മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടുല്‍, ഗ്രാമങ്ങളില്‍ വെടിവെപ്പ്, 13 പേര് കൊല്ലപ്പെട്ടു
ജയ്പൂര്‍: മണിപ്പൂരില്‍ വീണ്ടും ഏറ്റുമുട്ടല്‍. തെംഗ്നോപാല്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പതിമൂന്ന് പേര് കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച വൈകീട്ടാണ് ഏറ്റുമുട്ടലുണ്ടായത്. ലെയ്തു ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പ് ഉണ്ടായതായി സുരക്ഷാ സേന പറയുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരങ്ങള്‍ ലഭിച്ചതായും സൈന്യം വ്യക്തമാക്കി.
രണ്ട് തീവ്രവാദ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ നിന്ന് ഏറ്റവും അടുത്ത് സൈനികരെ വിന്യസിച്ചിരിക്കുന്നത് പത്ത് കിലോമീറ്റര്‍ അകലെയാണ്. ഇവിടേക്ക് സുരക്ഷാ സേന എത്തുമ്പോഴേക്ക് 13 മൃതദേഹങ്ങളാണ് കണ്ടെത്താനായതെന്ന് സൈന്യം പഞ്ഞു. ലെയ്തു ഗ്രാമത്തിലായിരുന്നു ഈ മൃതദേഹംങ്ങള്‍ കണ്ടെത്തിയതെന്നും അവര്‍ വ്യക്തമാക്കി.

അതേ സമയം മൃതദേഹങ്ങളില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തടുത്തിട്ടില്ല. പരസ്പരം ഏറ്റുമുട്ടിയതാണെങ്കില് കൊല്ലപ്പെട്ടാല്‍ ആയുധം കണ്ടെത്താന്‍ സാധിക്കേണ്ടതാണ്. ലെയ്തു മേഖലയില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് തോന്നുന്നില്ല.. ഇവര്‍ മറ്റേതെങ്കിലും ഇടത്ത് നിന്ന് വന്നതാവാം. അവര്‍ ഈ സായുധ സംഘവുമായി ഏറ്റുമുട്ടല്‍ നടത്തുകയും, കൊല്ലപ്പെടുകയും ചെയ്തതാവാമെന്ന് സുരക്ഷാ സേന പറയുന്നു.
പോലീസിനോ സുരക്ഷാ സേനയ്ക്കോ കൊല്ലപ്പെട്ടവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പോലീസ് ഇക്കാര്യം അന്വേഷിക്കുമെന്ന് സൈന്യം പറഞ്ഞു. മെയ് മൂന്ന് മുതല്‍ മെയ്തികളും കുക്കികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതുവരെ 182 പേരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.ഇക്കഴിഞ്ഞ ഞായറാഴ്ച്ച അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചത്.
മെയ്തികളോ കുക്കികളോ ഭൂരിപക്ഷമുള്ള ജില്ലകളിലാണ് വലിയ രീതിയില്‍ അക്രമം നടന്നത്. ഏറ്റുമുട്ടലുകളും, തട്ടിക്കൊണ്ടുപോകലുകളും വരെ ഈ ജില്ലകളില്‍ അരങ്ങേറിയിരുന്നു. സംസ്ഥാനത്തെ പഴയ തീവ്രവാദ സംഘടനയായ യുഎന്‍എല്‍എഫുമായി നേരത്തെ സംസാരിക്കുകയും സമാധാന ഉടമ്പടി ഉണ്ടാക്കുകയും ചെയ്തിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ അക്രമം അവസാനിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications