കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാതെ 4 കോടി പേര്‍; കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി : രാജ്യത്ത് ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ പോലും എടുക്കാത്ത 4 കോടി പേര്‍. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ് പവാർ ലോക്സഭയിൽ
ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്ക് പുറത്ത് വിട്ടത്. ഇതുവരെ 98 ശതമാനം പേർ രാജ്യത്ത് വാക്സിന്‍റെ ആദ്യ ഡോസും, 90 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി വ്യക്തമാക്കി. മുതിർന്നവർക്ക് സൗജന്യ ബൂസ്റ്റർ ഷോട്ട് ഉറപ്പുവരുത്താൻ സ്പെഷ്യൽ ഡ്രൈവും നടത്തിയതായി മന്ത്രി സഭയെ അറിയിച്ചു.

രാജ്യത്തുടനീളമുള്ള മുതിർന്നവർക്ക് ഇതുവരെ 6.77 കോടി ബൂസ്റ്റർ ഡോസുകൾ നൽകിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, മുൻനിര പോരാളികൾ, 60 വയസ്സിന് മുകളിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും സർക്കാർ കേന്ദ്രങ്ങൾ വഴി സൗജന്യമായും, 18 മുതൽ 59 വയസ് വരെ പ്രായമുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങൾ വഴിയും മുൻകരുതൽ ഡോസുകൾ സൗജന്യമായി ലഭ്യമാക്കി. 18 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും മുൻകരുതൽ ഡോസുകൾ ഉറപ്പുവരുത്താൻ 'ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി 75 ദിവസത്തെ പ്രത്യേക ഡ്രൈവ് ജൂലൈ 15 മുതൽ ആരംഭിച്ചു. 'കൊവിഡ് വാക്സിനേഷൻ അമൃത് മഹോത്സവം' വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ നടപ്പാടക്കി വരുന്നുണ്ടെന്നും ഭാരതി പ്രവീൺ വ്യക്തമാക്കി.

മങ്കി പോക്‌സിന് വില്ലനാകുന്നത് 'ലൈംഗിക ബന്ധം'; 95 ശതമാനം കേസുകളും, പുതിയ പഠനം പുറത്ത്മങ്കി പോക്‌സിന് വില്ലനാകുന്നത് 'ലൈംഗിക ബന്ധം'; 95 ശതമാനം കേസുകളും, പുതിയ പഠനം പുറത്ത്

1

അതേസമയം ഇക്കഴിഞ്ഞ 17 ാം തിയതി കൊവിഡ് വാക്സിൻ വിതരണം രാജ്യത്ത് മൊത്തം 200 കോടി ഡോസ് പിന്നിട്ടിരുന്നു. 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. ഇതോടെ രാജ്യത്തെ 90 ശതമാനം ആളുകൾക്കും ഒരു ഡോസ് കൊവിഡ് വാക്സീനെങ്കിലും നല്‍കാനായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. കൊവിഡ് വാക്സിൻ വിതരണം 200 കോടി ഡോസ് പിന്നിട്ടതിൽ സന്തേഷം പ്രകടിപ്പിച്ചും ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ചും അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമാണിതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്‌തിരുന്നു.

2

കൊവിഡിനെതിരായ രാജ്യത്തിന്‍റെ പോരാട്ടത്തിന് ഊർജം പകരുന്ന ചരിത്ര നേട്ടമാണിതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യ വീണ്ടും ചരിത്രം സൃഷ്ടിച്ചെന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്‌തിരുന്നു.ഇന്ത്യയുടെ വാക്സിനേഷൻ അളവിലും വേഗതയിലും സമാനതകളില്ലാത്തതാക്കി മാറ്റുന്നതിൽ സംഭാവന നൽകിയ എല്ലാവരെയും ഓർത്ത് അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. ഇന്ത്യയുടെ നേട്ടത്തെ അഭിന്ദിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബിൽ ഗേറ്റ്‌സും രംഗത്തെത്തിയിരുന്നു.

3

ഇന്ത്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ നിരക്ക് കുറയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച സജീവമായ നടപടികളെ നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ ബില്‍ഗേറ്റ്സ് അഭിനന്ദിച്ചു.ഗവേഷണവും വികസനവും പ്രോത്സാഹിപ്പിച്ച് ഡിജിറ്റല്‍ മേഖലയിലും കുതിപ്പ് നടത്തുന്ന മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്ന് ബില്‍ഗേറ്റ്സ് പറഞ്ഞു.ഡിജിറ്റല്‍ രംഗത്തെ എല്ലാ കഴിവും സര്‍ക്കാര്‍ കൊവിഡിനെ നേരിടാന്‍ ഉപയോഗിക്കുന്നുണ്ട്. കൊറോണ വൈറസിനെ നേരിടാന്‍ ആരോഗ്യസേതു ആപ്പ് അവതരിപ്പിച്ചതിനെയും ബില്‍ഗേറ്റ്സ് അഭിനന്ദിച്ചു

4

രാജ്യത്താകെ 47000 സർക്കാർ കേന്ദ്രങ്ങളിലായാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവർക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കിയിരുന്നു. കൊവിഡ് നാലാം തരംഗ സാധ്യത നിലനില്‍ക്കേ ബൂസ്റ്റർ ഡോസുകൾ പരമാവധി നല്‍കുന്നതിലാണ് ഇപ്പോൾ കേന്ദ്രത്തിന്‍റെ ശ്രദ്ധ. ജൂലൈ പതിനഞ്ച് മുതല്‍ 75 ദിവസം പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് സൗജന്യമായി നല്‍കുമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

ഞാന്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
four Crore People Haven not Taken Even Single Dose Of Covid Vaccine State for Health minister Bharati Pravin Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X