കർഷക സമരം: സിംഘു അതിർത്തിയിലെ ടെന്റിൽ തീപിടിത്തം
സമരം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴും നിരവധി ആളുകളാണ് ഡൽഹി അതിർത്തിയിൽ തുടരുന്നത്
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ സമരം തുടരുന്ന സിംഘു അതിർത്തിയിൽ തീപിടുത്തം. കർഷകർ താമസിക്കുന്ന ടെന്റിനാണ് ശനിയാഴ്ച രാവിലെ പത്ത് മണിയോടെ തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

നിർമാണ് പുരോഗമിക്കുന്ന ഫ്ലൈ ഓവറിന് താഴെയുള്ള ടെന്റിനാണ് തീപിടിച്ചത്. സംഭവത്തിൽ ടെന്റ് പൂർണമായും നശിച്ചുവെന്ന് കർഷകരുടെ സംഘടനയായ സംയുക്ത കിസാൻ മോർച്ച അറിയിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പൊലീസുകാരോ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരോ പ്രതികരിച്ചിട്ടില്ല.
"ചായയുണ്ടാക്കുന്നതിനിടെയാണ് തീ പടർന്നത്. തീപിടിത്തമുണ്ടായപ്പോൾ 12ഓളംപേർ ടെന്‍റിലുണ്ടായിരുന്നു. ആർക്കും പരിക്കില്ല. അഞ്ച് മൊബൈൽ ഫോണുകളും 20 കിടക്കകളും 20 കസേരകളും റേഷനും തീപിടിത്തത്തിൽ നശിച്ചു. പുതിയ ടെന്‍റ് ഇവിടെ ഉടൻ നിർമിക്കും," കർഷകനായ ദിൽപ്രീത് സിങ് പറഞ്ഞു.
സമരം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴും നിരവധി ആളുകളാണ് ഡൽഹി അതിർത്തിയിൽ തുടരുന്നത്. സിംഘു, ഗാസിപ്പൂർ, തിക്രി എന്നീ പ്രദേശങ്ങളാണ് പ്രധാന സമര കേന്ദ്രങ്ങൾ. മാസങ്ങളായി ഇവിടെ തുടരുന്ന കർഷകർ എന്തൊക്കെ പ്രതിസന്ധി വന്നാലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ്.
കാർഷിക നിയമങ്ങള്‍ പിൻവലിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെങ്കിൽ ദില്ലിയിലെ കൂടുതൽ അതിർത്തി മേഖലകളിൽ ഉപരോധസമരം ആരംഭിക്കുമെന്നും കർഷകർ സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു. സമരം അഞ്ച് മാസം പിന്നിടുമ്പോള്‍ ദില്ലി- നോയിഡ അതിർത്തിയിൽ ഉടൻ സമരം ആരംഭിക്കുമെന്ന് ബിജെയു നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ
കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവർത്തിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. കാർഷിക വിളകളുടെ താങ്ങുവില സംബന്ധിച്ച് വിട്ടുവീഴ്ചക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒഡിഷയിലെ ഭുവനേശ്വറിലെ ചണ്ഡിഖോലിൽ മഹാപഞ്ചായത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications