Get Updates
Get notified of breaking news, exclusive insights, and must-see stories!

2022ഓടെ അഞ്ച് കോടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് മോദി

ദില്ലി: ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. 2022 ആകുമ്പോഴേക്കും വീടില്ലാത്ത പാവപ്പെട്ട ജനങ്ങള്‍ക്ക് വീടു നല്‍കുമെന്നാണ് നരേന്ദ്രമോദി പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആവാസ് യോജന വഴി രാജ്യത്ത് അഞ്ച് കോടി വീടുകളാണ് നിര്‍മ്മിച്ചു നല്‍കുകയെന്ന് മോദി പറഞ്ഞു.

റായ്പൂരില്‍ പദ്ധതിക്ക് തറക്കല്ലിട്ടു കൊണ്ട് പുത്തന്‍ പദ്ധതിക്ക് മോദി തുടക്കം കുറിച്ചു. ഇപ്പോഴും എത്രയോ ലക്ഷം ജനങ്ങള്‍ സ്വന്തമായി വീടില്ലാതെ താമസിക്കുകയാണ്. അവര്‍ക്കൊരു ആശ്രയവുമായിട്ടാണ് മോദി രംഗത്തെത്തുന്നത്. കണക്കനുസരിച്ച് അഞ്ച് കോടിയോളം പേര്‍ക്ക് രാജ്യത്ത് വീടില്ലെന്നാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

narendra-modi

ഇന്ത്യ വികസനത്തിന്റെ കാര്യത്തില്‍ ഇനിയും കുതിക്കാനുണ്ട്. ഇന്ത്യ എങ്ങനെയാകണമെന്ന് ഓരോ ഇന്ത്യക്കാരനും ചിന്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഓരോ ആശയങ്ങള്‍ പുതിയ വഴികള്‍ തുറക്കും. പാവങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുവെച്ചു നല്‍കുകയാണ് ഈ പദ്ധതിയിലൂടെയെന്നും മോദി പറഞ്ഞു.

ഭവനനിര്‍മ്മാണം ഒട്ടേറെ പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. രാജ്യത്തെ എല്ലാവരും സംരംഭകരായി മാറണമെന്നും മോദി ആവശ്യപ്പെട്ടു. യുവതലമുറ തൊഴിലന്വേഷകരാകാതെ, തൊഴിലവസരങ്ങള്‍ സ്വയം ഉത്പാദിപ്പിക്കുന്നവരാകണമെന്നും മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+