മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി കൃപശങ്കർ സിംഗ് ബിജെപിയില്‍ ചേര്‍ന്നു
മുംബൈ: മഹാരാഷ്ട്രിയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് കൃപശങ്കർ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാറില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന കൃപശങ്കര്‍ ഏറെ നാളായി കോണ്‍ഗ്രസുമായി അകല്‍ച്ചയിലായിരുന്നു. 2008-2012 കാലയളവിൽ മുംബൈ കോൺഗ്രസ് മേധാവിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീൽ, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുടെ സാന്നിധ്യത്തിൽ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു കൃപശങ്കർ സിംഗ് ബിജെപിയില്‍ ചേര്‍ന്നത്. 2019 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിട്ടായിരുന്നു അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. ബിജെപിയിൽ ചേരുമെന്ന് അന്നുമുതൽ തന്നെ സൂചനകളുണ്ടായിരുന്നു.

അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
അടുത്ത വർഷം നടക്കാനിരിക്കുന്ന ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിന് മുന്നോടിയാണ് സിങ്ങിന്റെ ബിജെപി പ്രവേശനം. തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ശിവസേനയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ബിജെപി ഇതിനോടകം തന്നെ 'മിഷൻ 2022' എന്ന പേരില്‍ ഒരു പദ്ധതിക്ക് തന്നെ ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്. നഗര മേഖലകളില്‍ സ്വാധീനമുള്ള കൃപശങ്കർ സിംഗിന്‍റെ വരവ് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications