സ്വിഗ്ഗി, സൊമാറ്റോ സേവനങ്ങള്‍ തടസ്സപ്പെട്ടു, സാങ്കേതിക പ്രശ്നങ്ങളെന്ന് വിശദീകരണം
ദില്ലി: ഫുഡ് ഡെലിവെറി ആപ്പുകളായ സൊമാറ്റോയുടെയും സ്വിഗിയുടെയും സേവനങ്ങള്‍ തടസ്സപ്പെട്ടു. രാജ്യവ്യാപകമായിട്ടാണ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. ആമസോണ്‍ വെബ് സര്‍വീസുകളിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ഈ ആപ്പുകളുടെ സേവനത്തില്‍ പ്രശ്നങ്ങള്‍ വന്നത്. പല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഈ വെബ് സര്‍വീസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ തടസ്സം കുറച്ച് നേരത്തേക്ക് മാത്രമായിരുന്നു. അരമണിക്കൂര്‍ കൊണ്ട് ആപ്പിന്റെ പ്രവര്‍ത്തനം പഴയ രീതിയില്‍ തിരിച്ചെത്തുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയില്‍ പരാതിയുമായി എത്തിയത്. ഓര്ഡര്ന നല്കാന് സാധിക്കുന്നില്ലെന്നും, മെനുവില്‍ അടക്കം ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നൊക്കെയായിരുന്നു പരാതി.

അതേസമയം സ്വിഗിയും സൊമാറ്റോയും ഇതിന് മറുപടികളും വിശദീകരണ രൂപത്തില്‍ നല്‍കിയിരുന്നു. നിങ്ങളുടെ ഓര്‍ഡര്‍ ഇപ്പോള്‍ പ്ലേസ് ചെയ്യാന്‍ സാധിക്കില്ല. ഞങ്ങള്‍ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. പക്ഷേ ആശങ്കപ്പെടേണ്ടതില്ല. ഉടനെ തന്നെ ഞങ്ങള്‍ തിരിച്ചെത്തുമെന്നും സ്വിഗി കെയേഴ്സ് മറുപടി നല്കി. സൊമാറ്റോ കെയറും സഹില്‍ റിസ്വാന് എന്ന യൂസര്‍ക്ക് പ്രശ്നത്തെ കുറിച്ച് മറുപടി നല്കി. സാങ്കേതിക പ്രശ്നമുണ്ടെന്നും, പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും സൊമാറ്റോ മറുപടി നല്കി. ഇന്ത്യയുടെ ഓണ്‍ലൈന്‍ ഭക്ഷ്യ മാര്‍ക്കറ്റിനെ നിയന്ത്രിക്കുന്നത് ഈ രണ്ട് ആപ്പുകളാണ്. പത്ത് മില്യണാണ് രണ്ട് ആപ്പുകളെയും മൂല്യം.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications