ്യാസ് വിലയും വർധിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില സിലിണ്ടറിന് 346 രൂപയാണ് കൂട്ടിയത്. ഇന്ന് മുതൽ എൽപിജി സിലിണ്ടർ വില 250 രൂപയാകും. 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില വെള്ളിയാഴ്ച 2,253 രൂപയാകും. കഴിഞ്ഞ രണ്ട് മാസത്തിനിടെ, 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില സിലിണ്ടറിന് 346 രൂപ കൂട്ടിയിരുന്നു.

രാജ്യത്തെ സിഎന്‍ജി വിലയും ഇന്ന് മുതല്‍ ഉയരും. പെട്രോളിനും, ഡീസലിനും പാചക വാതകത്തിനും തുടർച്ചയായി വില വർധിക്കുന്നുണ്ട്. ഇതിന് പിന്നാലെ ആണ് ഈ വില വർധന. ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് എട്ട് രൂപയാണ് ഉയർന്നത്. വില ഉയർന്ന സാഹചര്യത്തിൽ കൊച്ചിയില്‍ 72 രൂപയില്‍ നിന്നും 80 രൂപയായി. 83 രൂപ വരെ മറ്റ് ജില്ലകളില്‍ വില ഉയരാന്‍ സാധ്യതയുണ്ട്. ആഗോള വിപണിയില്‍ വാതക വില ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ, ഇക്കഴിഞ്ഞ മാസങ്ങളിൽ അരിയ്ക്കും വില ഉയരുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് അരിയ്ക്ക് വര്‍ധിച്ചത്.












Click it and Unblock the Notifications