Get Updates
Get notified of breaking news, exclusive insights, and must-see stories!

5 ഇടത്ത് 50 ശതമാനം കൊവിഡ് കേസുകള്‍ കുറഞ്ഞു, ചെറിയ സംസ്ഥാനങ്ങളില്‍ കേസ് കൂടുന്നു

ദില്ലി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 2,59551 കൊവിഡ് കേസുകള്‍. അതേസമയം മരണനിരക്ക് വീണ്ടും നാലായിരത്തിന് മുകളില്‍. 4209 പേരാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്. ആക്ടീവ് കേസുകള്‍ ഒരു ലക്ഷത്തോളം കുറഞ്ഞിട്ടുണ്ട്. അതേസമയം അതിവ്യാപന നടന്ന ദില്ലി, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ കേസുകളില്‍ 50 ശതമാനത്തോളം കേസുകളുടെ കുറവാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെയുണ്ടായത്. യുപിയിലും ദില്ലിയിലുമാണ് കേസുകളില്‍ വലിയ കുറവുണ്ടായിരിക്കുന്നത്.

1

മെയ് 13 മുതല്‍ 19 വരെ ചെറു സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. മേഘാലയ, ലക്ഷദ്വീപ്, അരുണാചല്‍ പ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ 30 ശതമാനത്തിന് മുകളിലേക്കാണ് കൊവിഡ് കേസുകളുടെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.് തമിഴ്‌നാട്, അസം, ലഡാക്ക്, സിക്കിം, ആന്ധ്രപ്രദേശ്, മണിപ്പൂര്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിത്യേനയുള്ള കേസുകളിലും വര്‍ധനവുണ്ടായിരിക്കുകയാണ്. 31 സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍, ഇതില്‍ ഇരുപത് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറയുകയാണ് ചെയ്തിരിക്കുന്നത്.

എട്ട് സംസ്ഥാനങ്ങളില്‍ ഇത് 30 ശതമാനത്തില്‍ കുറവാണ്. അതേസമയം 12 സംസ്ഥാനങ്ങളില്‍ കേസുകളുടെ കുറവ് 30 ശതമാനത്തില്‍ കൂടുതലാണ്. ദില്ലിയില്‍ കൊവിഡ് കേസുകള്‍ 71.05 ശതമാനത്തോളമാണ് കുറഞ്ഞത്. മെയ് 3ന് 13287 കേസുകള്‍ ദില്ലിയിലുണ്ടായിരുന്നു. മെയ് 19ന് അത് 3846 കേസുകളായി കുറഞ്ഞു. യുപിയില്‍ കേസുകളുടെ കുറവ് 60.12 ശതമാനത്തോളമാണ്. 18023 കേസുകളില്‍ നിന്ന് 7186 ആയി ഇത് കുറഞ്ഞു. ജാര്‍ഖണ്ഡ്, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍ കേസുകള്‍ 50 ശതമാനത്തോളം ഒരാഴ്ച്ചയ്ക്കിടെ കുറഞ്ഞു.

ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം

ജാര്‍ഖണ്ഡില്‍ 4362 കേസുകളില്‍ നിന്ന് 1894 ആയി കുറഞ്ഞു. മെയ് 19ലെ കണക്കാണിത്. 56.57 ശതമാനത്തിന്റെ കുറവാണിത്. ഗുജറാത്തില്‍ 11017ല്‍ നിന്ന് 5246 കേസുകളായി കുറഞ്ഞു. ഗോവയില്‍ മെയ് 19ന് 1209 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മെയ് 13ന് ഇത് 2491 കേസുകളായിരുന്നു. ഹരിയാനയില്‍ കേസുകള്‍ 45.41 ശതമാനമാണ് കുറഞ്ഞതാണ്. ഛത്തീസ്ഗഡില്‍ ഇത് 44.03 ശതമാനമാണ്. മധ്യപ്രദേശില്‍ ഇത് 43.5 ശതമാനമാണ്. 8970 കേസുകളില്‍ നിന്ന് 5065 കൊവിഡ് കേസുകളായി കുറഞ്ഞു. കേരളത്തിലും പഞ്ചാബിലും കേസുകളുടെ കുറവ് 20 ശതമാനത്തിന് മുകളിലാണ്. പുതുച്ചേരിയിലും കശ്മീരിലും ബംഗാളിലും പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് കുറവ്.

ഡോണല്‍ ഭിഷ്ട്ടിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    India announced black fungus as epidemic | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+