കടല്‍ക്കൊല കേസ്; ഇറ്റാലിയൻ നാവികർക്കെതിരായ നടപടികള്‍ അവസാനിപ്പിക്കാൻ സുപ്രീം കോടതി
ദില്ലി; കടല്‍ക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ എല്ലാ നടപടികളും അവസാനിപ്പിക്കാൻ സുപ്രീംകോടതി.ഇത് സംബന്ധിച്ച് അടുത്ത ചൊവ്വാഴ്ച കോടതി ഉത്തരവിറക്കും. പ്രതികൾക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇറ്റലിയിൽ ഇരുവരെയും വിചാരണ ചെയ്യാമെന്ന യുണൈറ്റഡ് നാഷണൽ ട്രൈബ്യൂണൽ തീരുമാനത്തെത്തുടർന്നായിരുന്നു ഈ വർഷം ആദ്യം നാവികർക്കെതിരായ വിചാരണ അവസാനിപ്പിക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ഇറ്റലി 10 കോടി രൂപ നൽകിയാൽ മാത്രമേ ക്രിമിനൽ നടപടികൾ റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയുള്ളൂവെന്ന് സുപ്രീം കോടതി ഏപ്രിൽ 9 ന് വ്യക്തമാക്കിയിരുന്നു.
ഈ തുക ഇറ്റലി കൈമാറിയതായി സോളിസിറ്റർ ജനറൽ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് 10 കോടി കൈമാറുന്നത്. 10 കോടി സ്വീകരിക്കാമെന്ന് കുടുംബങ്ങൾ വ്യക്തമാക്കിയതായി കേരളം നേരത്തേ സുപ്രീം കോടതിയെ അറിയിച്ചതാും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി.ഇറ്റലിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സൊഹൈല്‍ ദത്തയും ഇക്കാര്യം സുപ്രീം കോടതിയിൽ വ്യക്തമാക്കി.
Recommended Video
അതേസമയം നഷ്ടപരിഹാര തുക കുടുംബങ്ങൾക്കിടയിൽ എങ്ങനെ വിഭജിക്കുമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എംആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചോദിച്ചു.രണ്ട് കുടുംബങ്ങൾക്കും നാല് കോടി വീതവും മത്സ്യത്തൊഴിലാളികൾ സഞ്ചരിക്കുന്ന ബോട്ടിന്റെ ഉടമയ്ക്ക് രണ്ട് കോടി രൂപയും ലഭിക്കുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ പണം സുരക്ഷിതമായിരിക്കുമോയെന്നായിരുന്നു കോടതിയെ ചോദ്യം. 10 കോടി രൂപ ആദ്യം സ്ഥിരം നിക്ഷേപമായി സൂക്ഷിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമോയെന്നും കോടതി ചോദിച്ചു. എന്നാൽ അവകാശികൾ പ്രായപൂർത്തിയായവരാണെന്നും നേരത്തേ നൽകിയ നഷ്ടപരിഹാരം മികച്ച രീതിയിലാണ് വിതരണം ചെയ്തതെന്നും കുടുംബം കോടതിയില്‍ വ്യക്തമാക്കി.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മത്സ്യതൊഴിലാളികളായ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവരാണ് കൊല്ലപ്പെട്ടത്.ഇറ്റാലിയൻ നാവികരായ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരായിരുന്നു പ്രതികൾ.
ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications