മുന്‍ കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വീട്ടില്‍ അടക്കം സിബിഐയുടെ റെയ്ഡ്
ന്യൂഡല്‍ഹി: ഹൈഡല്‍ പ്രൊജക്ട് കേസില്‍ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാലിന്റെ വീട്ടിലും, അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലും സിബിഐ റെയ്ഡ്. മുപ്പതോളം ഇടത്താണ് സിബിഐ പരിശോധനം നടത്തിയത്. ഹൈഡല്‍ പദ്ധതിയുടെ കരാര്‍ ഒരു കമ്പനിക്ക് നല്‍കുന്നതിന് വേണ്ടി വലിയ അഴിമതി നടന്നുവെന്നാണ് സത്യപാല്‍ മാലിക് ആരോപിച്ചിരുന്നത്.
കിരു ഹൈഡ്രോ ഇലക്ട്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടുള്ളതാണ് അഴിമതി. 2200 കോടിയുടെ കരാറാണിത്. സത്യപാല്‍ മാലിക് നേരത്തെ ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ അനുമതി നല്കി പാസാക്കിയാല്‍ മുന്നൂറ് കോടി തനിക്ക് വാഗ്ദാനം ചെയ്തുവെന്നായിരുന്നു സത്യപാല്‍ മാലിക് വെളിപ്പെടുത്തിയത്.

624 മെഗാവാട്ടിന്റെ കിരു പദ്ധതി അടങ്ങുന്ന പദ്ധതിയുടെ ഫയലുകള്‍ക്കാണ് അനുമതി നല്‍കാനായി തന്നെ സമീപിച്ചതെന്നും സത്യപാല്‍ മാലിക് പറഞ്ഞിരുന്നു. കിഷ്ത്വര്‍ ജില്ലയിലുള്ള ചെനാബ് നദിയില്‍ പ്രവര്‍ത്തിക്കുന്ന ജലവൈദ്യുത പദ്ധതിയാണിത്. സിബിഐ ഡല്‍ഹിയിലും ജമ്മു കശ്മീരിലുമായി എട്ടോളം ഇടങ്ങളിലാണ് നേരത്തെ റെയ്ഡ് നടത്തിയിരുന്നത്.
ഡിജിറ്റല്‍ ഡിവൈസുകള്‍, കമ്പ്യൂട്ടറുകള്‍, വസ്തുക്കളുടെ രേഖകള്‍, 21 ലക്ഷം രൂപ എന്നിവയും കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ജമ്മു കശ്മീര്‍ സര്‍ക്കാരിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ സിബിഐ കേസെടുത്തിട്ടുണ്ട്. അന്നത്തെ ചെയര്മാന്. എംഡി, സിവിപിപിപിഎല്ലിന്റെ ഡയറക്ടര്‍മാര്‍, ഒരു സ്വകാര്യ കമ്പനി, എന്നിവര്‍ക്കെതിരെ കേസെടുത്തത്.
പദ്ധതി നല്കുമ്പോള് പാലിക്കേണ്ട ഇ ടെന്ഡിറിംഗ് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സിബിഐ പരറയുന്നു. ചെനാബ് വാലി പവര്‍ പ്രൊജക്ട്സ് ലിമിറ്റഡിന്റെ 47ാം ബോര്‍ഡ് മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്. നിലവിലുള്ള ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി, ഇ ടെന്‍ഡറിംഗ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ബോര്‍ഡ് യോഗത്തില്‍ നിര്‍ദേശമുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടിട്ടില്ല. ടെന്‍ഡര്‍ പൂര്‍ണമായും പട്ടേല്‍ എഞ്ചിനീയറിംഗിന് നല്‍കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications