Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിൽ ചാടിയ പ്രതികൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു, സംഭവം മേഘാലയയിൽ

ഷില്ലോംഗ്: ജയിൽ ചാടിയ നാല് പേർ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മേഘാലയ പോലീസ്. ജോവായ് ജയിലിൽ നിന്ന് രക്ഷപ്പെട്ട ഇവരെ ഷാങ്പുങ് ഗ്രാമത്തിൽ വെച്ച് ആൾക്കൂട്ടം മർദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.കഴിഞ്ഞ ദിവസമാണ് ആറുപേരടങ്ങുന്ന സംഘം ജയിൽ ചാടി രക്ഷപ്പെട്ടത്.

ഇതിൽ നാലു പേർ കൊല്ലപ്പെട്ടുവെന്നും , മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി എന്നും മേഘാലയ ഡി ജി പി എൽ ആർ ബിഷ്ണോയ് അറിയിച്ചു.

meghalaya

പട്നയിൽ അഞ്ച് പോലീസുകാരെ ലോക്കപ്പിലടച്ച് ഉന്നത ഉദ്യോഗസ്ഥൻ

ബീഹാറിൽ അഞ്ച് പോലീസുകാരെ ലോക്കപ്പിലടച്ച് ഉന്നത ഉദ്യോഗസ്ഥൻ. നവാഡ ജില്ലയിൽ പോലീസ് സൂപ്രണ്ട് ആണ് തന്റെ സഹപ്രവർത്തകരായ അഞ്ച് പോലീസ് ഉദ്യോ​ഗസ്ഥരെ രണ്ട് മണിക്കൂറോളം ലോക്കപ്പിലടച്ചത്. ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തിൽ അതൃപ്തനായതാണ് പോലീസുകാരെ രണ്ട് മണിക്കൂർ ലോക്കപ്പിൽ അടച്ചിടാൻ സൂപ്രണ്ടിനെ പ്രേരിപ്പിച്ചത്.

മൂന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരുടെയും രണ്ട് സബ് ഇൻസ്‌പെക്ടർമാരുടെയും പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ നവാഡ എസ്പി ഗൗരവ് മംഗള ഇവരെ വ്യാഴാഴ്ച രാത്രി രണ്ട് മണിക്കൂർ ലോക്കപ്പിൽ അടച്ചത്.സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, അഞ്ച് ബീഹാർ പോലീസുകാർ ലോക്കപ്പിനുള്ളിൽ പരസ്പരം സംസാരിക്കുന്നത് കാണാം.

എന്നാൽ, ഇത് വ്യാജവാർത്തയാണെന്നാണ് സുപ്രണ്ടിന്റെ പ്രതികരണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിഹാർ പോലീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. എസ്പിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആവർത്തിച്ചുള്ള കോളുകളോട് അദ്ദേഹം പ്രതികരിച്ചില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് മൃത്യുഞ്ജയ് കുമാർ സിംഗ് പ്രസ്താവനയിൽ പറഞ്ഞു.

ദാവണി അഴകിൽ കൃഷ്ണ പ്രഭ.... സ്റ്റൈലിഷ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട്. കാണാം ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+