'ദുര്‍മന്ത്രവാദം',നാഗ്പൂരില്‍ 5 വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു..ദാരുണം
നാഗ്പൂര്‍: ദുര്‍മന്ത്രവാദം ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കള്‍ അടിച്ചുകൊന്നു. മഹരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് ദാരുണമായ സംഭവം. കൊലപാതകത്തില്‍ കുട്ടിയുടെ പിതാവ് സിദ്ധാർത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
യുട്യൂബറായ ചിംനെ കഴിഞ്ഞ മാസം ഗുരുപൂർണിമ ദിനത്തിൽ തകൽഘട്ട് പ്രദേശത്തെ ഒരു ദർഗ സന്തര്‍ശിച്ചിരുന്നു. ഭാര്യക്കും മക്കള്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇളയമകളുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ തോന്നി തുടങ്ങിയതാണ് കൊലപാതകത്തിന് കാരണം. മകൾ ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് ചിംനെ വിശ്വസിച്ചു. തുടര്‍ന്ന് ഇത് മാറ്റാനായി ദുര്‍മന്ത്രവാദം ചെയ്യാനായിരുന്നു തീരുമാനം.

കരയുന്ന പെൺകുട്ടിയോട് പ്രതികൾ ചോദ്യം ചോദിക്കുന്നതും, ഒന്നും മനസിലാകാതെ നിൽക്കുന്ന കുട്ടിയേയും ദൃശ്യങ്ങളിൽ കാണാം. പിന്നീട് മൂന്ന് പ്രതികളും കുട്ടിയെ അതിക്രൂരമായി തല്ലുകയും മർദിക്കുകയും ചെയ്യുകയായിരുന്നു.തുടര്‍ന്ന് ബോധരഹിതയായി നിലത്തു വീണ കുട്ടി മരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളും അമ്മായിയും ചേർന്നാണ് ചടങ്ങിന്‍റെ വീഡിയോകളും, മര്‍ദനവുമെല്ലാം ചിത്രീകരിച്ചത്.
ശനിയാഴ്ച പുലർച്ചെയോടെ പ്രതി കുട്ടിയെ ദർഗയിലേക്ക് കൊണ്ടുപോയി. പിന്നീട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു. ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ സംശയം തോന്നി ഇവരുടെ കാറിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
പിന്നീട് ആശുപത്രിയിലെ ഡോക്ടർമാർ പെൺകുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു. ഫോട്ടോയിൽ പതിഞ്ഞ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
വേറിട്ട ലുക്കിൽ അപർണ തോമസ്, പൂക്കൾക്കിടയിൽ നിന്നുള്ള നടിയുടെ ചിത്രങ്ങളിതാ, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications