ഒളിവിലിരുന്ന് അമൃതപാലിന്റെ വീഡിയോ; പഞ്ചാബിലേക്ക് തിരിച്ചെത്തിയോ? കീഴടങ്ങിയേക്കും
ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃപതാല്‍ സിംഗിനായി നെട്ടോട്ടമോടി പഞ്ചാബ് പോലീസ്. . 12 ദിവസം വന്‍ തിരച്ചിലാണ് അമൃതപാലിനായി പോലീസ് നടത്തുന്നത്. എന്നാല്‍ ഇപ്പോഴും താന്‍ ഒളിവിലാണെന്ന കാര്യം ഇയാള്‍ ഇന്ന് ഒരു വീഡിയോയിലൂടെ അറിയിച്ചു. അമൃതപാല്‍ പഞ്ചാബിലേക്ക് തിരിച്ചെത്തുകയം, അതിന് ശേഷം പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നുവന്ന സൂചനയാണ് ഈ വീഡിയോയില്‍ നിന്ന് ലഭിക്കുന്നത്.
സിഖുക്കാര്‍ക്കായി പ്രക്യേതം നാട് എന്ന ലക്ഷ്യത്തില്‍ നിന്ന് ഇയാള്‍ പിന്നോക്കം പോയിട്ടില്ല. ഹരിയാനയിലും, ദില്ലിയിലും, എല്ലാം അമൃതപാലിനെ കഴിഞ്ഞ ദിവസങ്ങളിലായി കണ്ടവരുണ്ടായിരുന്നു. അതേസമയം അമൃതപാല്‍ ഹോഷിയാര്‍പൂരിലെ ഗ്രാമങ്ങള്‍ വഴിയാണ് രക്ഷപ്പെടുന്നതെന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. എന്നാല്‍ ഹോഷിയാര്‍പൂരിന്റെ ചെക് പോസ്റ്റ് കടന്ന് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് വിവരം.

നേപ്പാളിലേക്കാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് സൂചന. നേപ്പാള്‍ സര്‍ക്കാരിനോട് അമൃതപാല്‍ സിംഗിനായി തിരച്ചില്‍ നടത്താനും, ജാഗ്രത പാലിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇയാള്‍ പഞ്ചാബിലേക്ക് തിരിച്ചെത്തിയെന്നുമാണ് കരുതുന്നത്. പഞ്ചാബ് പോലീസിന് ഇയാള്‍ ഒളിവിലിരിക്കുന്ന സങ്കേതത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹോഷിയാര്‍പൂരിലും സമീപമുള്ള ഗ്രാമങ്ങളിലും പഞ്ചാബ് പോലീസ് ഡോര്‍ ടു ഡോര്‍ സെര്‍ച്ച് ഓപ്പറേഷന്‍ ആരംഭിച്ചിരുന്നു. ഖലിസ്ഥാന്‍ നേതാവിനെയും അനുയായികളെയും ഇതില്‍ പിടിക്കാമെന്നായിരുന്നു കരുതിയത്. എന്നാല്‍ അതുണ്ടായില്ല. ഇതിനിടയിലാണ് ഇയാളുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. താന്‍ ഒളിവിലാണെന്ന് അമൃതപാല്‍ വീഡിയോയില്‍ പറയുന്നു.
അമൃത്പാല്‍ നിരന്തരം വേഷം മാറ്റുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ മീശീല്ലാത്തതാണ് ഇപ്പോഴത്തെ രൂപം. വേഷവും മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹോഷിയാര്‍പൂരിലെ ഒരു ഇന്നോവ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് ഒരു ഗുരുദ്വാരയില്‍ നിന്നാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഇയാളെ പിടിക്കാന്‍ ഈ ഗുരുദ്വാരയ്ക്ക് മുറ്റും പരിശോധന നടത്തിയിരുന്നു പോലീസ്. ചെക്‌പോസ്റ്റുകളും ബാരിക്കേഡുകളും വരെ സ്ഥാപിച്ചിരുന്നു. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് ഇയാള്‍ ഒരു അഭിമുഖം നല്‍കുമെന്നാണ് സൂചന. കീഴടങ്ങുന്നതിന് മുമ്പായിട്ടാണ് ഇത്. എന്നാല്‍ അവസാന നിമിഷം ഇത് ഒഴിവാക്കുകയായിരുന്നു.
പഞ്ചാബ് പോലീസ് നിലവില്‍ വലിയ സമ്മര്‍ദത്തിലാണ്. ഇയാളെ പിടിക്കാനായി കോടതിയില്‍ നിന്ന് വരെ സമ്മര്‍ദമുണ്ട്. അമൃതപാലിന്റെ അനുയായികളില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതാണ്. ജലന്ധറില്‍ നിന്ന് വാഹനങ്ങള്‍ അടക്കം മാറ്റിയാണ് ഇയാള്‍ രക്ഷപ്പെട്ടത്.
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍












Click it and Unblock the Notifications