ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച ഈജിപ്തുകാരന്റെ ജയില്‍ ശിക്ഷ മൂന്നില്‍ നിന്ന് ഏഴു വര്‍ഷമാക്കി
ദുബായ്: കൂട്ടുകാരികള്‍ക്കൊപ്പം കളിക്കാന്‍ പോവുകയായിരുന്ന ഏഴുവയസ്സുകാരിയെ കോണിച്ചുവട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച 21കാരന് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ. ദുബയിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി നേരത്തേ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരേ ശിക്ഷാകാലാവധി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഈജിപ്തുകാരനായ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചത്. അതേസമയം, ഇയാള്‍ക്ക് നല്കിയ ശിക്ഷ പോരെന്നും കൂടുതല്‍ കര്‍ക്കശമായ ശിക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രൊസിക്യൂഷനും കോടതിയെ സമീപിക്കുകയായിരുന്നു. പ്രൊസിക്യൂഷന്റെ വാദം അംഗീകരിച്ച അപ്പീല്‍ കോടതിയാണ് ഇയാളുടെ ജയില്‍ ശിക്ഷ ഏഴ് വര്‍ഷമായി വര്‍ധിപ്പിച്ചത്. ഇതിനു പറമെ, ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ഇയാളെ നാട്ടിലേക്ക് കയറ്റിവിടാനും കോടതി ഉത്തരവിട്ടു.
ജര്‍മനിയില്‍ പുതിയ വിവാദം; മുസ്ലിം വിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് ഇസ്ലാം സ്വീകരിച്ചു!
2016 ഡിസംബറില്‍ ദുബയ് ഇന്റര്‍നാഷനല്‍ മീഡിയ പ്രൊഡക്ഷന്‍ സോണിലായിരുന്നു കേസിനാസ്പദമായ സംഭവം. ഏഴുവയസ്സുകാരിയായ കുട്ടി തൊട്ടടുത്ത ഫ്ളാറ്റുകളിലെ കുട്ടികളോടൊത്ത് കളിക്കുന്നതിനായി ഗെയിംസ് ഏരിയയിലേക്ക് പോകുന്ന വഴിയാണ് പാചകക്കാരനായ പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. സംഭവം മറ്റാരോടും പറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പേടിച്ചരണ്ട കുട്ടി കളിക്കാന്‍ പോകുന്നതിന് പകരം നേരെ വീട്ടിലേക്ക് വന്ന് പിതാവിനോട് കാര്യം പറയുകയായിരുന്നു. ഉടന്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കുട്ടി നല്കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കാമറ പരിശോധിച്ച ശേഷം പ്രതിയെ തിരിച്ചറിയുകയും ചോദ്യം ചെയ്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ പോലിസിനോട് കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചെങ്കിലും കോടതിയില്‍ നിരപരാധിയാണെന്ന് വാദിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ വാദം കോടതി അംഗീകരിച്ചില്ല. ആഗസ്തിലായിരുന്നു ഇയാള്‍ക്ക് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇയാള്‍ അപ്പീല്‍ പോയതിനെ തുടര്‍ന്ന് നാലുവര്‍ഷം കൂടി ശിക്ഷ കൂട്ടിക്കിട്ടുകയായിരുന്നു. അപ്പീല്‍ കോടതി വിധിക്കെതിരേ 30 ദിവസത്തിനകം സെസേഷന്‍ കോടതി മുമ്പാകെ പരാതി ബോധിപ്പിക്കാന്‍ പ്രതിക്ക് അവസരമുണ്ട്.
-
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ -
സ്വര്‍ണം പണി തരുന്നു; വൈകീട്ട് വില ഉയര്‍ന്നു, ആശ്വാസം മണിക്കൂര്‍ മാത്രം, പുതിയ പവന് വില -
വാഹന മോഡിഫിക്കേഷന് തെരഞ്ഞെടുപ്പിൽ എന്താ കാര്യം? 6 മില്യൺ കടന്ന് സതീശന്റെ വാഗ്ദാനം, ഞങ്ങളും ലിബറലെന്ന് ഗണേഷ്












Click it and Unblock the Notifications