ഖുറാനെ അപമാനിച്ചു... ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ കേസ്
ദില്ലി: ഖുറാനെ അപമാനിച്ച് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടി എംല്‍എക്കെതിരെ പോലീസ് പഞ്ചാബ് പോലീസ് കേസെടുത്തു. ആപ് എംഎല്‍ നരേഷ് യാദവിനെതിരെയാണ് കേസെടുത്തത്. മുസ്ലീം ഭൂരി പക്ഷ പ്രദേശമായ മലേര്‍കോട്‌ലയില്‍ ഖുറാന്‍ പേജുകള്‍ കീറിയെറിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.
പോലീസ് അന്വേഷണത്തില്‍ വിജയ് കുമാര്‍ എന്ന പ്രദേശവാസിയെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആം അദ്മി പാര്‍ട്ടി എംഎല്‍ക്കെതിരെ കേസെടുത്തത്. സംഭവത്തിന് പിന്നില്‍ ദക്ഷിണ ദില്ലിയില്‍നിന്നുള്ള എംപിയാണെന്ന് പ്രതി പറഞ്ഞു.

ഖുറാന്‍ പേജുകള്‍ കീറിയെറിഞ്ഞ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ നരേഷ് യാദവ് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് വിജയകുമാര്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. അതിന് മുന്നോടിയായി വര്‍ഗീയ വേര്‍തിരുവുണ്ടാക്കി ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പരാതി. തിരഞ്ഞടുപ്പിന് മുന്നോടിയായി ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബിലെത്താനിരിക്കെയാണ് അപ് എംഎല്‍എ അറസ്റ്റിലായത്.
ആപ്പിന് വേരോട്ടമുള്ള പഞ്ചാബില്‍നിന്ന് എംഎല്‍എയെ വര്‍ഗീയ കലാപമുപണ്ടാക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തത് എതിരാളികളും ആുധമാക്കിയിട്ടുണ്ട്. എന്നാല്‍ ആപ് എംഎല്‍എക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് വക്താവ് സഞ്ജയ് സിങ് പറയുന്നത്.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണിത്. ഇതിന് പിന്നില്‍ ചിലരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സഞ്ജയ് സിങ് ആരോപിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് 109, 153എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നരേഷ് യാദവിനെതിരെ പഞ്ചാബ് പോലീസ് കേസെടുത്തിട്ടുള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്.












Click it and Unblock the Notifications