ബെംഗളൂരുവിൽ ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ച ഗിറ്റാറിന് പിഴ..! എഐ ക്യാമറയുടെ വീഴ്‌ചയിൽ ചർച്ച

ബെംഗളൂരു: ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിഴ ആർക്കും ലഭിക്കും. എന്നാൽ മനുഷ്യന്മാർക്ക് മാത്രമല്ല ഇക്കാര്യത്തിൽ കേവലമൊരു ഗിറ്റാറിന് പോലും ഇളവില്ലെന്നാണ് ബെംഗളൂരുവിലെ ഒരു സംഭവം ഇപ്പോൾ വ്യക്തമാക്കുന്നത്. നഗരത്തിലെ എഐ അധിഷ്ഠിത ട്രാഫിക് ക്യാമറയുടെ പിഴവിനെ തുടർന്ന് ഗിറ്റാറിന് ലഭിച്ചത് 500 രൂപയുടെ പിഴ. ഹെൽമറ്റില്ലാതെ ഇരുചക്രവാഹനത്തിന്റെ പിന്നിലിരുന്ന യാത്രക്കാരനെന്ന് ക്യാമറ തെറ്റിദ്ധരിച്ചത് ഒരു ഗിറ്റാറിനെയായിരുന്നു.

ബെംഗളൂരു നഗരവാസിയായ സൗവിക് ദത്ത ഭാര്യയുടെ ഇരുചക്രവാഹനത്തിൽ ഒറ്റയ്ക്കാണ് യാത്ര ചെയ്‌തിരുന്നത്. അദ്ദേഹം ഹെൽമറ്റ് ധരിച്ചുമിരുന്നു. എന്നാൽ പിന്നിൽ കെട്ടിവെച്ചിരുന്ന ഗിറ്റാറിനെ എഐ ക്യാമറ മറ്റൊരു യാത്രക്കാരനായി തിരിച്ചറിഞ്ഞതോടെയാണ് ഹെൽമറ്റില്ലാതെ പിന്നിലിരുന്ന യാത്രക്കാരന്റെ പേരിൽ 500 രൂപയുടെ പിഴ ചുമത്തിയത്.

bengaluru

Image Credit: Souvik Dutta/X

സംഭവത്തെ തുടർന്ന് സൗവിക് സമൂഹമാധ്യമമായ എക്‌സിലൂടെ ബെംഗളൂരു ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽ വിഷയം പ്പെടുത്തി. ബെംഗളൂരുവിൽ ഭാര്യയുടെ ഇരുചക്രവാഹനത്തിൽ ഗിറ്റാർ പുറത്ത് കെട്ടിവെച്ച് താൻ ഒറ്റയ്ക്കാണ് യാത്ര ചെയ്‌തതെന്നും പിഴ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്.

പിഴ നോട്ടീസിനൊപ്പം നൽകിയ ചിത്രമാണ് സംഭവത്തിലെ രസകരമായ ഭാഗം. ചിത്രത്തിൽ സൗവിക് ഹെൽമറ്റ് ധരിച്ച് വാഹനമോടിക്കുന്നത് വ്യക്തമായി കാണാം. അദ്ദേഹത്തിന്റെ പിന്നിൽ ഗിറ്റാറും കെട്ടിവെച്ചിട്ടുണ്ട്. വാഹനത്തിൽ മറ്റൊരു വ്യക്തി ഉണ്ടായിരുന്നില്ല. എന്നാൽ എഐ സംവിധാനമാണ് ഗിറ്റാറിനെ ഹെൽമറ്റില്ലാത്ത പിന്നിലിരുന്ന യാത്രക്കാരനായി തിരിച്ചറിഞ്ഞത്.

പിഴ നോട്ടീസ് സൗവിക്കിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബെംഗളൂരു ട്രാഫിക് പോലീസ് സൗവിക്കിനോട് പിഴ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ സംഭവം അവസാനിക്കുമെന്ന് കരുതിയെങ്കിലും സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് വ്യാപകമായി പ്രചരിച്ചു. പിന്നീട് റെഡ്ഡിറ്റിലും സംഭവം ചർച്ചയായി. എഐ ക്യാമറ ചിത്രത്തെ വ്യാഖ്യാനിച്ച രീതിയെക്കുറിച്ച് നിരവധി പേരാണ് തമാശകളുമായി രംഗത്തെത്തിയത്. ഗിറ്റാറിനെ പിന്നിലിരുന്ന യാത്രക്കാരനായി തിരിച്ചറിഞ്ഞ എഐ സംവിധാനത്തെ പരിഹസിച്ചായിരുന്നു പലരുടെയും പ്രതികരണങ്ങൾ.

ഗിറ്റാറിന് ഹെൽമറ്റ് ധരിക്കാനുള്ള തലയോ അത് പിടിച്ചുനിർത്താനുള്ള കൈകളോ ഇല്ലെന്നും ചിലർ തമാശയായി ചൂണ്ടിക്കാട്ടി. എന്തായാലും ബെംഗളൂരുവിലെ ട്രാഫിക് നിയമലംഘനങ്ങളുടെ പട്ടികയിൽ ഇത്തവണ ഇടംപിടിച്ചത് ആറു കമ്പികളുള്ള ഒരു ഗിറ്റാറാണ്. കേവലമായ തമാശ എന്നതിലുപരി ഇത്തരം വീഴ്‌ചകൾ ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നത് കൂടി ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma