Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ; മനുഷ്യാവകാശം സംരക്ഷിച്ച് എത്രയും വേഗം പരിഹാരം കാണണം

ദില്ലി: രാജ്യത്ത് നടക്കുന്ന കര്‍ഷക സമരത്തില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ രംഗത്ത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയാണ് ഇപ്പോള്‍ പ്രതികരിച്ചത്. വിഷയത്തില്‍ പ്രതിഷേധക്കാരും സര്‍ക്കാരും സംയമനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ഐക്യരാഷ്ട്ര സംഘടന ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

Recommended Video

cmsvideo
    Farmers' Protest: UN Human Rights calls for 'maximum restraint' by govt, protesters
    farmer

    രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

    അതേസമയം, കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ മൂന്ന് മണിക്കൂര്‍ ഉപരോധിക്കും. സമരം നടക്കുന്ന ദില്ലിയില്‍ ഇപ്പോള്‍ തന്നെ സ്തംഭനാവസ്ഥയുള്ളതിനാല്‍ റോഡ് ഉപരോധം ഉണ്ടാവില്ല. അതേസമയം, ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും കരിമ്പ് കര്‍ഷകര്‍ വിളവെടുക്കുന്നതിനാല്‍ വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി ദില്ലി പൊലീസ് വക്താവ് ചിന്മയ് ബിസ്വാള്‍ അറിയിച്ചു.

    കര്‍ഷകരുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാന മേഖലകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. ട്രാക്ടര്‍ റാലിക്ക് പിന്നാലെ പുതിയ സമരമുഖം തുറക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+