തീപ്പിടുത്തത്തില്‍ ഐഎന്‍എസ് ബ്രഹ്‌മപുത്രയ്ക്ക് കനത്ത നാശനഷ്ടം; സേനാംഗത്തെ കാണാനില്ല
മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബ്രഹ്‌മപുത്രയിലെ തീപിടുത്തത്തില്‍ കനത്ത നാശനഷ്ടം. ഐഎന്‍എസ് ബ്രഹ്‌മപുത്രയുടെ നല്ലൊരു ഭാഗവും തീപ്പിടുത്തതില്‍ നശിച്ചിട്ടുണ്ട്. ഒരു സേനാംഗത്തെ കാണാതായെന്ന് റിപ്പോര്‍ട്ടുണ്ട്. മുംബൈയിലെ നേവല്‍ ഡോക് യാര്‍ഡില്‍ അറ്റകുറ്റപണികള്‍ നടത്തി കൊണ്ടിരിക്കുകയായിരുന്നു.
ശനിയാഴ്ച്ച വൈകീട്ടോടെയാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് തീയണച്ചത്. നേവല്‍ ഡോക് യാര്‍ഡിലെ അഗ്നിശമസേനാ പ്രവര്‍ത്തകരും, സമീപത്തുള്ള കപ്പലുകളിലെ അംഗങ്ങളും ചേര്‍ന്നാണ് തീയണച്ചതെന്നും നാവികസേന വ്യക്തമാക്കി. കാണാതായ ജൂനിയര്‍ സെയിലര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തക സംഗം തിരച്ചില്‍ നടത്തുന്നുണ്ടെന്നും നാവികസേന അറിയിച്ചു.

അതേസമയം തീയണയ്ക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും കപ്പലിനെ കൃത്യമായ പൊസിഷനില്‍ തിരിച്ചെത്തിക്കാന്‍ സാധിച്ചില്ല. ഒരു വശത്തേക്ക് ചെരിഞ്ഞാണ് കപ്പല്‍ നില്‍ക്കുന്നത്. പരമാവധി ശ്രമിച്ചിട്ടും നാവികസേനയ്ക്ക് കപ്പലിനെ പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ വാഹകനായ കപ്പലാണ് ഐഎന്‍എസ് ബ്രഹ്‌മപുത്ര. 2000 ഏപ്രിലിലാണ് ഇന്ത്യന്‍ നാവികസേനയില്‍ ഇവ ഉള്‍പ്പെടുത്തിയത്. 40 നാവിക ഉദ്യോഗസ്ഥരും 330 സെയിലര്‍മാരും അടങ്ങുന്നതാണ് ഇതിലെ ക്രൂ.
മീഡിയം റേഞ്ച്, ക്ലോസ് റേഞ്ച്, ആന്റി എയര്‍ക്രാഫ് ഗണ്‍, ഉപരിതല മിസൈലുകള്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍, എന്നിവയെല്ലാം ഇതിലുണ്ട്.സര്‍വസന്നാഹങ്ങളോടും കൂടിയുള്ള യുദ്ധക്കപ്പലാണിത്. വിവിധ തരം സെന്‍സറുകളും ഇതിലുണ്ട്. സീകിംഗ്, ചേതക് ഹെലികോപ്ടറുകളും ഇതില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാം.












Click it and Unblock the Notifications