നാലായിരം കോടിയുടെ ചിട്ടിത്തട്ടിപ്പ്: മുന്‍ മന്ത്രി റോഷന് ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു!!
ബെംഗളൂരു: കര്‍ണാടകത്തിലെ മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ റോഷന് ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. നാലായിരം രൂപയുടെ ചിട്ടിത്തട്ടിപ്പ്അഴിമതിയിലാണ് ബെയ്ഗ് കുടുങ്ങിയത്. നേരത്തെ കോണ്‍ഗ്രസ് അയോഗ്യനാക്കിയ നേതാവ് കൂടിയാണ് ബെയ്ഗ്. ബെയ്ഗിനെ കോടതി 14 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സിബിഐ അവരുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൃത്യമായ തെളിവുകള്‍ ബെയ്ഗിനെതിരെയുണ്ടെന്ന് സിബിഐ വ്യക്തമാക്കി.

ശിവാജി നഗറിലെ മുന്‍ എംഎല്‍എയാണ് ബെയ്ഗ്. ചോദ്യം ചെയ്യല്ലിന് ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ചിട്ടിത്തടിപ്പ് അഴിമതിയില്‍ അറസ്റ്റിലാവുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് റോഷന് ബെയ്ഗ്. നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയും ഒരു അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു സിബിഐ. ഐഎംഎ ആണ് കര്‍ണാടകത്തില്‍ നിന്ന് ചിട്ടിത്തട്ടിപ്പ് പദ്ധതി നടത്തിയിരുന്നത്.
30000 നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്നാണ് പരാതി. മഹമ്മൂദ് മന്‍സൂര്‍ ഖാനാണ് ഈ കേസിലെ പ്രധാന പ്രതി. ഇവരുടെ പണം സ്വര്‍ണത്തില്‍ നിക്ഷേപിക്കുമെന്നായിരുന്നു ഇയാളുടെ ഉറപ്പ്. അഴിമതി പുറത്തുവന്നപ്പോള്‍ മന്‍സൂര്‍ ഖാനെ രാജ്യം വിടാന്‍ സഹായിച്ചത് റോഷന് ബെയ്ഗാണെന്ന് ആരോപണമുണ്ടായിരുന്നു. ബെംഗളൂരുവിലെ ബെയ്ഗിന്റെ വസതിയില്‍ നേരത്തെ സിബിഐ പരിശോധന നടത്തിയിരുന്നു. അതേസമയം മന്‍സൂര്‍ ഖാനില്‍ നിന്ന് ബെയ്ഗ് പണം വാങ്ങിയിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
2019ല്‍ മന്‍സൂര്‍ ഖാന് ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ബെയ്ഗ് പണം വാങ്ങിയെന്നാണ് ഇതില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ബെയ്ഗിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളും വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നു. അന്നത്തെ റവന്യൂ മന്ത്രി ആര്‍വി ദേശ്പാണ്ഡെ തനിക്ക് മന്‍സൂര്‍ ഖാനെ പരിചയപ്പെടുത്തി തന്നെ ബെയ്ഗാണെന്നും വെളിപ്പെടുത്തിയിരുന്നു. തന്നോട് മന്‍സൂര്‍ ഖാന് ചില സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ദേശ്പാണ്ഡെ പറഞ്ഞു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications