ബൈക്കിലെത്തിയ 2 പേർ തോക്ക് ചൂണ്ടി സ്കൂൾവാൻ തടഞ്ഞു, 5 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി!!
ദില്ലി: ബൈക്കിലെത്തിയ 2 പേർ തോക്ക് ചൂണ്ടി സ്കൂൾവാൻ തടഞ്ഞ് 5 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി. ദില്ലി ദിൽഷാദ് ഗാഡനിൽ രാവിലെ 8 മണിയോടെയാണ് സംഘം വാൻ ഡ്രൈവർക്കുനേരെ വെടിയുതിർത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.ഐബിഎച്ച്എഎസ് ആശുപത്രി പരിസരത്തുള്ള ഒരു സ്വകാര്യസ്കൂൾ വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോയത്.കാരണം വ്യക്തമല്ല.തട്ടിക്കൊണ്ടുപോയതിനു ശേഷം കോളുകളൊന്നും വരാത്തതും സംഭവത്തിൽ ദുരൂഹതയുണർത്തുന്നുണ്ട്.

ദില്ലി ഈസ്റ്റേൺ റെയ്ഞ്ച് ജോയിന്‍റ് കമ്മീഷണർ രവീന്ദ്രസിങ് യാദവ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു.10 മണി കഴിഞ്ഞിട്ടും ഫോൺകോളുകൾ വരാത്തതും തട്ടിക്കൊണ്ടുപോകലിന്‍റെ കാരണം വ്യക്തമല്ലാത്തും പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നു.
റിപബ്ളിക്ക് ദിനാഘോഷത്തോടനുബന്ധിച്ച ദില്ലി അതീവ ജാഗ്രതയിലായിരിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ആസിയാന്‍ ഉച്ചകോടിയും പദ്മാവത് സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴാണ് ദില്ലിയിൽ ഈ സംഭവമുണ്ടായത്.












Click it and Unblock the Notifications