അഭിമാന നിമിഷം; നാവികസേനയുടെ കപ്പലിന്റെ കമാൻഡറായി വനിതാ ഓഫീസർ, ചരിത്രത്തിൽ ആദ്യം...
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി നാവികസേനയിൽ വനിതാ കമാൻഡിംഗ് ഓഫീസർക്ക് നിയമനം. നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരി കുമാറാണ് വെള്ളിയാഴ്‌ച ഇക്കാര്യം പ്രഖ്യാപിച്ചത്. നാവികസേനാ ദിനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് അഡ്‌മിറൽ ഹരികുമാർ ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യൻ നാവികസേനയിൽ 1000ലധികം വനിതാ അഗ്നിവീറുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ഈ തീരുമാനം വനിതാ ഉദ്യോഗസ്ഥർക്കായുള്ള 'എല്ലാ റോളുകളും-എല്ലാ റാങ്കുകളും' എന്ന ലക്ഷ്യവുമായി ചേർന്നുപോവുന്നതാണെന്നും അഡ്‌മിറൽ പറഞ്ഞു.

"ഇന്ത്യൻ നാവിക സേനയുടെ കപ്പലിലെ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസറെ ഞങ്ങൾ നിയമിച്ചു. നാവികസേന ഭാവി ശരിയായ പാതയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലെ അവസ്ഥയെ നിരന്തരം വെല്ലുവിളിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിത്," അഡ്‌മിറൽ ഹരി കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.
വനിതാ അഗ്നിവീറുകളുടെ മൊത്തം ശേഷി ഇപ്പോൾ 1,000 കടന്നതായി അദ്ദേഹം പറഞ്ഞു, ഇന്ത്യൻ നാവികസേനയുടെ ആദ്യ ബാച്ച് അഗ്നിവീറുകൾ ഈ വർഷം മാർച്ചിൽ പ്രധാന കേന്ദ്രമായ ഐഎൻഎസ് ചിൽകയിൽ നിന്ന് ബിരുദം നേടി.
"പ്രധാനമായും, ഈ (ആദ്യത്തെ) ബാച്ചിൽ 272 വനിതാ അഗ്നിവീർ ട്രെയിനികളും ഉൾപ്പെടുന്നു. അഗ്നിവീർസിന്റെ രണ്ടാം ബാച്ചിൽ ആകെ 454 വനിതകളുണ്ടായിരുന്നു, മൂന്നാമത്തെ ബാച്ചിനെ കൂടി ഉൾപ്പെടുത്തി പറയുകയാണെങ്കിൽ ഇപ്പോൾ നാവികസേനയിലെ വനിതാ അഫിലിയേറ്റുകളുടെ എണ്ണം 1000 കടന്നിരിക്കുകയാണ്" അഡ്‌മിറൽ ഹരി കുമാർ പറഞ്ഞു.
"കഴിഞ്ഞ വർഷം നോക്കൂ, 2023 നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ വർഷമാണെന്ന് നിങ്ങൾ സമ്മതിക്കും. സാമ്പത്തിക മുന്നണിയോ നയതന്ത്രമോ കായിക രംഗത്തോ ആകട്ടെ, വിവിധ മേഖലകളിൽ നമ്മൾ അടയാളപ്പെടുത്തിയിട്ടുണ്ട്" അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിലെ സന്നദ്ധതയും കഴിവും അടിവരയിട്ട്, സംയുക്ത പ്രവർത്തനങ്ങൾക്കും യോജിച്ച നീക്കങ്ങൾക്കുമുള്ള ഇന്ത്യൻ നാവികസേനയുടെ സമർപ്പണം ഒരിക്കൽ കൂടി ആവർത്തിച്ചു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications