കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചതുര്‍രാഷ്ട്ര ഉച്ചകോടി, യുഎന്‍ പൊതുസഭ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎസിലേക്ക്

Google Oneindia Malayalam News

ദില്ലി: യുഎന്‍ പൊതു സഭയിലും ചതുര്‍ രാഷ്ട്ര ഉച്ചകോടിയിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎസിലേക്ക് യാത്ര തിരിക്കും. പ്രധാനമന്ത്രിക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഗ്ല എന്നിവര്‍ അടങ്ങിയ ഉന്നത സംഘവമുണ്ട്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ വിദേശ സന്ദര്‍ശനമാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു.

us

യു എസില്‍ എത്തുന്ന പ്രധാനമന്ത്രി കൊവിഡുമായി ബന്ധപ്പെട്ട ആഗോള സമ്മേളനത്തില്‍ പങ്കെടുക്കും. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി 24ന് കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാന്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് സൂചന. മേഖലയിലെ സുരക്ഷ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക.

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ തിരഞ്ഞെടുത്തതിന് പിന്നാലെ നടക്കുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. പിന്നാലെ വൈറ്റ് ഹൗസില്‍ നിന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും.

Recommended Video

cmsvideo
മോദിയെ സിറിഞ്ചിലാക്കി ആരാധകർ ആഹാ എന്താ ഒരു കേക്ക് | Oneindia Malayalam

സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമെ ക്വാട്ട് അംഗങ്ങളായ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഗുത സുഗ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വേര്‍ച്വല്‍ യോഗം സംഘടിപ്പിച്ചിരുന്നു. അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു.

English summary
Four Nations Summit, UN General Assembly: Prime Minister Narendra Modi arrives in the US today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X