കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയ്ക്ക് വന്‍ തിരിച്ചടി.... യുപിയില്‍ മുന്‍ എംപി രാജകുമാരി രത്‌ന സിംഗ് ബിജെപിയില്‍

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപി രാജകുമാരി രത്‌ന സിംഗ് പാര്‍ട്ടി വിട്ടു. പ്രതാപ്ഗഡില്‍ നിന്ന് മൂന്ന് തവണ വിജയിച്ച നേതാവാണ് ഇവര്‍. അതേസമയം യുപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് വലിയ തിരിച്ചടിയാണ് ഇത്. അതേസമയം രാജകുമാരി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

1

യുപി കോണ്‍ഗ്രസില്‍ വിഭാഗീയത ശക്തമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. റായ്ബറേലിയില്‍ അതിഥി സിംഗ് പ്രിയങ്കയുടെ റാലിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. മറ്റൊരു നേതാവ് പ്രിയങ്കയുടെ ഉപദേശക സ്ഥാനം വേണ്ടെന്ന് വെക്കുകയും ചെയ്തു. പ്രിയങ്ക നടത്തിയ നിയമനങ്ങള്‍ സീനിയര്‍ നേതാക്കളെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രതിസന്ധിയ്ക്കിടയിലാണ് പ്രമുഖ നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടത്.

രാജകുമാരി മുന്‍ വിദേശകാര്യ മന്ത്രി ദിനേഷ് സിംഗിന്റെ മകളാണ്. ഇന്ദിരാ ഗാന്ധിയുമായി വളരെ അടുപ്പമുള്ള നേതാവായിരുന്നു ദിനേഷ് സിംഗ്. പ്രതാപ്ഗഡ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 11 മണ്ഡലങ്ങളിലൊന്നാണ്. രാജകുമാരിയുടെ വരവ് ബിജെപി ഇവിടെ എതിരില്ലാത്ത പാര്‍ട്ടിയായി മാറ്റിയിരിക്കുകയാണ്. രാജകുമാരി 1999ലാണ് ഈ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. 2004ല്‍ അക്ഷയ് പ്രതാപ് സിംഗിനോട് പരാജയപ്പെട്ടിരുന്നു.

അതേസമയം രാജകുമാരി രത്‌ന സിംഗിന്റെ വരവ് അവസാന നിമിഷം വരെ ബിജെപി രഹസ്യമാക്കി വെക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി ഇവര്‍ ബിജെപി നേതൃത്വുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പ്രിയങ്ക നിയമിച്ച പുതിയ അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന് വലിയ തിരിച്ചടിയാണ് ഇത്. കോണ്‍ഗ്രസ് ഇത്തവണ തിരിച്ചുപിടിക്കാമെന്ന് കരുതുന്ന മണ്ഡലമാണ് പ്രതാപ്ഗഡ്. പാര്‍ട്ടിക്ക് അത്യാവശ്യം സ്വാധീനവും ഇവിടെയുണ്ട്. എന്നാല്‍ കൊഴിഞ്ഞുപോക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധി തിരിച്ചെത്തും, കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമെന്ന് ആന്റണി!കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുൽ ഗാന്ധി തിരിച്ചെത്തും, കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുമെന്ന് ആന്റണി!

English summary
former congress mp ratna singh quits congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X