Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയിൽ മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറും;മോദിയുടെ വിദേശനയത്തിന്റെ ശിൽപി, കൂടുതലറിയാം...

മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തുമ്പോൾ ഏറ്റവും പ്രധാനമായി ചൂണ്ടി കാണിക്കപ്പെടുന്നത് മുൻ വിദേശകാര്യ നയതന്ത്രജ്ഞൻ കേന്ദ്രമന്ത്രിയാകുന്നുവെന്നുള്ളതാണ്. മുതിർന്ന ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്ന ജയശങ്കർ 2015 ജനുവരി മുതൽ 2018 ജനുവരി വരെ ഏറ്റവും ഉന്നത ഐഎഎസ് പദവിയായ വിദേശകാര്യ സെക്രട്ടറിയായിരുന്നു.

പിണറായി അപമാനം.. മന്ത്രി സ്ഥാനലബ്ധിയ്ക്ക് ശേഷം മുരളീധരന്റെ ആദ്യ പ്രതികരണം; മോദി കേരളത്തെ കൈവിട്ടില്ല

ഇന്ത്യ-യുഎസ് സൈനീകേതര ആണവ കരാർ ചർച്ചകളിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തികൂടിയാണ് എസ് ജയശങ്കർ. 1977 ലാണ് അദ്ദേഹം ഇന്ത്യൻ ഫോറിൻ സർവ്വീസിൽ ജോയിന്റ് ചെയ്യുന്നത്. 2014-2015 കാലയളവിൽ അദ്ദേഹം യുഎസിലെ ഇന്ത്യൻ അംബാസിഡറായി സേവന മനുഷ്ടിച്ചു. 2009- 2013 കാലയളവിൽ ചൈനയിലെ ഇന്ത്യൻ അംബാസിഡറായും പ്രവർത്തിച്ചു. മോദിയുടെ 2014ലെ യുഎസ് സന്ദർശനത്തിലും പ്രധാന പങ്കു വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ഇന്തോ-യുഎസ് ആണവ കരാർ

ഇന്തോ-യുഎസ് ആണവ കരാർ

ഇന്ത്യ-യുഎസ് ആണവകരാർ വിഷയത്തിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഗ്ലോബർ അഫയേർസ് വിഭാഗം മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. 2019ൽ പത്മശ്രീ നൽകി അദ്ദേഹത്തെ രാജ്യം ആദരിക്കുകയും ചെയ്തിരുന്നു.
മൂന്ന് വർഷം വിദേശകാര്യ സെക്രട്ടറിയായാണ് രാജ്യത്തെ ഏറ്റവും വലിയ നയതന്ത്രജ്ഞനായ എസ് ജയശങ്കർ വിരമിച്ചത്. 2015 ജനുവരി 29ന് സുജാത സിങിന്റെ കാലാവധികക്കു ശേഷമാണ് അദ്ദേഹം വിദേശകാര്യ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്.

വിദേശനയത്തിന്റെ ശിൽപ്പി

വിദേശനയത്തിന്റെ ശിൽപ്പി

നാല് ദശാബ്ദത്തിനിടയിൽ ഏറ്റവും കൂടുതൽ കാലം വിദേശകാര്യ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തിയാണ് എസ് ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയത്തിന്റെ ശില്പികൂടിയാണിദ്ദേഹം. ഇന്ത്യയിലെ വിദേശ നയത്തിന്റെ മുഖമായി സുഷമ സ്വരാജ് മാറിയപ്പോൾ ലോകം മുഴുവൻ മോദിക്കുള്ള പ്രചരണ മുഖമായത് ജയശങ്കർ ആയിരുന്നു.

യുഎസിലെ ഇന്ത്യൻ അംബാസിഡർ

യുഎസിലെ ഇന്ത്യൻ അംബാസിഡർ


വിദേശകാര്യ സെക്രട്ടറിയായി പെട്ടെന്നുള്ള നിയമത്തിന് തൊട്ടു മുന്നേ യുഎസിലെ ഇന്ത്യൻ അംബാസിഡറായിരുന്നു. 2014 സെപ്തംബറിലെ മോദിയുടെ യുഎസ് സന്ദർശനത്തിന്റെ കീ റോളായി പ്രവർത്തിച്ചത് ജയശങ്കർ ആയിരുന്നു. 2007 മുതൽ 2009 മുതൽ ചൈനയിലെ ഇന്ത്യൻ അംബാസിഡറായും ഇദ്ദേഹം പ്രവർത്തിച്ചു.

സിംഗപ്പൂർ ഹൈകമ്മീഷണർ

സിംഗപ്പൂർ ഹൈകമ്മീഷണർ


നാൽപ്പത് വർഷത്തെ നയതന്ത്ര ജീവിതത്തിൽ സിംഗപൂർ ഹൈകമ്മീഷണറായും അദ്ദേഹം പ്രവർത്തിച്ചു. ദില്ലിയിൽ ജനിച്ച ജയശങ്കറിന്റെ സ്കൾ കാലഘട്ടം എയർഫോർസ് സെൻ‌ട്രൽ സ്കൂളിലായിരുന്നു. ദില്ലി സെന്റ് പീറ്റേർസ് കോളേജിൽ ബിരുദം എടുത്തു. എംഎക്ക് ശേഷം ജെഎൻയുവിൽ നിന്ന് ആണവ നയതന്ത്രത്തിൽ എംഫിലും പിഎച്ച്ഡിയും കരസ്ഥമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+