Get Updates
Get notified of breaking news, exclusive insights, and must-see stories!

അജിത്ത് പവാറിന് വന്‍ തിരിച്ചടി, 4 നേതാക്കള്‍ എന്‍സിപി വിട്ടു, ശരത് പവാര്‍ പക്ഷത്തേക്കെന്ന് അഭ്യൂഹം

മുംബൈ: മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എന്‍സിപിക്ക് വന്‍ തിരിച്ചടി. അജിത് പക്ഷത്തെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. മഹാരാഷ്ട്രയിലെ പിമ്പ്രി ചിഞ്ച്വാദില്‍ നിന്നുള്ള നേതാക്കളാണ് രാജിവെച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം അജിത് വിഭാവത്തില്‍ വലിയ മാറ്റങ്ങളുണ്ടായിരിക്കുകയാണ്. പല പ്രമുഖരും എന്‍സിപി വിടുന്നുണ്ട്.

ആകെ ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടി വിജയിച്ചത്. അതേസമയം രാജിവെച്ച നാലുപേരും ശരത് പവാറിന്റെ എന്‍സിപി വിഭാഗത്തില്‍ ചേരുമെന്നാണ് അഭ്യൂഹങ്ങള്‍. എന്‍സിപിയുടെ പിമ്പ്രി ചിഞ്ജ്വാദ് അധ്യക്ഷനായ അജിത് ഗവ്ഹാനെയാണ് പാര്‍ട്ടി വിട്ടവരില്‍ പ്രമുഖന്‍. അജിത് പവാറിനാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്.

ajit-pawar

പിമ്പ്രി ചിഞ്ച്വാദ് വിദ്യാര്‍ത്ഥി വിംഗ് അധ്യക്ഷന്‍ യാഷ് സാനേ, മുന്‍ കോര്‍പ്പറേറ്റര്‍മാരായ രാഹുല്‍ ഭോസലെ, പങ്കജ് ഭലേക്കര്‍ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റുള്ളവര്‍. നേരത്തെ തന്നെ അജിത്ത് പവാര്‍ ക്യാമ്പിലെ നിരവധി നേതാക്കള്‍ക്ക് ശരത് പവാര്‍ പക്ഷത്തേക്ക് പോകാനിരിക്കുകയാണെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് നാലുപേര്‍ രാജിവെച്ചത്.

തിരഞ്ഞെടുപ്പ് ഫലത്തോടെ യഥാര്‍ത്ഥ എന്‍സിപി ആരാണെന്ന സംശയത്തിനും ഉത്തരം ലഭിച്ചിരുന്നു. തന്റെ പാര്‍ട്ടിയെ ദുര്‍ബലമാക്കാന്‍ ശ്രമിച്ചവരെ തിരിച്ചെടുക്കില്ലെന്ന് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാത്തവരെ തിരിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്‍സിപിയില്‍ പിളര്‍പ്പുണ്ടാക്കുകയും, പിന്നീട് ശരത് പവാറിനെതിരെ അടക്കം മോശമായ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തവരെ ലക്ഷ്യമിട്ടാണ് പവാര്‍ പരാമര്‍ശം നടത്തിയതെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+