മൂന്നാം മുന്നണിയിലേക്ക് ജി23? പിന്നില്‍ കമല്‍നാഥ്, കോണ്‍ഗ്രസിന്റെ ആദ്യ ചുവടുവെപ്പ്, 11 ഇടത്ത്...
ദില്ലി: മൂന്നാം മുന്നണിയെന്ന നീക്കം സജീവമാക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസങ്ങളായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം. കോണ്‍ഗ്രസിലെ വൈറ്ററന്‍മാരാണ് ഈ നീക്കത്തിന് പിന്നില്‍. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായി കാണുന്ന ജി23 ഈ സഖ്യത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. അതിനുള്ള തന്ത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഒതുങ്ങി നില്‍ക്കുകയാണെന്ന തോന്നലിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. എന്നാല്‍ ശരത് പവാറിനെ കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. മൂന്നാം മുന്നണിയുടെ വിശദാംശങ്ങളിലേക്ക്...

11 ഇടത്ത്....
കോണ്‍ഗ്രസ് പതിനൊന്നിടത്താണ് മിഷന്‍ 2024ന് അനൗദ്യോഗിക തുടക്കമിട്ടിരിക്കുന്നത്. കേരളത്തിലെ നേതൃമാറ്റം അതിന്റെ തുടക്കമാണ്. 2024ലെ മുഴുവന്‍ സീറ്റും നേടുകയെന്നതാണ് സുധാകരനുള്ള ടാര്‍ഗറ്റ്. കേരളത്തെ കൂടാതെ പഞ്ചാബ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, അസം, കര്‍ണാടക, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവയാണ് കോണ്‍ഗ്രസിന്റെ ടാര്‍ഗറ്റ് സംസ്ഥാനങ്ങള്‍. ഇവിടെ നിന്ന് നൂറ് സീറ്റില്‍ അധികാം നേടുകയാണ് ലക്ഷ്യം.

കമല്‍നാഥിന്റെ പ്ലാന്‍
കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനങ്ങളായിട്ടാണ് ഇവയെ കാണുന്നത്. പക്ഷേ ഈ തന്ത്രങ്ങള്‍ക്ക് പിന്നില്‍ കമല്‍നാഥാണ്. ദേശീയ തലത്തിലേക്ക് അദ്ദേഹം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പ്രശാന്ത് കിഷോര്‍, ശരത് പവാര്‍, യശ്വന്ത് സിന്‍ഹ എന്നിവ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയാണ് സഖ്യത്തിനുള്ള നീക്കങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ആരെയും ഉയര്‍ത്തി കാണിക്കില്ല.

ആരൊക്കെ വരും
ശരത് പവാറിനെ കൂടാതെ ഉദ്ധവ് താക്കറെ, മമതാ ബാനര്‍ജി, ലാലു പ്രസാദ് യാദവ്, എംകെ സ്റ്റാലിന്‍, എച്ച്ഡി കുമാരസ്വാമി, എന്‍ ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, എന്നിവരെ സംസ്ഥാനങ്ങളില്‍ വിന്യസിച്ച് കഴിഞ്ഞാല്‍ കോണ്‍ഗ്രസുമായി ഔദ്യോഗിക സംഭാഷണം മൂന്നാം മുന്നണി ആരംഭിക്കും. ഇതിന് മുമ്പ് തന്നെ ജി23 ഇവരുടെ ഭാഗമാകും. ഇവരുടെ പ്രതിനിധിയായിട്ടാണ് കമല്‍നാഥ് എത്തിയതെന്നാണ് സൂചന. വേറെയും നേതാക്കളെ ഇവര്‍ സഖ്യത്തിന് താല്‍പര്യമുണ്ടെന്ന് കാണിച്ച് അയച്ചിട്ടുണ്ട്.

എപ്പോള്‍ വരും
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം കോണ്‍ഗ്രസ് മുന്നണിയെ നിയന്ത്രിക്കുക എന്ന അടുത്ത ഘട്ടത്തിലേക്ക് വരും. ഇതില്‍ പഞ്ചാബ് നിലനിര്‍ത്തുകയും, ഉത്തരാഖണ്ഡും ഗോവയും കോണ്‍ഗ്രസ് പിടിക്കുകയും വേണം. ഇല്ലെങ്കില്‍ ജി23 കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കളായി സഖ്യത്തില്‍ മാറും. ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കളെ പവാര്‍ വിശ്വസിക്കുന്നത് ജി23ക്ക് നേട്ടമാകും. അതേസമയം സോണിയാ ഗാന്ധി സഖ്യവുമായി മുന്നോട്ട് പോകാന്‍ നേതാക്കള്‍ക്ക് പച്ചക്കൊടി കാണിച്ചെന്നാണ് സൂചന.

100 സീറ്റ് വേണം
കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കുന്നത് പ്രശാന്ത് കിഷോറാണ്. നൂറ് സീറ്റില്‍ അധികം എന്ന ടാര്‍ഗറ്റ് ഇപ്പോഴേ കിഷോര്‍ നല്‍കി കഴിഞ്ഞു. പലയിടത്തും മാറ്റത്തിന് കിഷോര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാഹുല്‍ എത്രയും പെട്ടെന്ന് അധ്യക്ഷനായി തിരിച്ചെത്തണമെന്നാണ് അടുത്ത നിര്‍ദേശം. മൈക്രോ-മാക്രോ ലെവല്‍ പൊളിറ്റിക്കല്‍ മാനേജ്‌മെന്റാണ് കിഷോറിനുള്ളത്. കോണ്‍ഗ്രസിലെ പല നേതാക്കളും രഹസ്യമായി കിഷോറില്‍ നിന്നാണ് ഉപദേശം തേടുന്നത്. ഗാന്ധി കുടുംബവുമായി നല്ല ബന്ധവും അദ്ദേഹത്തിനുണ്ട്.

ആരെയും അകറ്റില്ല
രാഹുല്‍ മൂന്നാം മുന്നണിയെ മുന്നില്‍ നിന്ന് നയിക്കാനുണ്ടാവില്ല. ഇത്തവണ അധികം രാഹുലില്‍ കേന്ദ്രീകരിക്കാതിരിക്കാന്‍ പ്രത്യേകം കോണ്‍ഗ്രസ് ശ്രദ്ധിക്കും. രാഹുലിനും അതാണ് താല്‍പര്യം. ഹിന്ദു വോട്ടുകള്‍ എതിരായി യാതൊന്നും കോണ്‍ഗ്രസില്‍ നിന്നുണ്ടാവില്ല. 273 സീറ്റിന്റെ പകുതി നേടണമെന്നാണ് കോണ്‍ഗ്രസിനുള്ള ടാര്‍ഗറ്റ്. പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ ഇടങ്ങളില്‍ കോണ്‍ഗ്രസ് അധികം ശ്രദ്ധിക്കേണ്ട എന്നാണ് കിഷോറിന്റെ നിര്‍ദേശം. പകരം ഭരണം അടക്കമുള്ള സംസ്ഥാനങ്ങളിലെ വിഭാഗീയത പരിഹരിക്കാനാണ് നിര്‍ദേശം.
Recommended Video

അവരെ ഒതുക്കണം
പഞ്ചാബില്‍ സിദ്ദുവിനെയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിനെയും ഒതുക്കി നിര്‍ത്തി അച്ചടക്കത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. സോണിയ സഖ്യ ചര്‍ച്ചകള്‍ നയിക്കുവാനാണ് സാധ്യത. അതേസമയം ചന്ദ്രബാബു നായിഡുവിനെ ഒപ്പം ചേര്‍ക്കുന്ന കാര്യത്തില്‍ ഇപ്പോഴും പ്രതിപക്ഷത്തിന് സംശയമുണ്ട്. ഏത് നിമിഷം വേണമെങ്കിലും ബിജെപി പക്ഷത്തേക്ക് മാറാന്‍ നില്‍ക്കുകയാണ് നായിഡു, ജഗന്‍ മോഹന്‍ റെഡ്ഡിയെ പകരം കൊണ്ടുവരാനും നീക്കമുണ്ട്.












Click it and Unblock the Notifications