Get Updates
Get notified of breaking news, exclusive insights, and must-see stories!

12 ജെഡിഎസ് എംഎല്‍എമാർ കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപനം: പിന്നാലെ ആഞ്ഞടിച്ച് കുമാരസ്വാമി

ബെംഗളൂരു: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ജെ ഡി എസിനെ കോൺഗ്രസ് വിളിക്കുന്നത് ബി ജെ പിയുടെ 'ബി' ടീം എന്നാണ്... എന്നാൽ യഥാർത്ഥത്തിൽ കോൺഗ്രസാണ് ബി ജെ പിയുടെ 'ബി' ടീം എന്നാണ് സിദ്‌ലഘട്ടയിൽ നടന്ന പാർട്ടി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കുമാരസ്വാമി വിമർശിച്ചത്. കർണാടക സമാധാനപരമായ സംസ്ഥാനമാണെന്നും സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ അതിന് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജെ ഡി എസ് എം എല്‍ എമാർ ഉള്‍പ്പടേയുള്ളവർ കോണ്‍ഗ്രസിലേക്ക്

ജെ ഡി എസ് എം എല്‍ എമാർ ഉള്‍പ്പടേയുള്ളവർ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാവായ ലക്ഷ്ണ്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുമാരസ്വാമി ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ട് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.'ആരും കോൺഗ്രസിൽ ചേരില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഞങ്ങളോടൊപ്പം ചേരാൻ കാത്തിരിക്കുന്ന നേതാക്കളുടെ ഒരു നീണ്ട പട്ടികയുണ്ട്''- എന്നും ലക്ഷ്മണ്‍ പറഞ്ഞു.

ജെ ഡി എസ് അധികാരത്തിലെത്തിയാല്‍ എല്ലാ മേഖലകളുടെയും

ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നുമുള്ള 18 നിലവിലെ എംഎൽഎമാർ ഉൾപ്പെടെ 32 നേതാക്കൾ തന്റെ പാർട്ടിയിൽ ചേരാൻ കാത്തിരിക്കുകയാണ്. 18 എം എൽ എമാരിൽ ആറ് പേർ ബി ജെ പിയിൽ നിന്നും ബാക്കിയുള്ളവർ ജെ ഡി എസിൽ നിന്നുമാണ്. അതുകൊണ്ട് ആരും കോൺഗ്രസിൽ ചേരാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ അർത്ഥമില്ല. എം‌ എൽ‌ എമാർ ഫെബ്രുവരിയിൽ മാത്രമേ കോണ്‍ഗ്രസില്‍ ചേരൂ എന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നും

ബി ജെ പിയിൽ നിന്നും ജെ ഡി എസിൽ നിന്നുമുള്ള 18 നിലവിലെ എംഎൽഎമാർ ഉൾപ്പെടെ 32 നേതാക്കൾ തന്റെ പാർട്ടിയിൽ ചേരാൻ കാത്തിരിക്കുകയാണ്. 18 എം എൽ എമാരിൽ ആറ് പേർ ബി ജെ പിയിൽ നിന്നും ബാക്കിയുള്ളവർ ജെ ഡി എസിൽ നിന്നുമാണ്. അതുകൊണ്ട് ആരും കോൺഗ്രസിൽ ചേരാൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ അർത്ഥമില്ല. എം‌ എൽ‌ എമാർ ഫെബ്രുവരിയിൽ മാത്രമേ കോണ്‍ഗ്രസില്‍ ചേരൂ എന്നും അദ്ദേഹം പറഞ്ഞു.

Tourism: ഈ സ്ഥലങ്ങളില്‍ ഒരിക്കലെങ്കിലും പോയില്ലെങ്കില്‍ നിങ്ങളൊരു സഞ്ചാരിയല്ല: അറിയാം ആ 8 സ്ഥലങ്ങള്‍

ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനും

ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരായ കുമാരസ്വാമിയുടെ കടന്നാക്രമണം. എല്ലാ മേഖലകളുടെയും വികസനത്തിന് ജെഡിഎസ് പ്രാധാന്യം നൽകും. ദരിദ്രരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023ൽ സിദ്‌ലഘട്ടയിൽ രവികുമാർ മത്സരിക്കുമെന്നും

2023ൽ സിദ്‌ലഘട്ടയിൽ രവികുമാർ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ കാർഷിക കടങ്ങൾ എഴുതിത്തള്ളിയിരുന്നതായി ജെ ഡി എസ് സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിം പറഞ്ഞു. ജെഡിഎസ് അധികാരത്തിൽ വന്നാൽ നാദപ്രഭു കെമ്പഗൗഡയുടെ പ്രതിമ വിധാന്‍ സൗധയുടെ പരിസരത്ത് സ്ഥാപിക്കുമെന്നും ഇബ്രാഹിം പറഞ്ഞു.

കെംപഗൗഡ സർവകലാശാലയും ടിപ്പു സുൽത്താൻ സർവകലാശാല

കെംപഗൗഡ സർവകലാശാലയും ടിപ്പു സുൽത്താൻ സർവകലാശാലയും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോലാറിലെയും ചിക്കബല്ലാപ്പൂരിലെയും ജനങ്ങൾ ജെഡിഎസിന്റെ യാത്രയെ അനുഗ്രഹിച്ചിട്ടുണ്ടെന്ന് ഹാസൻ എംപി പ്രജ്വല് രേവണ്ണ സമ്മേളനത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. കുമാരസ്വാമിയെ അനുഗ്രഹിക്കണമെന്ന് ഞാൻ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു... സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് അദ്ദേഹം മികച്ച ഭരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+