പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില വീണ്ടും മോശമായി, അതീവ ഗുരുതരാവസ്ഥ, വെന്റിലേറ്റര്‍ സഹായത്തില്‍!!
ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം. ആരോഗ്യ നില വീണ്ടും മോശമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ദില്ലിയിലെ ആര്‍മി ഹോസ്പിറ്റലിലാണ് പ്രണബ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് വൈകീട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് പ്രണബിന്റെ ആരോഗ്യ നില മോശമായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ഇന്നലെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പ്രണബിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ അദ്ദേഹം മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തലച്ചോറില്‍ രക്തം പിടിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായെങ്കിലും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് പ്രണബിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യത്തെ കുറച്ച് മണിക്കൂറുകള്‍ നിര്‍ണായകമാണ്. അതുകൊണ്ടാണ് വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നത്. അതേസമയം ശസ്ത്രിക്രിയക്ക് ശേഷം ആരോഗ്യനിലയില്‍ പ്രണബിന് ഇതുവരെ പുരോഗതി ഉണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പ്രണബ് ജീവന് നിലനിര്‍ത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
നേരത്തെ ശസ്ത്രക്രിയക്ക് വിധേയനാവുന്നതിന് മുമ്പ്, താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം ഐസൊലേഷനില്‍ പോവുകയും, കോവിഡ് ടെസ്റ്റുകള്‍ നടത്തുകയും ചെയ്യണമെന്ന് പ്രണബ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയത്. അതേസമയം രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്ന് പ്രണബിന് ആയുരാരോഗ്യം നേര്‍ന്ന് നേതാക്കളെത്തി. രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്രിവാള്, പിയൂഷ് ഗോയല്‍ എന്നിവരാണ് ആശംസിച്ചത്. അതേസമയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രണബിന്റെ മകള്‍ ശര്മിഷ്ട മുഖര്‍ജിയെ വിളിച്ച് ആരോഗ്യ നിലയെ കുറിച്ച് ചോദിച്ചറിഞ്ഞു.
നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ലെങ്കില് പ്രണബിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വരില്ലായിരുന്നുവെന്ന് സൈനിക ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും പ്രണബിന്റെ ബന്ധുക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications