മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദോരിയ ബിജെപിയില്‍
ന്യൂഡല്‍ഹി: മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദോരിയ ബിജെപിയില്‍ ചേര്‍ന്നു. ബദോരിയക്കൊപ്പം തിരുപ്പതിയില്‍ നിന്നുള്ള മുന്‍ എംപി വരപ്രസാദ് റാവു വെലഗപ്പള്ളിയും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് ഇവരെ രണ്ടുപേരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം നല്‍കിയ സ്വീകരിച്ചത്.
പാര്‍ട്ടി അംഗത്വതത്തില്‍ ബിജെപി നേതൃത്വത്തോട് നന്ദി പറഞ്ഞ ബദോരിയ, വ്യോമസേനയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് തന്റെ ഏറ്റവും മികച്ച പ്രവര്‍ത്തനം ബിജെപി സര്‍ക്കാരിന്റെ കാലത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ അവസരം തന്നതില്‍ ബിജെപി നേതൃത്വത്തോട് നന്ദി പറയുന്നു. രാജ്യം നിര്‍മിതിയില്‍ പങ്കാളിയാവാന്‍ ഒരിക്കല്‍ കൂടി അവസരം ലഭിച്ചിരിക്കുകയാണ്. നാല് ദശാബ്ദത്തോളം വ്യോമസേനയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അതില്‍ ബിജെപി സര്‍ക്കാരിന് കീഴിലുള്ള അവസാന എട്ട് വര്‍ഷമാണ് ഏറ്റവും മികച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സൈന്യത്തെ ആധുനികവത്കരിക്കാന്‍ ഈ സര്‍ക്കാര്‍ എടുത്ത കടുത്ത തീരുമാനങ്ങള്‍ ഗുണം ചെയ്തിട്ടുണ്ട്. അതിലൂടെയാണ് സ്വയം പര്യാപ്തത സൈന്യം നേടിയത്. കൂടുതല്‍ കരുത്തും അതോടൊപ്പം ആത്മവിശ്വാസവും കൈവരിക്കാന്‍ നമ്മുടെ സൈനിക വിഭാഗങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ബദോരിയ പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ എടുത്ത ഓരോ നീക്കങ്ങളും കൃത്യമായി കാണാനാവുന്നുണ്ട്. ഇന്ത്യയെ ആഗോള തലത്തില്‍ തന്നെ ഇത് ഉയരങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications