റാഫേല്‍ യുദ്ധവിമാന കരാര്‍; അഴിമതിക്ക് പുതിയ തെളിവുമായി ഫ്രഞ്ച് മാധ്യമം, പ്രതികരിക്കാതെ കേന്ദ്രം
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കിയതിന് പുതിയ തെളിവുകള്‍ പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം. 59,000 കോടി രൂപയുടെ കരാര്‍ ലഭിക്കാന്‍ ഇടനിലക്കാരന് 75 ലക്ഷം യൂറോ കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം. 36 റാഫേല്‍ വിമാനങ്ങളാണ് ഫ്രഞ്ച് യുദ്ധവിമാന നിര്‍മാതാക്കളായ ദസാള്‍ട്ട് ഏവിയേഷനില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യ കരാറുണ്ടാക്കിയത്. മീഡിയപാര്‍ട്ട് ജേണല്‍ ആണ് കൈക്കൂലി നല്‍കിയതിന് പുതിയ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ഇതില്‍ നിരവധി വിദേശ കമ്പനികള്‍ ഇടപെട്ടിട്ടുണ്ട്. വ്യാജ കരാറുകളും ഇന്‍വോയ്സുകളും ഉപയോഗിച്ചിരുന്നു. കൈക്കൂലി നല്കിയതിനുള്ള തെളിവുകള്‍ സിബിഐക്കും ഇഡിക്കും ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനായ സുസന്‍ ഗുപ്ത വഴി 75 ലക്ഷം യുറോയാണ് കമ്പനി നല്‍കിയതെന്നും മീഡിയപാര്‍ട്ട് റിപോര്‍ട്ടില്‍ പറയുന്നു. കരാര്‍ നല്‍കിയതിന് തെളിവുകള്‍ പുറത്തുവന്നെങ്കിലും കേസുമായി മുന്നോട്ട് പോകേണ്ടെന്നാണ് ഇന്ത്യ തീരുമാനിച്ചതെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

കരാറില്‍ അഴിമതി നടന്നുവെന്ന് നേരത്തെ ആരോപണം ഉയര്‍ന്ന വേളയില്‍ പ്രതിരോധ മന്ത്രാലയവും ദസ്സാള്‍ട്ട് ഏവിയേഷനും തള്ളുകയാണ് ചെയ്തത്. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി 2019ല്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. 2016 സെപ്തംബര്‍ 23ന് നരേന്ദ്ര മോദി സര്‍ക്കാരാണ് കരാര്‍ ഒപ്പുവച്ചത്. വന്‍ അഴിമതി നടന്നുവെന്ന് അന്ന് തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
യുപിഎ സര്‍ക്കാര്‍ ഓരോ വിമാനത്തിനും 526 കോടിക്കാണ് കരാറിലെത്തിയിരുന്നത്. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 1670 കോടി രൂപയ്ക്കാണ് കരാറുണ്ടാക്കിയത്. ഇത് വലിയ അഴിമതിയുടെ തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മാത്രമല്ല, മുന്‍ കരാറില്‍ വിമാനത്തിന് പുറമെ സാങ്കേതികവിദ്യ കൈമാറ്റം കൂടിയുണ്ടായിരുന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിമാനത്തോടൊപ്പം സാങ്കേതിക വിദ്യ കൈമാറാന്‍ പുതിയ കരാറില്‍ വ്യവസ്ഥയില്ല.
കൈക്കൂലിക്കേസ് അന്വേഷിക്കാന്‍ ഫ്രഞ്ച് ജഡ്ജിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചതായി അഞ്ച് മാസം മുമ്പ് മീഡിയപാര്‍ട്ട് റിപോര്‍ട്ട് ചെയ്തിരുന്നു.കരാര്‍ ലഭിക്കാന്‍ ഇടനിലക്കാരനായി നിന്ന സുസന്‍ ഗുപ്തക്ക് വിമാനക്കമ്പനിയായ ദസാള്‍ട്ടും അവരുടെ വ്യാപാര പങ്കാളിയായ തെയ്ല്‍സും ചേര്‍ന്ന് പണം കൈമാറിയതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ജേണല്‍ ആരോപിക്കുന്നത്. ഏപ്രിലില്‍ വന്ന റിപോര്‍ട്ട് അനുസരിച്ച് പണത്തിന്റെ ഭൂരിഭാഗവും 2013ലാണ് കൈമാറിയത്.
തനി നാടന്‍ ചിത്രങ്ങളുമായി നിമിഷ സജയന്; എവിടെയാണീ കാക്കത്തുരുത്ത്?
8,700 ദശലക്ഷം ഡോളര്‍ മുടക്കി 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് ദസാള്‍ട്ടുമായി ഇന്ത്യ കരാര്‍ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചത് ഏപ്രില്‍ 2015നായിരുന്നു. ഒരു വര്‍ഷത്തിനുശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. അതോടെ മുന്‍ സര്‍ക്കാരിന്റെ വിമാനക്കരാര്‍ റദ്ദായി. 126 റഫേല്‍ വിമാനങ്ങളും 108 മറ്റ് വിമാനങ്ങളും വാങ്ങാനായിരുന്നു യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. പ്രധാനമന്ത്രി നേരിട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, സര്‍ക്കാര്‍ വഴങ്ങിയില്ല.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications