'ഇനി മോദിക്ക് കീഴിൽ ബിജെപി സൈനികൻ';ഹർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു
അഹമ്മദാബാദ്; മുൻ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേൽ ബിജെപിയിൽ ചേർന്നു. ഗാന്ധി നഗറിൽ ബിജെപി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടിയിലായിരുന്നു ബിജെപി പ്രവേശം. പുതിയ അധ്യായം ആരംഭിക്കാൻ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി നേതൃത്വത്തിന്റെയും കീഴിൽ ബിജെപിയുടെ സൈനികനായി പ്രവർത്തിക്കുമെന്നും പാർട്ടി പ്രവേശനത്തിന് മുൻപ് ഹർദിക് പട്ടേൽ ട്വീറ്റ് ചെയ്തിരുന്നു.
'ബി ജെ പിയിൽ യാതൊരു പദവിയും താൻ ആവശ്യപ്പെട്ടിട്ടില്ല. പ്രവർത്തിക്കാൻ വേണ്ടിയാണഅ ഞാൻ ബി ജെ പിയിൽ ചേർന്നത്. ഒരി തരത്തിലുള്ള പ്രവർത്തനങ്ങളും ചെയ്യാൻ തയ്യാറാവാത്തവരാണ് കോൺഗ്രസ്. മറ്റുള്ളവരേയും ബി ജെ പിയിൽ ചേരുവാൻ ഞാൻ സ്വാഗതം ചെയ്യുകയാണ്', ഹർദിക് പട്ടേൽ പറഞ്ഞു.

പട്ടേൽ പ്രക്ഷോഭ നേതാവായ ഹർദിക് പട്ടേൽ 2019 ലായിരുന്നു കോൺഗ്രസിൽ ചേർന്നത്. 2022 ലെ നിയസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഹർദികിന് രാഹുൽ ഗാന്ധി ഇടപെട്ട് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് സ്ഥാനവും നൽകി. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മിന്നും പ്രകടത്തിന് സഹായിച്ചത് പട്ടേൽ സമുദായ നേതാവായ ഹർദികിന്റെ പിന്തുണയായിരുന്നു. ബി ജെ പി കോട്ടയായ സൗരാഷ്ട്ര മേഖലയിൽ ഉൾപ്പെടെ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഹർദിക്കിലൂടെ പാർട്ടിക്ക് സാധിച്ചിരുന്നു. 29 സീറ്റായിരുന്നു ഇവിടെ കോൺഗ്രസിന് ലഭിച്ചത്.

എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഹർദിക്കിനെയാണ് കണ്ടത്. പാർട്ടിയിൽ തനിക്ക് യാതൊരു പ്രാധാന്യവും നേതാക്കൾ നൽകുന്നില്ലെന്ന് ഹർദിക് പരസ്യമായി തന്നെ വിമർശനം ഉന്നയിച്ചു. തന്റെ ആവശ്യങ്ങൾ ഹൈക്കമാന്റ് പരിഗണിച്ചില്ലേങ്കിൽ പാർട്ടി വിടുമെന്നും ഹർദിക് ഭീഷണി മുഴക്കി. ഇതിനിടയിൽ ബി ജെ പിയേയും മോദിയേയും പുകഴ്ത്തി ഹർദിക് രംഗത്തെത്തുകയും ചെയ്തു. പിന്നാലെയായിരുന്നു കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ഹർദിക് രാജിവെച്ചത്.

ബി ജെ പിയെ സംബന്ധിച്ചെടുത്തോളം വലിയ 'ബൂസ്റ്റാണ്' ഹർദിക്കിന്റെ വരവ് ഉണ്ടാക്കിയിരിക്കുന്നതെന്ന കാര്യത്തിൽ തർക്കമില്ല. സംസ്ഥാനത്തെ നിർണായക വിഭാഗമായ പട്ടേൽ സമുദായത്തിൽ നിന്നുള്ള ശക്തരായ നേതാക്കളുടെ അഭാവം ബി ജെ പി നേതൃത്വത്തിന് കടുത്ത വെല്ലുവിളി തീർത്തിരുന്നു. മുഖ്യമന്ത്രി നിതിൻ പട്ടേൽ സമുദായാംഗമാണെങ്കിലും അദ്ദേഹത്തിന് സമുദായത്തിനിടയിൽ അത്ര സ്വാധീനമുണ്ടായിരുന്നില്ല. യുവ നേതാവായ ഹർദീക്കിലൂടെ ഈ കുറവ് പരിഹരിക്കാൻ സാധിക്കുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നുണ്ട്.

മാത്രമല്ല പട്ടേൽ വിഭാഗത്തിലെ ഉപവിഭാഗമായ ലെവ വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവായ നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. ഖോഡൽഞാം ട്രെസ്റ്റിന്റെ ചെയർമാൻ കൂടിയാണ് നരേഷ് പട്ടേൽ കോൺഗ്രസിലെത്തിയാൽ അത് പട്ടേൽ വോട്ട് കോൺഗ്രസിലേക്ക് ഒഴുകുന്നതിന് കാരണമാകുമെന്ന് ബി ജെ പി ആശങ്കപ്പെടുന്നുണ്ട്. ഹർദിക്കിലൂടെ ഇതിന് തടയിടാൻ സാധിക്കുമെന്ന് ബി ജെ പി കരുതുന്നുണ്ട്. സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ ശ്രമിക്കുന്ന ആം ആദ്മിയുടെ നീക്കങ്ങളേയും ഹർദ്ദിക്കിലൂടെ തടയാൻ സാധിക്കുമെന്നും ബി ജെ പി പ്രതീക്ഷ പുലർത്തുന്നുണ്ട്. തിരഞ്ഞെടുപ്പിൽ സൗരാഷ്ട്ര മേഖയിൽ തന്നെ സീറ്റ് നൽകി ഹർദികിനെ മത്സരിപ്പിക്കാനാകും ബി ജെ പി നീക്കം.
മേക്ക് ഓവറെന്ന് പറഞ്ഞാൽ ദാ ഇതാണ്..അതിഥി രവി തകർത്ത് കളഞ്ഞല്ലോ...വൈറലായി ഫോട്ടോകൾ












Click it and Unblock the Notifications