Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാപ്റ്റന്‍ തിരിച്ചെത്തുന്നു? അമരീന്ദര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്, തന്ത്രം പ്രിയങ്കയുടേത്?

അമൃത്സര്‍: കോണ്‍ഗ്രസ് വിട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് തിരികെ പാര്‍ട്ടിയിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടത്. നവജ്യോത് സിംഗ് സിദ്ധുവുമായുള്ള തര്‍ക്കങ്ങളാണ് അമരീന്ദറിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കുന്നതിന് കാരണമായത്. ഇതിന് പിന്നാലെ അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിടുകയായിരുന്നു.

അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതോടെ മുന്‍ മന്ത്രിമാരും എം എല്‍ എമാരും ഉള്‍പ്പെടെ സംസ്ഥാന കോണ്‍ഗ്രസിലെ ഒട്ടുമിക്ക ഉന്നത നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് ബി ജെ പിയുമായി സഖ്യത്തിലായിരുന്നു അമരീന്ദര്‍ സിംഗ്. പിന്നീട് പാര്‍ട്ടി ബി ജെ പിയില്‍ ലയിക്കുകയും ചെയ്തു. അമരീന്ദറിനൊപ്പം പാര്‍ട്ടി വിട്ട ചിലര്‍ സുഖ്ബീര്‍ സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളിലേക്ക് പോയിരുന്നു.

Amarinder Singh

എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ഇവരെല്ലാം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണ്. എന്നാല്‍ മുന്‍നിര കൂറുമാറ്റക്കാരായ അമരീന്ദറും സുനില്‍ ജാഖറും വിട്ടുനില്‍ക്കുകയാണ്. ബി ജെ പി പഞ്ചാബ് ഘടകത്തിന്റെ പ്രസിഡന്റായി ജാഖറിനെ നിയമിച്ചിരുന്നു. അമരീന്ദര്‍ സിംഗ് കേന്ദ്രമന്ത്രിയോ സംസ്ഥാന ഗവര്‍ണറോ ഒക്കെ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബി ജെ പിയില്‍ ചേര്‍ന്നതിന് ശേഷം ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം അവഗണന തുടരുകയാണ്.

അതിനാല്‍ തന്നെ കോണ്‍ഗ്രസിലേക്ക് തിരികെ പോകാന്‍ അമരീന്ദര്‍ ആഗ്രഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അമരീന്ദര്‍ പ്രിയങ്ക ഗാന്ധിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. തിരിച്ചെത്തിയാല്‍ അമരീന്ദറിന് എന്ത് ചുമതല നല്‍കും എന്നതിലാണ് ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുന്നത്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചെത്താനാണ് അമരീന്ദര്‍ ആഗ്രഹിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പാര്‍ട്ടിയില്‍ തലമുറ മാറ്റത്തിനായി പ്രവര്‍ത്തിക്കുകയും യുവ നേതാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനാലാണ് ഈ സാധ്യത കുറവാണ്. 2024ലെ തിരഞ്ഞെടുപ്പില്‍ ലോക്സഭാ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയിലും സ്ഥാനം നല്‍കി അമരീന്ദറിനെ തണുപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് കോണ്‍ഗ്രസിലെ ജനകീയ മുഖമായിരുന്നു അമരീന്ദര്‍ സിംഗ്. പഞ്ചാബിലെ തോല്‍വിയില്‍ അമരീന്ദറിന്റെ കൂറുമാറ്റവും കാരണമായിട്ടുണ്ട് എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി ആദ്യമായി സംസ്ഥാനത്ത് അധികാരത്തിലെത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+