Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ആപ്പ് സ്ഥാനാര്‍ഥികള്‍ പിന്മാറി

ദില്ലി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി സഹായിക്കുന്നില്ല എന്നാരോപിച്ച് സല്‍മാന്‍ ഖുര്‍ഷിദും സച്ചിന്‍ പൈലറ്റും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരായ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പിന്മാറി. പാര്‍ട്ടിയില്‍ അഴിമതി വളരുകയാണ് എന്നും സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ആവശ്യമായ പിന്തുണ പാര്‍ട്ടിയില്‍ നിന്നും കിട്ടുന്നില്ല എന്നും ഇവര്‍ പറയുന്നു.

പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മുകുള്‍ ത്രിപാഠിയാണ് പിന്മാറിയ ആപ്പ് സ്ഥാനാര്‍ഥികളില്‍ പ്രമുഖന്‍. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെയാണ് ത്രിപാഠി പത്രിക നല്‍കിയത്. പാര്‍ട്ടിയില്‍ നിന്നും ഒരു പിന്തുണയും കിട്ടാത്ത സാഹചര്യത്തില്‍ പാര്‍ട്ടി നല്‍കിയ ടിക്കറ്റ് മടക്കി നല്‍കുന്നതായി ത്രിപാഠി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി വിടാനും മുകുള്‍ ത്രിപാഠി തീരുമാനിച്ചിട്ടുണ്ട്.

aap

ഉത്തര്‍ പ്രദേശിലെ ഫറൂഖാബാദ്, ആഗ്ര, ഏത, രാജസ്ഥാനിലെ അജ്മീര്‍ എന്നീ പ്രമുഖ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് പിന്മാറിയത്. സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്രസ്റ്റിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ജേര്‍ണലിസ്റ്റാണ് മുകുള്‍ ത്രിപാഠി. സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കടുത്ത മത്സരം നടത്താന്‍ ആപ്പിന്റെ മുകുള്‍ ത്രിപാഠിക്ക് സാധിക്കും എന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

എന്നാല്‍ സ്ഥാനാര്‍ഥികള്‍ക്ക് ഫണ്ടോ മറ്റ് സൗകര്യങ്ങളോ ചെയ്തുകൊടുക്കാന്‍ കഴിയില്ല എന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ് എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. ഞങ്ങളുടേത് പുതിയ തരം രാഷ്ട്രീയമാണ്. ഇത് ആം ആദ്മികളുടെ തിരഞ്ഞെടുപ്പാണ്. ഇതിനോട് ചേര്‍ന്നുപോകാന്‍ പറ്റാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+