ജാക്കറ്റും ധരിച്ച് പഞ്ചാബിലെ പട്യാലയിലൂടെ നടത്തം; അമൃത്പാലിന്റെ പുതിയ വീഡിയോ
ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ പുതിയ ദൃശ്യങ്ങള്‍പുറത്ത്. ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ അടുത്ത ദിവസത്തേതാണ് ഈ ദൃശ്യങ്ങള്‍. പഞ്ചാബിലെ പട്യാലയിലെ തെരുവിലൂടെ ഇയാള്‍ നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ജാക്കറ്റും, സണ്‍ഗ്ലാസും ധരിച്ചാണ് നടക്കുന്നത്. മാര്‍ച്ച് 19ാ തിയതിയുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ തന്നെ ഇയാള്‍ മാറിയതായി പോലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ഹരിയാനയിലും, പിന്നീട് ദില്ലിയിലും അമൃതപാലിന്റെ ദൃശ്യങ്ങള്‍ കണ്ടിരുന്നു. അമൃതപാല്‍ ഒരു ബാഗ് പിടിച്ചിട്ടുണ്ട്. മുഖം വെള്ള തുണി കൊണ്ട് മറച്ചിട്ടുണ്ട്. ഇയാളുടെ അടുത്തയാളായ പാപല്‍പ്രീത് സിംഗിനെയും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം ഈ ദൃശ്യങ്ങളില്‍ എവിടെ നിന്നുള്ളതാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നില്ല. പക്ഷേ സോഷ്യല്‍ മീഡിയയാണ് ഇത് പട്യാലയില്‍ നിന്നുള്ളാണെന്ന് സ്ഥിരീകരിച്ചത്. നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രത്തിലുള്ള ഷാബാദ് മേഖലയില്‍ നിന്ന് അമൃതപാലിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. നീല ഷര്‍ട്ടും കറുപ്പ് പാന്റുമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. കുട കൊണ്ട് മുഖ മറച്ചിരുന്നു.
അതേസമയം ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യക്ക് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ദില്ലിയിലെ പ്രഗതി മൈതാനി ദേശീയ പാതകയ്ക്ക് പകരം ഖലിസ്ഥാന്‍ പതാക സ്ഥാപിക്കുമെന്നാണ് മുന്നറിയിപ്പ്. മുംബൈയില്‍ നിന്ന് ദില്ലിയില്‍ വിമാനമാര്‍ഗം എത്തിയ ഒരാള്‍ക്കാണ് ഈ ഭീഷണി സന്ദേശം ലഭിച്ചത്. ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇയാളുടെ ഫോണിലേക്കാണ് ഈ സന്ദേശം വന്നത്.
ദില്ലി പോലീസിന്റെ സ്പെഷ്യല്‍ യൂണിറ്റാണ് ഈ കേസ് അന്വേഷിക്കുന്നത്. ഈ ഭീഷണി സന്ദേശത്തില്‍ രാജ്യത്തിന്റെ ദേശീയ പതാകയെ ആക്രമിച്ച് ഇല്ലാതാക്കുമെന്നും, പകരം ഖലിസ്ഥാന്റെ പതാകി ഉയര്‍ത്തുമെന്നുമാണ് ഭീഷണി.അശ്ലീലമായ പദപ്രയോഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ഇയാള്‍ നടത്തിയിട്ടുണ്ട്. അതേസമയം അധികൃതര്‍ സെപ്റ്റംബര്‍ മാസത്തില്‍ ദില്ലിയില്‍ ജി20 യോഗം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
അതുകൊണ്ട് ഈ ഭീഷണി വളരെ ഗൗരവമേറിയാണ്.അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ജി20 പ്രസിഡന്‍സി പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ അടക്കം ഉപകരിച്ച കാര്യമാണ്. ഈ യോഗം നടന്നില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവും. അതുകൊണ്ട് ഇവിടെ നിന്ന് വേദി മാറ്റുമോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്. അതല്ലെങ്കില്‍ കൂടുതല്‍ സുരക്ഷയോടെ യോഗം നടത്തുകയാവും കേന്ദ്രം ലക്ഷ്യമിടുന്നത്.
വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications