വിഭാഗീയത, തമ്മിലടി, കൊഴിഞ്ഞുപോക്ക്; പഞ്ചാംഗത്തില്‍ പിഴച്ച് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ബി ജെ പി വീണ്ടും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ക്യാംപ്. നാലിടത്തും വന്‍ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഗോവയില്‍ മാത്രമാണ് അല്‍പമെങ്കിലും പൊരുതിയത്. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ തോറ്റ് കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് ഈ തോല്‍വി താങ്ങാനാകുന്നതല്ല.

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ഭരണമുണ്ടായിരുന്നത്. എന്നാല്‍ ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ 2017 ല്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനായിരുന്നു. ഇവിടങ്ങളില്‍ ബി ജെ പി നടത്തിയ കുതിരക്കച്ചവടമായിരുന്നു കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയതെങ്കില്‍ ഇത്തവണ ജനവിധി തന്നെ കോണ്‍ഗ്രസിന് എതിരാണ്. അഞ്ച് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസില്‍ പതനവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.

1

പഞ്ചാബ്

കോണ്‍ഗ്രസിന് ഏറ്റവും ശക്തമായ വേരോട്ടവും സംഘടനാ അടിത്തറയുള്ള സംസ്ഥാനങ്ങളിലൊന്നുമായിരുന്നു പഞ്ചാബ്. തുടര്‍ച്ചയായി പത്ത് വര്‍ഷം അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയ ശേഷം 2017-ല്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ അരങ്ങേറിയത്. കേരളത്തില്‍ ആകെയുള്ള 20-ല്‍ 19 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യം നേടിയപ്പോള്‍ പഞ്ചാബില്‍ 13 ല്‍ എട്ട് സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ര്‍ഷക സമരത്തിനിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ഭൂരിപക്ഷമാണ് ലഭിച്ചത്.

2

എന്നാല്‍ നവ്‌ജ്യോത് സിംദ് സിദ്ദുവിന്റെ വരവ് പഞ്ചാബ് കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴ്‌മേല്‍ മറിച്ചു. ഹൈക്കമാന്റിനും അനഭിമതനായ അമരീന്ദര്‍ സിംഗിനെതിരായ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ നീക്കങ്ങളില്‍ മൗനം പാലിക്കുകയും ചില അവസരങ്ങളില്‍ സിദ്ദുവിന് പിന്തുണ നല്‍കുകയും ചെയ്തു. ഇതോടെ അമരീന്ദര്‍ പാര്‍ട്ടി വിട്ടു. എന്നാല്‍ പാര്‍ട്ടി പിടിച്ചെടുക്കാനുള്ള സിദ്ദുവിന്റെ മോഹത്തിന് കനത്ത വില കോണ്‍ഗ്രസ് നല്‍കേണ്ടി വന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

3

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും കോണ്‍ഗ്രസിന്റെ ശ്രദ്ധ മുഴുവന്‍ സ്വന്തം പാര്‍ട്ടിയിലെ തര്‍ക്കങ്ങളിലായിരുന്നു. വോട്ടെടുപ്പിന് മുന്‍പ് ചന്നിയാണോ സിദ്ദുവാണോ നേതാവ് എന്ന് പെട്ടെന്ന് പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിനായില്ല. മറ്റെല്ലാ സംസ്ഥാനങ്ങളിലേതും പോലെ അധികാര തര്‍ക്കത്തിനൊടുവില്‍ കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകുമോ എന്ന് പോലും വോട്ടര്‍മാര്‍ ചിന്തിച്ചു. ഈ ആശയക്കുഴപ്പത്തിലേക്കാണ് ആം ആദ്മി കൃത്യമായ ആസൂത്രണത്തോടെ തന്ത്രങ്ങള്‍ മെനഞ്ഞത്.

4

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നത് ജനഹിതം മാനിച്ചാണെന്ന് പറഞ്ഞ് വോട്ടെടുപ്പിന് മുന്‍പ് തന്നെ ജനങ്ങളില്‍ സര്‍വെ നടത്തിയ ആം ആദ്മി പ്രചരണത്തിലും മുന്‍പന്തിയിലായിരുന്നു. ഇതാണ് ഒടുവില്‍ മിന്നും ജയത്തിലേക്ക് കോണ്‍ഗ്രസിനെ എത്തിച്ചത്. 2017-ല്‍ അരങ്ങേറ്റ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷമായി മാറിയ ആം ആദ്മി രണ്ടാം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയിരിക്കുകയാണ്.

5

ഗോവ

തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയുമടക്കമുള്ള കക്ഷികള്‍ ഗോവയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ കഴിഞ്ഞ തവണത്തേതിന് സമാനമായി തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നാണ് പുറത്തുവന്ന ഫലങ്ങള്‍ പ്രവചിക്കുന്നത്. പഞ്ചാബില്‍ വിഭാഗീയതയാണ് കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിച്ചതെങ്കില്‍ സംഘടനാ ദൗര്‍ബല്യമാണ് ഗോവയില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. സ്വതന്ത്രരേയും മറ്റുള്ളവരേയും ഒപ്പം നിര്‍ത്തിയാല്‍ മാത്രമെ കോണ്‍ഗ്രസിന് ഇനി ഗോവയില്‍ ഭരണം സാധ്യമാകൂ.

6

കഴിഞ്ഞ തവണ ജയിച്ച കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് പോകുന്നത് നോക്കി നില്‍ക്കാനെ പാര്‍ട്ടിക്കായിരുന്നുള്ളൂ. ഇത്തവണ തങ്ങള്‍ കൂറുമാറില്ലെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് സത്യപ്രതിജ്ഞ ചെയ്യേണ്ടിയും വന്നു. മാത്രമല്ല കോണ്‍ഗ്രസിന്റെ മുഖങ്ങളായ പല നേതാക്കളും ബി ജെ പിയ്‌ക്കൊപ്പമായിരുന്നു. ഉയര്‍ത്തി കാട്ടാന്‍ ഒരു നേതാവ് കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഇല്ലായിരുന്നുവെന്നതും തിരിച്ചടിയായി.

7

മണിപ്പൂര്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി സഖ്യത്തിന് തുറന്ന മനസോടെയാണ് മണിപ്പൂരില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. മണിപ്പൂരില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ഫോര്‍വേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാദള്‍ (സെക്കുലര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന മതേതര പുരോഗമന സഖ്യത്തിലാണ്. സംഘടനാ സംവിധാനം ദുര്‍ബലപ്പെട്ടത് തന്നെയായിരുന്നു മണിപ്പൂരിലും കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിച്ചത്.

8

മണിപ്പൂര്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി സഖ്യത്തിന് തുറന്ന മനസോടെയാണ് മണിപ്പൂരില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. മണിപ്പൂരില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), ഫോര്‍വേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, ജനതാദള്‍ (സെക്കുലര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന മതേതര പുരോഗമന സഖ്യത്തിലാണ്. സംഘടനാ സംവിധാനം ദുര്‍ബലപ്പെട്ടത് തന്നെയായിരുന്നു മണിപ്പൂരിലും കോണ്‍ഗ്രസിനെ പിന്നോട്ടടിപ്പിച്ചത്.

9

ഉത്തര്‍പ്രദേശ്

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ പോരിനിറങ്ങുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് യുപിയില്‍ ഇറങ്ങിയത്. സംഘടനാ ദൗര്‍ബല്യങ്ങള്‍ക്കൊപ്പം ഭരിക്കാനല്ല മത്സരിക്കുന്നത് എന്ന പ്രതീതി കോണ്‍ഗ്രസ് തന്നെ നിര്‍മിച്ചത് വലിയ തിരിച്ചടിയായി. ഹാത്രാസ് പെണ്‍കുട്ടിയുടെ അമ്മയെ സ്ഥാനാര്‍ത്ഥിയാക്കി പ്രിയങ്ക വാര്‍ത്ത സൃഷ്ടിച്ചെങ്കിലും പ്രാദേശിക നേതാക്കള്‍ പിന്തുണച്ചില്ല. പ്രിയങ്ക മാത്രം നയിച്ച പ്രചരണം സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ക്രൗഡ് പുള്ളറായി നയിച്ചതുമില്ല.

10

മാത്രമല്ല സമാജ് വാദി പാര്‍ട്ടി ബി ജെ പിയ്‌ക്കെതിരെ നേരിട്ട് പോരാടുന്നു എന്ന പ്രതീതിയുണ്ടായതോടെ കോണ്‍ഗ്രസ് പിന്നിലേക്ക് മാറി. ഫലം പുറത്തുവരുമ്പോള്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ അപ്രമദിത്വം നിലനിന്ന സംസ്ഥാനത്ത് സോണിയയുടേയും രാഹുലിന്റേയുമെല്ലാം സ്വന്തം തട്ടകത്തില്‍ പോലും തോല്‍ക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുകയാണ്. ബി എസ് പിയ്ക്കും പിറകില്‍ ഫിനിഷ് ചെയ്യുമ്പോള്‍ ഇന്ത്യയുടെ പരിച്ഛേദം എന്ന് വിളിക്കപ്പെടുന്ന യുപി കോണ്‍ഗ്രസിന്റെ ഭാവി നിശ്ചയിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+