ഇന്ത്യൻ കുടിയേറ്റക്കാരുമായി ആദ്യ യുഎസ് വിമാനം അമൃത്സറിൽ; തിരിച്ചയച്ചത് 205 പേരെ
അമൃത്സർ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കർശന നിർദ്ദേശത്തിന് പിന്നാലെ രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ആദ്യ ബാച്ച് ഇന്ത്യൻ കുടിയേറ്റക്കാരുമായി വിമാനം പഞ്ചാബിലെ അമൃത്സറിൽ ലാൻഡ് ചെയ്‌തു. ഇന്ന് ഉച്ചയോടെയാണ് യുഎസ് സൈനിക വിമാനം പഞ്ചാബിൽ എത്തിയത്. 205 പേരോളം വരുന്ന ഇന്ത്യക്കാരെയാണ് യുഎസ് മതിയായ രേഖകൾ ഇല്ലാത്തതിനാൽ രാജ്യത്തേക്ക് തിരിച്ചയച്ചത്.
ബുധനാഴ്‌ച ഉച്ചയ്ക്കാണ് അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുഎസ് വിമാനം ലാൻഡ് ചെയ്‌തത്. നേരത്തെ വിമാനം രാവിലെ ലാൻഡ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പിന്നീട് വൈകുമെന്ന് അറിയിക്കുകയായിരുന്നു. 24 മണിക്കൂറിലധികം നീണ്ട യാത്രയ്ക്ക് ഒടുവിലാണ് വിമാനം ഇന്ത്യയിൽ എത്തിയത്.

205 ഇന്ത്യൻ പൗരന്മാരുമായി യുഎസ് മിലിട്ടറിയുടെ സി-17 വിമാനം ടെക്‌സാസിലെ സാൻ അന്റോണിയോയിൽ നിന്ന് ഫെബ്രുവരി നാലിന് പുലർച്ചെയാണ് പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 30 പേർ പഞ്ചാബ് സ്വദേശികളാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമൃത്സർ എയർപോർട്ടിൽ കനത്ത സുരക്ഷയാണ് പഞ്ചാബ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
അമൃത്സർ എയർപോർട്ട് ഡയറക്‌ടർ, ഡെപ്യൂട്ടി കമ്മീഷണർ, പോലീസ് കമ്മീഷണർ, സിഐഎഫ് ഡയറക്‌ടർ എന്നിവർ യോഗം ചേർന്ന് സുരക്ഷാ നടപടിയുടെ ഭാഗമായി വിമാനത്താവളത്തിലെ കാർഗോ ഗേറ്റും മറ്റൊരു എൻട്രി ബാരിക്കേഡ് ചെയ്‌തിരുന്നു. എയർപോർട്ടിന് പുറത്തും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിന് തൊട്ട് മുൻപാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. അധികാരമേറ്റെടുത്ത ഡൊണാൾഡ് ട്രംപിനെ കാണാനും അദ്ദേഹവുമായി ചർച്ചകൾ നടത്താനുമായി മോദി യുഎസിലേക്ക് പോവും. കൂടിക്കാഴ്ച്ചയിൽ അനധികൃത കുടിയേറ്റ വിഷയം ചർച്ചയാവുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, യുഎസ് തീരുമാനത്തിൽ പഞ്ചാബ് എൻആർഐ മന്ത്രി നിരാശ പ്രകടിപ്പിച്ചിരുന്നു. ഇവരെ നാടുകടത്താനുള്ള യുഎസ് തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച മന്ത്രി ധലിവാൾ, അവർ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകിയിട്ടുണ്ടെന്നും നാടുകടത്തുന്നതിന് പകരം സ്ഥിരതാമസത്തിന് അനുമതി നൽകേണ്ടതായിരുന്നു എന്നും പഞ്ചാബ് മന്ത്രി ആവശ്യപ്പെട്ടു.
ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും അധികാരമേറ്റെടുത്ത ശേഷം അനധികൃത കുടിയേറ്റക്കാർക്കെതിരെ യുഎസ് നിയമ നിർവഹണ ഏജൻസികൾ കർശന നടപടി ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവരെ നാടുകടത്താനുള്ള നടപടികൾ യുഎസ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ഇന്ത്യയുൾപ്പെടെ മൂന്നോളം രാജ്യങ്ങളിലെ അനധികൃത കുടിയേറ്റക്കാരെയാണ് തിരിച്ചയച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്‌ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications